തലവേദനയായി ട്രംപ്... സ്വീഡനിലെ പഠനകേന്ദ്രത്തിലെ വെടിവയ്പില്‍ 10 പേര്‍ കൊല്ലപ്പെട്ടു; അക്രമിയും മരിച്ച നിലയില്‍; ട്രംപിന്റെ 'ബര്‍ത്ത് ടൂറിസം' ചര്‍ച്ചയാകുന്നു
സ്വീഡനെ നടുക്കി അരും കൊല. ഓറെബ്രോ നഗരത്തിലെ പഠനകേന്ദ്രത്തിലുണ്ടായ വെടിവയ്പ്പ് ആക്രമണത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു. ഒട്ടേറെപ്പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്.
സ്റ്റോക്കോം നഗരത്തില്‍നിന്ന് 200 കിലോമീറ്റര്‍ അകലെയാണ് ഓറെബ്രോ. 20 വയസ്സു പിന്നിട്ടവരും കുടിയേറ്റക്കാരും പഠിക്കുന്ന ക്യാംപസ് റിസ്‌ബെര്‍ഗ്‌സ്‌കയിലാണ് വെടിവയ്പുണ്ടായത്. അക്രമിയെയും മരിച്ച നിലയില്‍ കണ്ടെത്തി. ഇയാള്‍ ഒറ്റയ്ക്കാണ് ആക്രമണം നടത്തിയതെന്നു കരുതുന്നതായി പൊലീസ് പറഞ്ഞു.
അതേസമയം ട്രംപിന്റെ 'ബര്‍ത്ത് ടൂറിസം' ചര്‍ച്ചയാകുന്നു. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലൊന്നായിരുന്നു അമേരിക്കയില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് സ്വാഭാവികമായി പൗരത്വം നല്‍കുന്നത് നിര്‍ത്തലാക്കുമെന്നത്. ഇതേ കാര്യം പ്രസിഡന്റായ ശേഷവും അദ്ദേഹം ആവര്‍ത്തിക്കുകയുണ്ടായി. 'രാജ്യത്തു ജനിക്കുന്ന കുഞ്ഞിന് മറ്റൊന്നും നോക്കാതെ പൗരത്വം നല്‍കുന്ന ലോകത്തെ ഏകരാജ്യമാണ് അമേരിക്ക' എന്നതായിരുന്നു ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവന.
രാജ്യത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് മാതാപിതാക്കളുടെ പൗരത്വമോ നിയമപ്രകാരമുള്ള കുടിയേറ്റക്കാരാണോ സ്ഥിര താമസക്കാരാണോ എന്നിങ്ങനെയുള്ള കാരണങ്ങളൊന്നും നോക്കാതെ പൗരത്വം നല്‍കുന്ന രാജ്യങ്ങളില്‍ അമേരിക്കയുടെ അയല്‍ക്കാരായ കാനഡയും മെക്സിക്കോയും വരെയുണ്ട്. വടക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തിലെ അര്‍ജന്റീന, ബ്രസീല്‍, ചിലി, പെറു തുടങ്ങി ഭൂരിഭാഗം രാജ്യങ്ങളും ജന്മാവകാശമായി പൗരത്വം വാഗ്ദാനം ചെയ്യുന്നുവെന്നതാണ് വസ്തുത. ആഫ്രിക്കന്‍ രാജ്യങ്ങളായ ചാഡും ടാന്‍സാനിയയും ഇതേ രീതി പിന്തുടരുന്നവരാണ്.
അതേസമയം യൂറോപ്പിലെ കാര്യങ്ങള്‍ കുറച്ചുകൂടി വ്യത്യസ്തമാണ്. കുഞ്ഞിന്റെ മാതാപിതാക്കളില്‍ ഒരാള്‍ക്കെങ്കിലും പൗരത്വമുണ്ടെങ്കില്‍ കുഞ്ഞിനും പൗരത്വം നല്‍കുന്ന രീതിയാണ് യൂറോപ്പിലെ ഭൂരിഭാഗം രാജ്യങ്ങള്‍ക്കും. യൂറോപ്പില്‍ ഒരു രാജ്യം പോലും ജന്മാവകാശമായി പൗരത്വം വാഗ്ദാനം ചെയ്യുന്നില്ല. അതേസമയം നിശ്ചിത കാലയളവ് കുഞ്ഞിന്റെ മാതാപിതാക്കള്‍ ആ രാജ്യത്ത് താമസിച്ചിട്ടുണ്ടെങ്കില്‍ കുഞ്ഞിന് പൗരത്വം അവകാശപ്പെടാനുമാവും. ജര്‍മനി, ബെല്‍ജിയം, അയര്‍ലന്‍ഡ്, പോര്‍ച്ചുഗല്‍, യുകെ എന്നിവയാണ് ഈ രാജ്യങ്ങള്‍.
മാതാപിതാക്കളില്‍ ഒരാള്‍ക്കെങ്കിലും രാജ്യത്തിന്റെ പൗരത്വമുണ്ടെങ്കില്‍ കുഞ്ഞിന് പൗരത്വം നല്‍കുന്ന യൂറോപ്യന്‍ രാജ്യങ്ങളില്‍ ഫ്രാന്‍സും ലക്സംബര്‍ഗും നെതര്‍ലന്‍ഡ്സും പോര്‍ച്ചുഗലും സ്പെയിനുമെല്ലാമുണ്ട്. സമാനമായതെങ്കിലും കൂടുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍ കൂടി പാലിക്കണം ബെല്‍ജിയത്തിലും ഗ്രീസിലും ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് പൗരത്വം ഉറപ്പിക്കാന്‍. ഇരട്ട പൗരത്വം ഒഴിവാക്കുന്ന നിയമം വഴിയാണ് സ്പെയിന്‍ പോലുള്ള രാജ്യങ്ങള്‍ പൗരത്വത്തില്‍ നിലപാടെടുത്തിരിക്കുന്നത്. സ്പെയിനില്‍ ജനിക്കുന്ന കുഞ്ഞിന് മറ്റൊരു രാജ്യത്തും പൗരത്വമില്ലെങ്കില്‍ സ്പാനിഷ് പൗരത്വം ലഭിക്കും.
അമേരിക്കയില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് നിരുപാധിക പൗരത്വം നല്‍കുന്നത് അവസാനിപ്പിക്കുമെന്ന് ട്രംപ് അവകാശപ്പെടുന്നുണ്ടെങ്കിലും അത്ര എളുപ്പമാവില്ല. നിലവില്‍ അമേരിക്കയില്‍ നിയമപരമല്ലാതെ കുടിയേറിയവരുടെ മക്കള്‍ക്കും വിനോദ സഞ്ചാരികള്‍ക്കും വിദ്യാര്‍ഥി വീസയിലെത്തിയവര്‍ക്കുമെല്ലാം ജന്മനായുള്ള പൗരത്വം ലഭിക്കുന്നുണ്ട്. ഇത് പലരും ദുരുപയോഗം ചെയ്യുന്നുവെന്നും അമേരിക്കന്‍ പൗരനാവാനുള്ള നടപടിക്രമങ്ങള്‍ കര്‍ശനമാക്കുമെന്നുമാണ് ട്രംപ് പറഞ്ഞിട്ടുള്ളത്.
ട്രംപിന്റേയും അനുയായികളുടേയും 'ബര്‍ത്ത് ടൂറിസം' എന്ന പ്രയോഗവും നേരത്തെ തന്നെ വിവാദമായിരുന്നു. ഗര്‍ഭിണിയായ സ്ത്രീകള്‍ കുഞ്ഞിന് അമേരിക്കന്‍ പൗരത്വം നിയമപരമായി ഉറപ്പിക്കുകയെന്ന ലക്ഷ്യത്തില്‍ മാത്രം അമേരിക്കയിലേക്കു കുടിയേറുന്നതിനെ സൂചിപ്പിക്കുന്ന പ്രയോഗമാണിത്. അമേരിക്കന്‍ ഭരണഘടനയുടെ 14ാം ഭേദഗതിയില്‍ മാറ്റം വരുത്തിയാല്‍ മാത്രമേ ട്രംപിന് പൗരത്വത്തിന്റെ കാര്യത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാനാവും. അത് അസാധ്യമല്ലെങ്കിലും എളുപ്പമല്ല.
"
https://www.facebook.com/Malayalivartha