ഇറാനില്‍ വീണ്ടും പ്രതിഷേധം.. പൂർണ്ണ നഗ്നമായി പൊലീസ് വാഹനത്തിൽ കയറി നിന്ന് പ്രതിഷേധിക്കുന്ന യുവതിയുടെ വീഡിയോ പുറത്ത്..പിന്നീട് യുവതിക്കെന്ത് സംഭവിച്ചെന്ന് വ്യക്തമല്ല..
ശിരോവസ്ത്രത്തിന് പുറത്തേക്ക് നീളുന്ന ഒരു മുടിയിഴ പോലും ഇറാനില്‍ പ്രതിഷേധത്തിന്റെ അടയാളമാണ്. തോക്കിന്‍ മുനമ്പില്‍ നില്‍ക്കുന്നതുപോലെയാണ് ഇറാനിലെ ഓരോ സ്ത്രീ പ്രക്ഷോഭകാരിയുടേയും ജീവിതം. വിദ്യാര്‍ഥിനിയായ മഹ്‌സ അമീനിയും മാധ്യമപ്രവര്‍ത്തകയായ നിലൂഫര്‍ ഹമീദിയും മനുഷ്യാവകാശ പ്രവര്‍ത്തക വിദ മുവാഹീദും വിദ്യാര്‍ഥിനികളായ മെയ്ദി ഹുജാബ്രിയും നര്‍ഗീസ് ഹുസൈനിയുമെല്ലാം മരണം പതിയിരിക്കുന്ന ഇടനാഴി സ്വയം തിരഞ്ഞെടുത്തവരാണ്.
സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന്റെ ആകാശത്തെ മൂടിയിരിക്കുന്ന വസ്ത്രധാരണ നിയന്ത്രണങ്ങളെ ഇറാനില്‍നിന്ന് നാടുകടത്താന്‍ സ്വന്തം ജീവന്‍ പോലും ത്യജിക്കാന്‍ തയ്യാറായവര്‍. ഇപ്പോഴിതാ ഇറാനിലെ സ്ത്രീകൾ വീണ്ടും തെരുവിലിറങ്ങുകയാണ് ഇറാനിലെ മതമൗലികവാദ ഭരണകൂടത്തിനെതിരായ സ്ത്രീകളുടെ രോഷം അവസാനിക്കുന്നില്ല. കഴിഞ്ഞ ദിവസം പൂർണ്ണ നഗ്നമായി പൊലീസ് വാഹനത്തിൽ കയറി നിന്ന് പ്രതിഷേധിക്കുന്ന യുവതിയുടെ വീഡിയോ പുറത്ത് വന്നു.
ഇറാനിയൻ ഭരണകൂടം ഏർപ്പെടുത്തിയ വസ്ത്രധാരണ നിയമത്തിനെതിരെയാണ് പ്രതിഷേധമെന്ന് സോഷ്യൽ മീഡിയ പോസ്റ്റുകൾ അവകാശപ്പെട്ടു.പ്രചരിക്കുന്ന വീഡിയോയിൽ സായുധരായ പോലീസ് ഉദ്യോഗസ്ഥർ നോക്കി നിൽക്കെ യുവതി പൊലീസ് വാഹനത്തിന്റെ വിൻഡ് ഷീൽഡിൽ കയറി നിൽക്കുകയാണ്. ഉദ്യോഗസ്ഥർ താഴെ ഇറങ്ങാൻ ആക്രോശിക്കുമ്പോൾ അവർ വാഹനത്തിന്റെ ഫ്ലാഷ് ലൈറ്റിന് മുകളിൽ കയറി നിന്ന് കൈകൾ വീശി കാണിക്കുന്നതും കാണാം. പിന്നീട് യുവതിക്കെന്ത് സംഭവിച്ചെന്ന് വ്യക്തമല്ല.
രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ മഷാദിൽ രാത്രി വൈകിയാണ് സംഭവം നടന്നതെന്ന് ബ്രിട്ടീഷ് വാർത്താ ഏജൻസിയായ ദി സൺ റിപ്പോർട്ട് ചെയ്തു. ടെഹ്‌റാനിലെ കസ്‌റ ആശുപത്രിയില്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട മഹ്‌സ അമീനിയുടെ വിയോഗത്തിന് രണ്ട് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ടെഹ്‌റാനിലെ സര്‍വകലാശാലയില്‍ മറ്റൊരു വിദ്യാര്‍ഥിനി കൂടി ഭരണകൂടത്തോട് കലഹിച്ച് തെരുവിലേക്കിറങ്ങിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha