യു എസ് കടലാസ്സില്‍ ലോക ഭൂപടം വരച്ച് കളിക്കുന്നു!!പരിഹസിച്ച് ഖമനേയി
![](https://www.malayalivartha.com/assets/coverphotos/w657/326923_1739022149.jpg)
ഇറാന്റെ പരമോന്നതനേതാവ് ആയത്തുള്ള അലി ഖമീനി (85) ഗുരുതരരോഗബാധിതനാണെന്നും അദ്ദേഹം കോമയിലാണെന്നും റിപ്പോര്‍ട്ടുകള്‍ ആണ് പുറത്ത് വന്നിരുന്നത് .മാത്രമല്ല ഒരു രഹസ്യ യോഗത്തില്‍ തന്റെ പിന്‍ഗാമിയായി 55 വയസ്സുള്ള മകന്‍ മുജ്തബ ഖമീനിയെ അദ്ദേഹം നാമനിര്‍ദ്ദേശം ചെയ്‌തെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാലിപ്പോള്‍ അമേരിക്കയ്ക്ക് എതിരെ ഭീഷണി മുഴക്കിയിരിക്കയാണ് ഖമനേയി . ഇറാന്റെ സുരക്ഷയ്ക്ക് അമേരിക്ക ഭീഷണിയായാല്‍ തിരിച്ച് അമേരിക്കയ്ക്കും ഭീഷണി ഉയര്‍ത്തുമെന്ന് ആണ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനെയി പറഞ്ഞിട്ടുള്ളത് . ടെഹ്‌റാനുമായുള്ള ചര്‍ച്ചകള്‍ പുനരുജ്ജീവിപ്പിക്കാന്‍ തയ്യാറാണെന്ന് പ്രസിഡന്റ് ട്രംപ് പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് , യുഎസുമായി ചര്‍ച്ച നടത്തുന്നത് 'ബുദ്ധിശൂന്യമാണെന്ന് ഖമേയി തിരിച്ചടിച്ചത്
അമേരിക്കയുമായുള്ള ആണവ ചര്‍ച്ചകള്‍ മാന്യമോ ബുദ്ധിപരമോ ആയിരുന്നില്ലെന്നും ഇത്തരമൊരു സര്‍ക്കാരുമായി ചര്‍ച്ചകള്‍ പാടില്ലെന്നും ഖമനേയി വ്യക്തമാക്കിയിരിക്കയാണ് . ഇതോടെ ട്രംപുമായൊരു തുറന്ന യുദ്ധത്തിന് തയ്യാറായിരിക്കയാണ് ഖമനേയി .അമേരിക്കക്കാര്‍ ഇരുന്ന് ലോക ഭൂപടം മാറ്റി വരയ്ക്കുകയാണ്, എന്നാല്‍ അത് കടലാസില്‍ മാത്രമാകും. അതിന് യഥാര്‍ത്ഥ്യവുമായി ബന്ധമില്ല. അവര്‍ നമ്മെക്കുറിച്ച് പ്രസ്താവന നടത്തുകയും അഭിപ്രായം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. അവര്‍ ഞങ്ങളെ ഭീഷണിപ്പെടുത്തിയാല്‍ ഞങ്ങള്‍ അവരെയും ഭീഷണിപ്പെടുത്തും. അവര്‍ നമ്മുടെ രാജ്യത്തിന്റെ സുരക്ഷ ലംഘിക്കുകയാണെങ്കില്‍, ഒരു സംശയവുമില്ലാതെ ഞങ്ങള്‍ അതേ രീതിയില്‍ പ്രതികരിക്കും അദ്ദേഹം വ്യക്തമാക്കി. ഇതിനൊപ്പമാണ് ഗാസ സ്വന്തമാക്കുമെന്ന ട്രംപിന്റെ അപ്രതീക്ഷിത പ്രഖ്യാപനം കൂടി വന്നത് . ഇത് സ്ഥിതിഗതികള്‍ രൂക്ഷമാകാന്‍ കാരണമായി . യുദ്ധത്താല്‍ തകര്‍ന്ന പലസ്തീന്‍ പ്രദേശമായ ഗാസ മുനമ്പ് തന്റെ രാജ്യം ഏറ്റെടുക്കുമെന്നും അത് വികസിപ്പിക്കുകയും സ്വന്തമാക്കുകയും ചെയ്യുമെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞത് . ട്രപിന്റെ ആശയം 'ചരിത്രത്തെ മാറ്റിമറിക്കാന്‍ കഴിയുന്ന ഒന്നാണ്' എന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ട്രംപ് ഗാസയ്ക്ക് വ്യത്യസ്തമായ ഒരു ഭാവി വിഭാവനം ചെയ്യുന്നുണ്ടെന്നും നെതന്യാഹു പറഞ്ഞു . ഇതേത്തുടര്‍ന്നാണ് അമേരിക്ക അമേരിക്കയോട് ലോക ഭൂപടം കടലാസ്സില്‍ വരച്ചു കളിക്കാന്‍ ആവശ്യപ്പെട്ടത്
ഗാസ ഏറ്റെടുത്ത് അവിടെ താമസിക്കുന്ന 2.1 മില്യണ്‍ ഫലസ്തീനികളെ പുനരധിവസിപ്പിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദ്ദേശം ശക്തമായി നിരസിക്കുന്നതായി പലസ്തീന്‍ പ്രസിഡന്റ് പറഞ്ഞു. ഞങ്ങളുടെ ജനങ്ങളുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടാന്‍ ഞങ്ങള്‍ അനുവദിക്കില്ല,'എന്ന് ഊന്നിപ്പറഞ്ഞ മഹമൂദ് അബ്ബാസ് , ഗാസ 'പലസ്തീന്‍ രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണ്', നിര്‍ബന്ധിത കുടിയിറക്കല്‍ അന്താരാഷ്ട്ര നിയമത്തിന്റെ ഗുരുതരമായ ലംഘനമാകുമെന്ന് മുന്നറിയിപ്പും നല്‍കി. ജോര്‍ദാന്‍, ഈജിപ്ത് തുടങ്ങിയ മേഖലയിലെ രാജ്യങ്ങളും പ്രധാന യുഎസ് സഖ്യകക്ഷികളും ഈ ആശയം നിരസിച്ചു, ഫലസ്തീനികളുടെ സ്വന്തം മണ്ണില്‍ മനുഷ്യരായി ജീവിക്കാനുള്ള അവകാശം കൈയ്യെത്താത്തവിധം വഴുതിപ്പോകുന്നു എന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്, അഭിപ്രായപ്പെട്ടു .ഫലസ്തീനികള്‍ തങ്ങളുടെ ഭൂമിയില്‍ നിന്ന് മാറില്ലെന്നും ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കാതെ ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കില്ലെന്നും സൗദി അറേബ്യ പറഞ്ഞു
നേരത്തെ, തങ്ങളുടെ ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്രയേലോ അമേരിക്കയോ ആക്രമണം നടത്തിയാല്‍ സമ്പൂര്‍ണ യുദ്ധത്തിലേക്ക് മാറുമെന്ന് ഇറാന്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ പിന്നാലെയാണ് ആയത്തുല്ല ഖാംനഇയുടെ പ്രതികരണവും വന്നിരിക്കുന്നത്. ട്രംപിന്റെ മുന്‍ ഭരണത്തിന്‍ കീഴില്‍, ഇറാന്‍ യുറേനിയം സമ്പുഷ്ടമാക്കുന്നതും സംഭരിക്കുന്നതും പരിമിതപ്പെടുത്തുന്ന ആണവ കരാറില്‍ നിന്ന് അമേരിക്ക ഏകപക്ഷീയമായി പിന്മാറിയിരുന്നു . ഇത് ചൂണ്ടിക്കാട്ടി വാഷിംഗ്ടണിന് എളുപ്പത്തില്‍ കരാറുകളില്‍ നിന്ന് പിന്മാറാന്‍ കഴിയുമെന്ന് കാണിക്കുന്നുവെന്ന്ഖമേനി വാദിച്ചു. ട്രംപ് ഭരണകൂടവുമായി ഉള്ള ചര്‍ച്ചകള്‍'യുക്തിപരമോ ബുദ്ധിപരമോ മാന്യമോ അല്ല' എന്ന് അനുഭവം തെളിയിച്ചതായി ഖമനേയി തുറന്നടിച്ചു . ഇറാനുമായി ആണവകരാര്‍ ഉടനടി ചര്‍ച്ച ചെയ്യാനുള്ള സന്നദ്ധത ട്രംപ് സൂചിപ്പിച്ചതിന് പിന്നാലെയാണ് ഖമേനിയുടെ പരാമര്‍ശം ഉണ്ടായത് . തങ്ങളുടെ ആണവ പരിപാടികള്‍ സമാധാനപരമായ ആവശ്യങ്ങള്‍ക്ക് മാത്രമുള്ളതാണെന്നും ആണവായുധങ്ങള്‍ വികസിപ്പിക്കാനുള്ള ഉദ്ദേശ്യം ഇല്ല എന്ന് ഖമനേയി പറഞ്ഞു്
നയം പുനഃസ്ഥാപിച്ചതിനെത്തുടര്‍ന്ന്, നൂറുകണക്കിന് ദശലക്ഷം ഡോളര്‍ മൂല്യമുള്ള ഇറാനിയന്‍ ക്രൂഡ് ഓയില്‍ ചൈനയിലേക്ക് കയറ്റി അയച്ചതായി ആരോപിക്കപ്പെടുന്ന സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും മേല്‍ വാഷിംഗ്ടണ്‍ വ്യാഴാഴ്ച സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചു. തനെതിരായും ഇറാന്‍ അസംതൃപ്തി രേഖപ്പെടുത്തി . പുതിയ റൗണ്ട് ആണവ ചര്‍ച്ചകള്‍ വേണമെങ്കില്‍ ടെഹ്‌റാന്റെ വിശ്വാസം വീണ്ടെടുക്കാന്‍ ശ്രമിക്കണമെന്ന് അദ്ദേഹത്തിന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും ട്രംപ് ഭരണകൂടത്തോട് അടുത്തിടെ ആവശ്യപ്പെട്ടിരുന്നു. ഇറാന്‍ ഉള്‍പ്പെടെയുള്ള മിഡില്‍ ഈസ്റ്റിലെ രാജ്യങ്ങളോട് ട്രംപ് 'യഥാര്‍ത്ഥ' സമീപനം സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ടെഹ്‌റാന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha