അമേരിക്കയില്‍ യാത്രാ വിമാനവും സൈനിക ഹെലിക്കോപ്റ്ററും തമ്മില്‍ കൂട്ടിയിടിച്ചു...
അമേരിക്കയില്‍ യാത്രാ വിമാനവും സൈനിക ഹെലിക്കോപ്റ്ററും തമ്മില്‍ കൂട്ടിയിടിച്ചു. ബുധനാഴ്ച രാത്രി വാഷിങ്ടണ്‍ റീഗണ് നാഷണല്‍ എയര്‍പോര്‍ട്ടിന് സമീപമാണ് അപകടം സംഭവിച്ചത്. പി.എസ്.എ എയര്‍ലൈന്‍സ് എന്ന പ്രാദേശിക കമ്പനിയുടെ ജെറ്റും അമേരിക്കന്‍ സൈന്യത്തിന്റെ ബ്ലാക്ക് ഹോക്ക് ഹെലിക്കോപ്റ്ററും തമ്മില്‍ കൂട്ടിയിടിച്ചതായി അമേരിക്കന്‍ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന് പ്രസ്താവനയില്‍ പറഞ്ഞു. തങ്ങളുടെ ഹെലിക്കോപ്റ്ററും അപകടത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി അമേരിക്കന്‍ സൈന്യവും സ്ഥിരീകരിച്ചു.
കാന്‍സസില്‍ നിന്ന് വാഷിങ്ടണ്‍ റീഗണ് വിമാനത്താവളത്തിലേക്ക് പോകുകയായിരുന്നു വിമാനമെന്നാണ് സൂചനകളുള്ളത്. ഇതില്‍ 65 യാത്രക്കാരാണ് ഉണ്ടായിരുന്നത്. വിമാനത്താവളത്തിന് സമീപത്തുള്ള പോടോമാക് നദിയുടെ തീരത്ത് വിവിധ ഏജന്‍സികളുടെ നേതൃത്വത്തില്‍ തിരച്ചില്‍ പുരോഗമിക്കുന്നു.
2009 ന് ശേഷം രാജ്യത്തുണ്ടാകുന്ന വലിയ വിമാനാപകടമാണ് ഇതെന്നാണ് സൂചനകളുള്ളത്. അപകടത്തെ കുറിച്ച് വിവരം ലഭിച്ചതായും വിശദാംശങ്ങള്‍ ശേഖരിക്കുകയാണെന്നും നാഷണല്‍ ട്രാന്സ്പോര്ട്ടേഷന് ഏജന്‍സിയും വ്യക്തമാക്കി.
"
https://www.facebook.com/Malayalivartha