ലാന്‍ഡിങ്ങിനിടെ യാത്രാ വിമാനം സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചുണ്ടായ അപകടം: പൊട്ടോമാക് നദിയില്‍ നിന്നു 18 മൃതദേഹം കണ്ടെടുത്തു
ലാന്‍ഡിങ്ങിനിടെ യാത്രാ വിമാനം സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണസംഖ്യ 18 ആയി. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്ന പൊട്ടോമാക് നദിയില്‍നിന്നു 18 മൃതദേഹങ്ങള്‍ കരയില്‍ എത്തിച്ചെന്നു റോയിറ്റേഴ്സ് വാര്‍ത്താഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 60 യാത്രക്കാരും 4 ജോലിക്കാരുമുള്ള വിമാനവും 3 പേരുള്ള സൈനിക ഹെലികോപ്റ്ററുമാണു കൂട്ടിയിടിച്ചത്.
വാഷിങ്ടനിലെ റീഗന് വിമാനത്താവളത്തിനു സമീപം അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ യാത്രാവിമാനവും സൈന്യത്തിന്റെ ഹെലികോപ്റ്ററും കൂട്ടിയിടിച്ചാണ് അപകടം. പ്രാദേശിക സമയം രാത്രി 9 മണിയോടെയാണ് ആകാശത്ത് കൂട്ടിയിടി ഉണ്ടായതെന്നു ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന് പറഞ്ഞു. വിമാനവും ഹെലികോപ്റ്ററും സമീപത്തെ പൊട്ടോമാക് നദിയിലേക്കാണു വീണത്. വൈറ്റ് ഹൗസില്‍നിന്ന് 5 കിലോമീറ്റര്‍ ദൂരത്തായിരുന്നു അപകടം നടന്നത്.
അതിദാരുണമായ അപകടത്തെപ്പറ്റി അറിഞ്ഞെന്നും പ്രാര്‍ഥിക്കുന്നതായും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. കന്സാസിനിന്നു പുറപ്പെട്ട അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ 5342 എന്ന വിമാനം റണ്‍വേയിലേക്ക് അടുക്കുന്നതിനിടെയാണു സൈന്യത്തിന്റെ ബ്ലാക്ക് ഹാക് ഹെലികോപ്റ്ററില്‍ ഇടിച്ചത്. മുതിര്‍ന്ന സേനാ ഉദ്യോഗസ്ഥര്‍ ഹെലികോപ്റ്ററില്‍ ഇല്ലായിരുന്നെന്നാണു വിവരം.
https://www.facebook.com/Malayalivartha