ട്രംപിന്റെ നീക്കങ്ങൾ.. രാജ്യാന്തര ക്രിമിനല്‍ക്കോടതിയെ ഉപരോധിക്കുന്നതിനുള്ള എക്‌സിക്യുട്ടീവ് ഉത്തരവ്..യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവച്ചു.. പ്രസക്തി തന്നെ ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥ വരികയാണ്..
![](https://www.malayalivartha.com/assets/coverphotos/w657/326833_1738923216.jpg)
അമേരിക്കയിലെ ട്രംപിന്റെ നീക്കങ്ങൾ ലോകത്തെ മുഴുവൻ അത്ഭുതപ്പെടുത്തുകയാണ് . ഓരോ ദിവസവും പുതിയ തീരുമാനങ്ങൾ എടുക്കുന്നത് അമേരിക്കയുടെ അയൽ രാജ്യങ്ങളും മറ്റുള്ള രാജ്യങ്ങളും ഏറെ ആകാംക്ഷയോടെയാണ് നോക്കി കാണുന്നത് . അമേരിക്കയിലെ 'ട്രംപിസം' പുതിയ തലത്തിലേക്ക്. ലോക രാജ്യങ്ങളെ ഞെട്ടിച്ച് രാജ്യാന്തര ക്രിമിനല്‍ക്കോടതിയെ (ഐ.സി.സി.) ഉപരോധിക്കുന്നതിനുള്ള എക്‌സിക്യുട്ടീവ് ഉത്തരവില്‍ യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവച്ചു.
ഇതോടെ രാജ്യാന്തര കോടതിയുടെ പ്രസക്തി തന്നെ ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥ വരികയാണ്.അമേരിക്കയെയും ഇസ്രയേല്‍പോലുള്ള സഖ്യകക്ഷികളെയും അന്താരാഷ്ട്ര ക്രിമിനല്‍ക്കോടതി ലക്ഷ്യമിടുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഇസ്രയേല്‍ പ്രധാനമന്ത്രിക്കെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുട്ടിനെതിരേയും ഉത്തരവിട്ടു. ഈ സാഹചര്യത്തിലാണ് ട്രംപിന്റെ നീക്കം. ട്രംപിന്റെ ഉപരോധത്തിലൂടെ ഹേഗിലെ അന്താരാഷ്ട്ര കോടതിയ്ക്ക് എന്ത് സംഭവിക്കുമെന്നതാണ് ഇനി നിര്‍ണ്ണായകം.
യു.എസ്. പൗരര്‍ക്കോ സഖ്യകക്ഷികള്‍ക്കോ നേരേയുള്ള കേസുകളില്‍ ഐ.സി.സി.യെ സഹായിക്കുന്ന വ്യക്തികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുംസാമ്പത്തിക-വിസ ഉപരോധങ്ങള്‍ക്ക് ഇത് കാരണമാകുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും അദ്ദേഹത്തിന്റെ മുന്‍ പ്രതിരോധമന്ത്രിക്കും അറസ്റ്റ് വാറന്റ് നല്‍കിയതില്‍ പ്രതിഷേധിച്ച് രാജ്യാന്തര ക്രിമിനല്‍ക്കോടതിക്കെതിരേ ഉപരോധമേര്‍പ്പെടുത്താന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ശ്രമംനടന്നിരുന്നു.കഴിഞ്ഞയാഴ്ച ഡെമോക്രാറ്റുകള്‍ ഇത് തടഞ്ഞിരുന്നു.
ഇതിന് പിന്നാലെയാണ് ട്രംപിന്റെ പുതിയനീക്കം.ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന് രാജ്യാന്തര ക്രിമനല്‍ കോടതിയുടെ അറസ്റ്റ് വാറന്റ് പല വിധ ചര്‍ച്ചകള്‍ ഉയര്‍ത്തി. ഇസ്രയേല്‍-ഹമാസ് യുദ്ധത്തിലെ മനുഷ്യാവകാശ ലംഘനങ്ങളിലും യുദ്ധക്കുറ്റങ്ങളിലുമായിരുന്നു നടപടി. നെതന്യാഹുവിന് പുറമെ, ഇസ്രയേല്‍ മുന്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റിനും ഹമാസ് മിലിറ്ററി കമാന്‍ഡര്‍ മുഹമ്മദ് ദെയ്ഫിനും കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha