Widgets Magazine
06
Feb / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് താപ നില ഉയരാന്‍ സാധ്യത.... സാധാരണയെക്കാള്‍ രണ്ടു മുതല്‍ മൂന്നു ഡിഗ്രി വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്


ഇന്ത്യക്കാരുടെ പ്രാര്‍ത്ഥന കേട്ടു... ട്രംപിന് തിരിച്ചടി നല്‍കിക്കൊണ്ട് ജന്മാവകാശ പൗരത്വം നിര്‍ത്തലാക്കണമെന്ന ഉത്തരവ് തടഞ്ഞ് യുഎസ് കോടതി; ഇന്ത്യാക്കാരെ വിലങ്ങണിയിച്ചോ എത്തിച്ചത്?


സംസ്ഥാന സര്‍ക്കാരിന്റെ അഞ്ചാമത് ബജറ്റ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നാളെ രാവിലെ ഒമ്പതിന് നിയമസഭയില്‍ അവതരിപ്പിക്കും...


ഉപേക്ഷിക്കപ്പെട്ട കാറില്‍ കണ്ടെത്തിയത് 52 കിലോഗ്രാം സ്വര്‍ണവും 11 കോടി രൂപയും..! കാര്‍ പരിശോധിച്ചവരെല്ലാം ഞെട്ടി, എവിടെ നിന്നാണ് ഇത്രയും പണവും സ്വര്‍ണവും..?


രണ്ടര വയസ്സുകാരിയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ കേസ്..അമ്മാവന്‍ ഹരികുമാറിന് മാനസികപ്രശ്‌നങ്ങള്‍ ഇല്ലെന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മാനസികരോഗ വിഭാഗം...നാടകം പൊളിഞ്ഞു..

ഇന്ത്യക്കാരുടെ പ്രാര്‍ത്ഥന കേട്ടു... ട്രംപിന് തിരിച്ചടി നല്‍കിക്കൊണ്ട് ജന്മാവകാശ പൗരത്വം നിര്‍ത്തലാക്കണമെന്ന ഉത്തരവ് തടഞ്ഞ് യുഎസ് കോടതി; ഇന്ത്യാക്കാരെ വിലങ്ങണിയിച്ചോ എത്തിച്ചത്?

06 FEBRUARY 2025 09:09 AM IST
മലയാളി വാര്‍ത്ത

More Stories...

വനിതാ കായിക ഇനങ്ങളില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ അത്‌ലറ്റുകള്‍ പങ്കെടുക്കുന്നതില്‍ നിരോധനം ഏര്‍പ്പെടുത്തി യുഎസ്

ഇറാനില്‍ വീണ്ടും പ്രതിഷേധം.. പൂർണ്ണ നഗ്നമായി പൊലീസ് വാഹനത്തിൽ കയറി നിന്ന് പ്രതിഷേധിക്കുന്ന യുവതിയുടെ വീഡിയോ പുറത്ത്..പിന്നീട് യുവതിക്കെന്ത് സംഭവിച്ചെന്ന് വ്യക്തമല്ല..

അമേരിക്ക തിരിച്ചയച്ച ഇന്ത്യക്കാരിൽ ആദ്യ സംഘത്തെ എത്തിക്കുന്നത് എത്തിക്കുന്നത് അമൃത്സറിൽ... യുഎസ് സൈനിക വിമാനത്തിൽ 205 ഇന്ത്യക്കാർ ഉണ്ടെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ...

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മുത്തശ്ശി.. ചൈനയിലെ 'ലിൻ ഷെമു' അന്തരിച്ചു....122–ാം വയസിലാണ് അവർക്ക് അന്ത്യം സംഭവിച്ചത്.. രേഖകൾ കൃത്യമാണെങ്കിൽ അവർ 122 വർഷവും 197 ദിവസവും ജീവിച്ചിരുന്നു എന്ന് അർത്ഥം..

തലവേദനയായി ട്രംപ്... സ്വീഡനിലെ പഠനകേന്ദ്രത്തിലെ വെടിവയ്പില്‍ 10 പേര്‍ കൊല്ലപ്പെട്ടു; അക്രമിയും മരിച്ച നിലയില്‍; ട്രംപിന്റെ 'ബര്‍ത്ത് ടൂറിസം' ചര്‍ച്ചയാകുന്നു

ജന്മാവകാശ പൗരത്വം യുഎസില്‍ വലിയ ചര്‍ച്ചയാകുകയാണ്. ജന്മാവകാശ പൗരത്വം നിര്‍ത്തലാക്കണമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഉത്തരവ് വീണ്ടും തടഞ്ഞ് യുഎസ് കോടതി. ഉത്തരവ് രാജ്യമൊട്ടാകെ നടപ്പാക്കരുതെന്ന് ഫെഡറല്‍ ജഡ്ജി ഡെബോറ ബോര്‍ഡ്മാന്‍ ഉത്തരവിട്ടു.

ഉത്തരവ് ഭരണഘടനാ ലംഘനമെന്ന് മേരിലാന്‍ഡ് കോടതി നിരീക്ഷിച്ചു. നേരത്തെ ഈ ഉത്തരവ് സിയാറ്റിലിലെ കോടതിയും സ്റ്റേ ചെയ്തിരുന്നു. ട്രംപിന്റെ ഉത്തരവനുസരിച്ച്, മാതാപിതാക്കളിലൊരാള്‍ക്കെങ്കിലും പൗരത്വമോ ഗ്രീന്‍ കാര്‍ഡോ ഇല്ലെങ്കില്‍ അവര്‍ക്ക് ജനിക്കുന്ന കുഞ്ഞിന് പൗരത്വം ലഭിക്കില്ല. നിയമവിരുദ്ധമായി യുഎസില്‍ കഴിയുന്നവരുടെയും താല്‍ക്കാലത്തേക്കു വരുന്നവരുടെയും മക്കള്‍ യുഎസിന്റെ 'അധികാരപരിധിയില്‍' വരില്ലെന്ന് വ്യാഖ്യാനിച്ചാണ് ഉത്തരവ്.

ട്രംപിന്റെ ഉത്തരവ് താല്‍ക്കാലിക വീസയില്‍ യുഎസില്‍ ഉള്ളവരെയും ഗ്രീന്‍ കാര്‍ഡിനു കാത്തിരിക്കുന്നവരെയും ബാധിക്കും. ഉത്തരവിന് ഫെബ്രുവരി 20 മുതലാണ് പ്രാബല്യം. ഡോണള്‍ഡ് ട്രംപ് പുറപ്പെടുവിച്ച ഉത്തരവ് പ്രാബല്യത്തിലാക്കുന്നതു തടയണമെന്ന ആവശ്യവുമായി 22 സംസ്ഥാനങ്ങള്‍ നിയമനടപടി ആരംഭിച്ചിരുന്നു.

അതേസമയം അനധികൃത കുടിയേറ്റക്കാരെന്ന് കണ്ടെത്തി അമേരിക്ക തിരിച്ചയച്ച ആദ്യസംഘം അമൃത്സറിലെത്തിയതിന് പിന്നാലെ 'വിലങ്ങ്' വിവാദവും കത്തുന്നു. അമേരിക്കന്‍ സൈനിക വിമാനത്തില്‍ മടങ്ങി എത്തിയവരെ വിലങ്ങുവച്ചാണ് കൊണ്ടുവന്നതെന്ന വാദം പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ തള്ളിക്കളഞ്ഞിട്ടുണ്ട്. എന്നാല്‍ വിലങ്ങു വച്ച് വിമാനത്തില്‍ കയറ്റിയതായുള്ള ചില ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു. ഈ ചിത്രങ്ങള്‍ പ്രചരിച്ചതിന് പിന്നാലെ ഇത് അപമാനകരമെന്ന് വ്യക്തമാക്കി പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു.

ഇന്ത്യാക്കാരെ വിമാനത്തില്‍ വിലങ്ങ് വച്ചാണോ കൊണ്ടുവന്നതെന്ന് കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരാണ് നിലപാട് വ്യക്തമാക്കേണ്ടതെന്നും കേന്ദ്രം മറുപടി പറയണമെന്നുമാണ് കോണ്‍ഗ്രസിന്റെ ആവശ്യം. പതിനെണ്ണായിരം ഇന്ത്യക്കാരെ തിരിച്ചയക്കും എന്ന് അമേരിക്ക പ്രഖ്യാപിച്ചിരിക്കെ പാര്‍ലമെന്റിലടക്കം സര്‍ക്കാരിനെതിരെ പ്രതിപക്ഷം ഇക്കാര്യം ആയുധമാക്കാനാണ് സാധ്യത.

ഇന്ത്യന്‍ സമയം ഇന്നലെ ഉച്ചയ്ക്ക് 2.05 ഓടെയാണ് അമേരിക്കന്‍ സൈനിക വിമാനം അമൃത്സറില്‍ ഇറങ്ങിയത്. സി - 17 യു എസ് സൈനിക ട്രാന്‍സ്‌പോര്‍ട്ട് വിമാനത്തിലാണ് നാടുകടത്തിയവരെ തിരിച്ചെത്തിച്ചത്. അമേരിക്ക മെക്‌സിക്കോ അതിര്‍ത്തി വഴി അമേരിക്കയിലേക്ക് എത്തിയവരെയാണ് പിടികൂടി തിരിച്ചയച്ചതെന്ന് പഞ്ചാബ് സര്‍ക്കാര്‍ സ്ഥിരീകരിച്ചു. സാന്‍ ഡീഗോ മറീന്‍ സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട പരിമിത സൗകര്യങ്ങളുള്ള സൈനിക വിമാനത്തില്‍ നാല്‍പ്പത് മണിക്കൂര്‍ യാത്ര ചെയത് ശേഷമാണ് ഇവര്‍ അമൃത്സറില്‍ ഇറങ്ങിയത്. ഹരിയാന, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് 33 പേര്‍ വീതം തിരിച്ചെത്തി. പഞ്ചാബില്‍ നിന്ന് 30 പേരുണ്ട്.

മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് മൂന്ന് പേര്‍ വീതവും ചണ്ഡീഗഡില്‍ നിന്ന് രണ്ട് പേരുമാണ് സംഘത്തിലുണ്ടായിരുന്നത്. തിരികെ എത്തിയ ഇന്ത്യക്കാര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്ന് പഞ്ചാബ് പൊലീസ് അറിയിച്ചു. തിരിച്ചെത്തിയവര്‍ക്കെതിരെ ക്രിമിനല്‍കേസുകളുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. അനധികൃത കുടിയേറ്റത്തിനെതിരായ ട്രംപിന്റെ നിലപാടിനെ ഇന്ത്യ നേരത്തെ പരസ്യമായി പിന്താങ്ങിയിരുന്നു. ഈ സാഹചര്യത്തിലാണ് സൈനിക വിമാനത്തിന് ഇറങ്ങാനുള്ള അനുമതി നല്‍കിയത്. ട്രംപും നരേന്ദ്ര മോദിയും നടത്തിയ ചര്‍ച്ചയില്‍ ഇക്കാര്യം ഉയര്‍ന്നോ എന്ന് സര്‍ക്കാര്‍ വെളിപ്പെടുത്തിയിട്ടില്ല. അടുത്തയാഴ്ച മോദി അമേരിക്ക സന്ദര്‍ശിക്കാനിരിക്കെയാണ് ഇന്ത്യക്കാരെ അമേരിക്ക നാടുകടത്തി തുടങ്ങിയിരിക്കുന്നത്.

അമേരിക്ക ഇന്ത്യയിലേക്ക് തിരിച്ചയച്ച അനധികൃത കുടിയേറ്റക്കാരെ കൈവിലങ്ങണിയിച്ചും കാല്‍ ബന്ധിച്ചുമല്ല ഇന്ത്യയിലെത്തിച്ചതെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ. ഗ്വാട്ടിമാലയിലേക്ക് അയച്ച അനധികൃത കുടിയേറ്റക്കാരുടെ ദൃശ്യമാണ് ഇന്ത്യയിലേക്ക് തിരിച്ചെത്തിച്ച അനധികൃത കുടിയേറ്റക്കാരുടേതെന്ന നിലയില്‍ പ്രചരിക്കുന്നതെന്നും കേന്ദ്ര സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പി ഐ ബി വിശദീകരിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് താപ നില ഉയരാന്‍ സാധ്യത.... സാധാരണയെക്കാള്‍ രണ്ടു മുതല്‍ മൂന്നു ഡിഗ്രി വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (8 minutes ago)

പദ്മ പുരസ്‌കാരത്തിന് കേരളം നിര്‍ദ്ദേശിച്ച 20 പേരില്‍നിന്ന് കേന്ദ്ര സര്‍ക്കാര്‍ പരിഗണിച്ചത് രണ്ടു പേരെ മാത്രം....  (27 minutes ago)

കഠിനംകുളത്ത് യുവതിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ വീട്ടിലെത്തിച്ച് തെളിവെടുത്തു...  (30 minutes ago)

കലിക്കറ്റ് അഗ്രി - ഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റി നടത്തുന്ന 45ാമത് ഫ്‌ലവര്‍ ഷോ ആറുമുതല്‍ 16 വരെ ബീച്ചിന് സമീപത്തെ മറൈന്‍ ഗ്രൗണ്ടില്‍  (32 minutes ago)

വനിതാ കായിക ഇനങ്ങളില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ അത്‌ലറ്റുകള്‍ പങ്കെടുക്കുന്നതില്‍ നിരോധനം ഏര്‍പ്പെടുത്തി യുഎസ്  (36 minutes ago)

സങ്കടക്കാഴ്ചയായി...കാതുകുത്താനായി അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ പിഞ്ചുകുഞ്ഞ് മരിച്ചു  (40 minutes ago)

സൗദി അറേബ്യ സന്ദര്‍ശിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്...  (51 minutes ago)

24 കാരിയായ മകളെക്കാള്‍ ചെറുപ്പം തോന്നുന്ന മഞ്ജു; നടിയ്ക്ക് സംഭവിച്ചത് എന്ത്..?  (1 hour ago)

ആഴ്‌സണലിനെ വീഴ്ത്തി ന്യൂകാസില്‍ യുണൈറ്റഡ് ഫൈനലില്‍....  (1 hour ago)

ഷാരോണ്‍ കൊലക്കേസ് കുറ്റവാളി ഗ്രീഷ്മ ഹൈക്കോടതിയെ സമീപിച്ചു.... വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കേസിലുള്ള അപ്പീല്‍ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും...  (2 hours ago)

പോലീസും അമ്പരന്നു... തിരുവനന്തപുരത്ത് മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ മകന്‍ അച്ഛനെ വെട്ടിക്കൊന്നു; മകന്‍ പൊലീസില്‍ കീഴടങ്ങി; മൊഴി കേട്ട് എല്ലാവരും ഞെട്ടി  (2 hours ago)

ഇന്ത്യക്കാരുടെ പ്രാര്‍ത്ഥന കേട്ടു... ട്രംപിന് തിരിച്ചടി നല്‍കിക്കൊണ്ട് ജന്മാവകാശ പൗരത്വം നിര്‍ത്തലാക്കണമെന്ന ഉത്തരവ് തടഞ്ഞ് യുഎസ് കോടതി; ഇന്ത്യാക്കാരെ വിലങ്ങണിയിച്ചോ എത്തിച്ചത്?  (2 hours ago)

കണ്ണീര്‍ക്കാഴ്ചയായി.... മരക്കൊമ്പ് ഒടിഞ്ഞു ദേഹത്തു വീണ് മൂന്നാം ക്ലാസുകാരി മരിച്ചു  (3 hours ago)

കെ രാധാകൃഷ്ണന്‍ എംപിയുടെ അമ്മ ചിന്ന അന്തരിച്ചു... 84 വയസായിരുന്നു  (3 hours ago)

വിരണ്ടോടിയ കാളയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു....  (3 hours ago)

Malayali Vartha Recommends