പലസ്തീനുനേരേ ഇസ്രായേല്‍ നടത്തിയ ഒന്നര വര്‍ഷത്തെ കടുത്ത യുദ്ധത്തില്‍.. കൊല്ലപ്പെട്ടവര്‍ 47,000 പേര്‍. കാണാതായവര്‍ ഇരുപതിനായിരം പേര്‍..ഏതു നിമിഷവും അതിശക്തമായ യുദ്ധത്തിനൊരുങ്ങുകയാണ് ഇസ്രായേല്‍..
പലസ്തീനുനേരേ ഇസ്രായേല്‍ നടത്തിയ ഒന്നര വര്‍ഷത്തെ കടുത്ത യുദ്ധത്തില്‍ കൊല്ലപ്പെട്ടവര്‍ 47,000 പേര്‍. കാണാതായവര്‍ ഇരുപതിനായിരം പേര്‍. ആകെ മരണം എഴുപതിനായിരം എന്ന നിലയിലേക്ക് ഉയരുകയാണ്. വെടിനിറുത്തല്‍ കരാര്‍ റദ്ദാക്കിയശേഷം അമേരിക്കയുടെ പിന്‍തുണയോടെഇസ്രായേല്‍ പലസ്തീനും ഹമാസിനും നേരെ ഏതു നിമിഷവും അതിശക്തമായ യുദ്ധത്തിനൊരുങ്ങുകയാണ് ഇസ്രായേല്‍.
രണ്ടാഴ്ച മുന്‍പു വെടിനിര്‍ത്തല്‍ നിലവില്‍ വന്നിട്ടും ഇസ്രായേല്‍ ആക്രമണം തുടരുകയാണ്. മധ്യ ഗാസയില്‍ നുസേറത്ത് ക്യാംപിനു പടിഞ്ഞാറ് തീരദേശപാതയില്‍ വാഹനം ലക്ഷ്യമാക്കി ഇസ്രയേല്‍ നടത്തിയ കടുത്ത ആക്രമണത്തില്‍ നാലു പലസ്തീന്‍കാര്‍ക്കു പരുക്കേറ്റിട്ടുണ്ട്.
വടക്കന്‍ ഗാസയിലേക്കു പോയ സംശയകരമായ വാഹനം തകര്‍ത്തെന്നും വെടിനിര്‍ത്തല്‍ കരാറില്‍ ആക്രമണം ഒഴിവാക്കാന്‍ പറഞ്ഞിട്ടുള്ള മേഖലയ്ക്കു പുറത്തായിരുന്നു ഈ സ്ഥലമെന്നും ഇസ്രയേല്‍ പറയുന്നു.
അതേ സമയം മരുന്നും ഇന്ധനവും അടക്കം സഹായം ഗാസയിലേക്കു കടത്തിവിടുന്നില്ലെന്നാണ് ഹമാസിന്റെ ആരോപണം. വെസ്റ്റ് ബാങ്കില്‍ ഇസ്രയേല്‍ ഇപ്പോഴും ശക്തമായ ആക്രമണം തുടരുകയാണ്. ജെനിന്‍ അഭയാര്‍ഥി ക്യാംപിനു നേരെ നടത്തിയ ആക്രമണത്തില്‍ ഇരുപതോളം വീടുകളും കെട്ടിടങ്ങളും തകര്‍ന്നു. ഹമാസ് തീവ്രവാദികള്‍ ഉപയോഗിക്കുന്നതായി കരുതുന്ന കെട്ടിടങ്ങളാണു തകര്‍ക്കുന്നതെന്നാണ് ഇസ്രായേലിന്റെ വിശദീകരണം.
അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപുമായി ചര്‍ച്ചകള്‍ക്കായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു ഇന്നലെ അമേരിക്കയിലെത്തിയിട്ടുണ്ട്. ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ ഭരണകൂടവുമായി സഹകരിച്ച് പശ്ചിമേഷ്യയുടെ പശ്ചിമേഷ്യയയുടെ ഭൂപടം മാറ്റിവരയ്ക്കാനാകുമെന്നാണ് വിമാനം കയറും മുന്‍പ് നെതന്യാഹു പറഞ്ഞത്. അതേ സമയം പലസ്തീനില്‍ കൊല്ലപ്പെട്ട 76 ശതമാനം ഫലസ്തീനികളുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തതായി ഗാസ ഭരണകൂടത്തിന്റെ ഇന്‍ഫര്‍മേഷന്‍ ഓഫിസ് പറയുന്നു.പതിനയ്യായിരം പേരുടെ മൃതദേഹങ്ങള്‍ കെട്ടിടങ്ങളുടെയും വീടുകളുടെയും അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് പലസ്തീന്‍ വ്യക്തമാക്കി.
കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരെല്ലാം കൊല്ലപ്പെട്ടതായി കണക്കാക്കുമെന്നും പലസ്തീന്‍ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഇസ്രായേല്‍ വംശഹത്യയില്‍ ജീവന്‍ നഷ്ടപ്പെട്ടവരില്‍ പതിനെണ്ണായിരം പേര്‍ കുട്ടികളാണ്. ബോംബ് വര്‍ഷത്തില്‍ 214 നവജാത ശിശുക്കളെയും സൈന്യം കൊലപ്പെടുത്തിയതായി ഹമാസ് പറയുന്നു.
യുദ്ധം ആരംഭിച്ചശേഷം 20 ലക്ഷത്തിലേറെ പേര്‍ കുടിയൊഴിപ്പിക്കപ്പെട്ടു. അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇല്ലാത്ത സാഹചര്യത്തിലാണ് അഭയാര്‍ഥികള്‍ ഒന്നര വര്‍ഷത്തോളം ജീവിച്ചത്. പീരങ്കികളും ഡ്രോണുകളും ഉപയോഗിച്ച് ഇസ്രായേല്‍ സേന നടത്തിയ നിരന്തര ബോംബിടലില്‍ ഒരു ലക്ഷത്തി പതിനായിരം പേര്‍ക്ക് വിവിധ തരത്തിലുള്ള പരിക്കേറ്റിട്ടുണ്ട്.
പേരാട്ടത്തില്‍ 1155 ആരോഗ്യ പ്രവര്‍ത്തകരും 205 മാധ്യമപ്രവര്‍ത്തകരും 194 സിവില്‍ ഡിഫന്‍സ് ജീവനക്കാരും കൊല്ലപ്പെട്ടതായാണ് കണക്ക്. വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നതിനെ തുടര്‍ന്നാണ് കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും പുതുക്കിയ എണ്ണം പലസ്തീന്‍ പുറത്തുവിട്ടത്. ഗാസ വെടിനിര്‍ത്തല്‍ കരാറിന്റെ ഭാവി സംബന്ധിച്ച് തനിക്ക് ഉറപ്പില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതും ആശങ്ക ഉയര്‍ത്തുകയാണ്.ഇസ്രായേല്‍ പ്രധാനമന്ത്രി ബെിന്യാമിന്‍ നെതന്യാഹുവുമായി ഗസ്സ വെടിനിര്‍ത്തല്‍ രണ്ടാം ഘട്ടം നടപ്പാക്കുന്നതു സംബന്ധിച്ച നിര്‍ണായക ചര്‍ച്ച നടക്കാനിരിക്കെയാണ് ട്രംപിന്റെ അപ്രതീക്ഷിതമായ പ്രതികരണം പുറത്തുവരുന്നത്.
വെടിനിര്‍ത്തല്‍ മാര്‍ച്ച് വരെ നീളുമെന്നതിനാല്‍ ഇസ്രായേല്‍ വിലക്ക് കാരണം രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താന്‍ കഴിയാതിരുന്ന പ്രദേശങ്ങളിലും മൃതദേഹങ്ങള്‍ക്കായുള്ള പരിശോധന നടത്തുന്നുണ്ട്.ഗാസയില്‍ ഇസ്രയേല്‍ വംശഹത്യ നടത്തിയെന്നും അതിന്റെ ഉത്തരവാദിത്വം ഇസ്രയേല്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ആംനെസ്റ്റി ഇന്റര്‍നാഷണല്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. അതേസമയം, ഗാസയിലേക്ക് കൂടുതല്‍ സഹായം എത്തിക്കാന്‍ ഖത്തര്‍ എയര്‍ ബ്രിഗേഡ് രൂപീകരിക്കുകയും ചെയ്തു. റാഫ അതിര്‍ത്തിവഴി കൂടുതല്‍ രോഗികളെ ചികിത്സയ്ക്കായി പുറത്തേക്ക് കൊണ്ടുപോകാനും നടപടിയായിട്ടുണ്ട്.
ഗാസയില്‍നിന്ന് പലസ്തീന്‍കാരെ തുടച്ചുനീക്കി അവരെ മറ്റ് അറബ് രാഷ്ട്രങ്ങളില്‍ പുനരധിവസിപ്പിക്കാനുള്ള ട്രംപിന്റെ തീരുമാനം തള്ളിക്കളയുന്നെന്ന് ഇറാന്‍ പറഞ്ഞു. ഗാസയില്‍ ബാക്കിയായ എല്ലാ ബന്ദികളെയും വിട്ടയക്കുക, പകരം ഇസ്രയേല്‍ തടവറകളിലുള്ള പലസ്തീന്‍കാരെ മോചിപ്പിക്കുക, ഗാസയില്‍നിന്ന് ഇസ്രയേല്‍ സൈന്യം പൂര്‍ണമായും പിന്മാറുക തുടങ്ങിയവയാണ് രണ്ടാംഘട്ട വെടിനിര്‍ത്തലിനായി മുന്നോട്ടുവച്ചിരിക്കുന്ന നിബന്ധനകള്‍.
https://www.facebook.com/Malayalivartha