പശ്ചിമേഷ്യയിലെ വെടിനിറുത്തലൊക്കെ പാളുകയാണ്... ഗാസയിലേക്ക് നേരിട്ടു യുദ്ധത്തിനിറങ്ങുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്...പലസ്തീനെ മാത്രമല്ല ഈജിപ്ത്, സിറിയ, ഈജിപ്ത്, ഇറാന്‍ ഉള്‍പ്പെടെ ആശങ്കയിൽ..
പശ്ചിമേഷ്യയിലെ വെടിനിറുത്തലൊക്കെ പാളുകയാണ്. ഗാസയിലേക്ക് നേരിട്ടു യുദ്ധത്തിനിറങ്ങുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പലസ്തീനെ മാത്രമല്ല ഈജിപ്ത്, സിറിയ, ഈജിപ്ത്, ഇറാന്‍ ഉള്‍പ്പെടെ ആറ് ഇസ്ലാമിക രാജ്യങ്ങളെയും ട്രംപ് ് വകവകരുത്തുമെന്ന ആശങ്ക പടരുന്നു. ഗാസയിലെ മുഴുവന്‍ പലസ്തീനികളെയും നാടുകടത്തുമെന്നും അവരെ ഈജിപ്തും ജോര്‍ദാനും ഏറ്റെടുക്കണമെന്നുമാണ് ട്രംപ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
ഗാസയിലെ കുടിയൊഴിപ്പിക്കല്‍ നടപ്പില്ലെന്ന് ഉടനടി ഹമാസും ഹിസ്ബുള്ളയും പ്രസ്താവിച്ചുകഴിഞ്ഞു. വെടിനിറുത്തലിനെത്തുടര്‍ന്ന് അഭയാര്‍ഥി ക്യാമ്പുകളില്‍ നിന്ന് മടങ്ങിയെത്തിയ പലസ്തീനികള്‍ ഇതോടെ വീടും കൂടും ഭക്ഷണവുമില്ലാതെ പെരുവഴിയിലായിരിക്കുന്നു. ഗാസയില്‍ ഇസ്രായേല്‍ സൈന്യം ബോംബിട്ടു തകര്‍ത്ത കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളും ബോംബുകളുടെ അവശിഷ്ടങ്ങളും നീക്കം ചെയ്ത് ഗാസ വിനോദസഞ്ചാര കേന്ദമാക്കുമെന്ന ട്രംപിന്റെ പ്രസ്താവന പലസ്തീനികളെ കളിയാക്കുന്നതിനു തുല്യമാണ്.
വൈറ്റ് ഹൗസില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം ഇരുനേതാക്കളും നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് ട്രംപിന്റെ വിവാദപരമായ പ്രഖ്യാപനം. ഗാസ വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട രണ്ടാംഘട്ട ചര്‍ച്ച കഴിഞ്ഞ ദിവസം ആരംഭിച്ചതിനു പിന്നാലെയാണു ട്രംപിന്റെ ഞെട്ടിക്കുന്ന പ്രഖ്യാപനം പുറത്തുവന്നിരിക്കുന്നത്. പ്രദേശത്തെ എല്ലാ ആയുധങ്ങളും ബോംബുകളും നിര്‍വീര്യമാക്കി സാമ്പത്തിക ഉസഹായം നല്‍കാമെന്നും അമേരിക്കന്‍ പ്രസിഡന്റ് പറയുന്നു.
മധ്യപൂര്‍വേഷ്യയുടെ കടല്‍ത്തീര സുഖവാസ കേന്ദ്രമാക്കി ഗാസയെ മാറ്റിയെടുക്കുമെന്നും ഗാസയുടെ സുരക്ഷയ്ക്കായി സൈനികരെ അവിടേക്ക് അയയ്‌ക്കേണ്ടി വന്നാല്‍ അതും ചെയ്യുമെന്നാണ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്. ഗാസയില്‍ നിലവിലുള്ള പലസ്തീന്‍കാര്‍ അവിടം വിട്ട് ഗള്‍ഫ്രാജ്യങ്ങളിലേക്ക് പോകട്ടേയെന്നാണ് ട്രംപ് തുറന്നടിച്ചിരിക്കുന്നത്. ട്രംപിന്റെ തീരുമാനം ഗൗരവത്തില്‍ ചിന്തിക്കേണ്ടതാണെന്നും അദ്ദേഹം എപ്പോഴും ചട്ടക്കൂടുകള്‍ക്കു പുറത്തു ചിന്തിക്കുന്ന വ്യക്തിയാണെന്നും ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. യുഎസ് പ്രസിഡന്റായി ട്രംപ് അധികാരമേറ്റ ശേഷം ആദ്യമായി യുഎസിലെത്തിയ വിദേശ നേതാവായതില്‍ സന്തോഷമുണ്ടെന്നും നെതന്യാഹു പറയുന്നു.
എന്നാല്‍ ഇരുരാജ്യങ്ങളുടെയും പുതിയ നീക്കത്തിനെതിരേ സഖ്യകക്ഷികളുള്‍പ്പെടെ ലോകരാജ്യങ്ങള്‍ എതിര്‍പ്പുമായി രംഗത്തെത്തിക്കഴിഞ്ഞു. യു.എസിന്റെ പുതിയ നീക്കം ഗാസയിലെ ഇസ്രയേല്‍-ഹമാസ് വെടിനിര്‍ത്തല്‍ലംഘനത്തിന് കാരണമാകുമെന്ന് വിവിധ രാജ്യങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചു. ഹമാസിന്റെ തടങ്കലിലുള്ള ബാക്കിയുള്ള ബന്ദികളെ വിട്ടുകിട്ടാനുള്ള ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കാനിരിക്കെയാണ് വിവാദ പ്രസ്താവന പുറത്തുവരുന്നത്. ബന്ദികളില്‍ ഒരു അമേരിക്കന്‍ പൗരനുമുണ്ട്. ട്രംപിന്റെ പുതിയ പ്രഖ്യാപനം ഈ നീക്കങ്ങളെയെല്ലാം പൂര്‍ണമായും തകര്‍ക്കുമെന്ന് ആശങ്കയാണ് ഉയരുന്നത്.
ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം ഗാസയെ വാസയോഗ്യമല്ലാതാക്കിയെന്നും മേഖലയില്‍ നിന്ന് പലസ്തീന്‍ ജനത ഒഴിഞ്ഞ് പോകണമെന്നുമാണ് ട്രംപിന്റെ ഉത്തരവ്.പശ്ചിമേഷ്യയിലെ ഇസ്ലാമിക രാജ്യങ്ങള്‍ ഒന്നടങ്കം ഈ നീക്കത്തെ ചെറുക്കുമെന്നിരിക്കെ അമേരിക്ക നേരിട്ടിറങ്ങുന്ന രണ്ടാം യുദ്ധത്തിന് പശ്ചിമേഷ്യ സാക്ഷ്യം വഹിക്കും. ഇന്നത്തെ നിലയില്‍ ഗാസക്ക് സ്ഥിരമായ ഭാവിയില്ലെന്നും യുദ്ധത്തില്‍ തകര്‍ന്ന ഗാസയില്‍ ആര്‍ക്കും നിലവില്‍ താമസിക്കാന്‍ കഴിയില്ലെന്നുമാണ് ട്രംപ് പറയുന്നത്. അടുത്താഴ്ച ജോര്‍ദാന്‍ രാജാവ് വൈറ്റ് ഹൗസില്‍ എത്താനിരിക്കെയാണ് ട്രംപിന്റെ നിര്‍ദേശം.
ഇസ്രായേലിന് ഇതുവരെ ലഭിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ സുഹൃത്താണ് ട്രംപ് എന്നായിരുന്നു നെതന്യാഹു കൂടിക്കാഴ്ചക്ക് ശേഷം പ്രതികരിച്ചത്.ഗാസ ഏറ്റെടുക്കുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടത്തിയ പ്രസ്താവനക്കെതിരെ ഐക്യരാഷ്ട്ര സഭ ജനറല്‍ സെക്രട്ടറി അന്റോണിയോ ഗുട്ടറെസ് രംഗത്തെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha