Widgets Magazine
12
Feb / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിശ്വാസം അതാണല്ലോ എല്ലാം... പ്രയാഗ്രാജില്‍ മഹാകുംഭമേളയുടെ ഭാഗമായ ത്രിവേണി സംഗമത്തില്‍ പുണ്യസ്നാനം നടത്തിഅംബാനി കുടുംബത്തിലെ 4 തലമുറയും ഒത്തൊരുമിച്ച്


വൈദ്യുതാഘാതമേറ്റ് ഗൃഹനാഥൻ മരിച്ച സംഭവം..പോലീസ് അല്ല വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥരാണ് കൊലപാതകം തെളിയിച്ചത്.. കിരണിന്റെ വീട്ടിലെ മീറ്ററില്‍നിന്ന് വെള്ളിയാഴ്ച രാത്രി അധികവൈദ്യുതി ഉപയോഗം നടന്നതായി കണ്ടെത്തി..


വൈദ്യുതാഘാതമേറ്റ് ഗൃഹനാഥൻ മരിച്ച സംഭവം..പോലീസ് അല്ല വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥരാണ് കൊലപാതകം തെളിയിച്ചത്.. കിരണിന്റെ വീട്ടിലെ മീറ്ററില്‍നിന്ന് വെള്ളിയാഴ്ച രാത്രി അധികവൈദ്യുതി ഉപയോഗം നടന്നതായി കണ്ടെത്തി..


'ബ്ളഡിൽ കുതിർന്ന അണ്ടർ വെയർ കാണിച്ചിട്ട് നീ വന്നില്ലെങ്കിൽ..'ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുക്കത്തെ അതിജീവിത.. വളരെ മോശമായ രീതിയിൽ തനിക്ക് മെസേജുകൾ അയച്ചിരുന്നുവെന്ന് അതിജീവിത..


ഏതു നിമിഷവും ഹമാസിനെതിരെ ഘോരയുദ്ധം..അവധിയില്‍ പോയവര്‍ സൈനിക ക്യാമ്പിലേക്ക് ഉടന്‍ മടങ്ങിവരാനും ഇസ്രായേല്‍ സൈന്യത്തിന് നിര്‍ദേശം..കരാറുകള്‍ റദ്ദാക്കി ഇസ്രായേല്‍..

ശനിയാഴ്ച രാത്രി 12 മണിക്ക് അവർ ഇവിടെ ഇല്ലെങ്കിൽ, വീണ്ടും യുദ്ധം...! ട്രംപിന്റെയ് ഘോര പ്രഖ്യാപനം..!!

11 FEBRUARY 2025 02:19 PM IST
മലയാളി വാര്‍ത്ത

More Stories...

അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാരെ കൂട്ടമായി നാടുകടത്തുന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ...

അനധികൃത കുടിയേറ്റക്കാരെല്ലാം കുറ്റക്കാരല്ല; നാടുകടത്തല്‍ വിപത്ത്: ട്രംപിന്റെ നയം അവസാനിക്കുമെന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മുന്നറിയിപ്പ്

ഏതു നിമിഷവും ഹമാസിനെതിരെ ഘോരയുദ്ധം..അവധിയില്‍ പോയവര്‍ സൈനിക ക്യാമ്പിലേക്ക് ഉടന്‍ മടങ്ങിവരാനും ഇസ്രായേല്‍ സൈന്യത്തിന് നിര്‍ദേശം..കരാറുകള്‍ റദ്ദാക്കി ഇസ്രായേല്‍..

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഫ്രാന്‍സില്‍ ഊഷ്മള സ്വീകരണം...

ഗ്വാട്ടിമാലയില്‍ ബസ് പാലത്തില്‍ നിന്ന് മലയിടുക്കിലേക്ക് മറിഞ്ഞ് മരിച്ചവരുടെ എണ്ണം 51ആയി...

ഗാസയിൽ നിന്ന് എല്ലാ ബന്ദികളെയും മോചിപ്പിക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ശനിയാഴ്ച വരെ സമയപരിധി നിശ്ചയിച്ചു. അല്ലാത്തപക്ഷം വീണ്ടും ആക്രമണം തുടങ്ങുമെന്നും ഇസ്രയേൽ-ഹമാസ് വെടിനിർത്തൽ റദ്ദാക്കാന്‍ ആഹ്വാനം ചെയ്യുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ജനുവരി 19ന് പ്രാബല്യത്തിൽ വന്ന ആറ് ആഴ്ചത്തെ വെടിനിർത്തൽ കരാറിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി ബന്ദികളെ കൈമാറില്ലെന്ന് ഹമാസ് ഭീഷണിപ്പെടുത്തിയിരുന്നു. ഇതോടെയാണ് മധ്യപൂർവദേശ വിഷയത്തിൽ യുഎസ് പ്രസിഡന്റ് വീണ്ടും ഇടപെട്ടത്. ഹമാസിന്റെ നീക്കത്തെ ‘ഭയാനകം’ എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. വെടിനിർത്തലിനു ശേഷം എന്തു ചെയ്യണമെന്ന് ഇസ്രയേൽ തീരുമാനിക്കട്ടെ എന്നും ട്രംപ് പറഞ്ഞു.

‘ശേഷിക്കുന്ന എല്ലാ ബന്ദികളെയും മോചിപ്പിക്കണം, നമുക്ക് അവരെയെല്ലാം തിരികെ വേണം. ഞാൻ എന്റെ കാര്യമാണ് പറയുന്നത്. ഇസ്രയേലിന് വേണ്ടത് ചെയ്യാം, പക്ഷേ എന്റെ കാര്യത്തിൽ, ശനിയാഴ്ച രാത്രി 12 മണിക്ക് അവർ ഇവിടെ ഇല്ലെങ്കിൽ, വീണ്ടും നരകം സൃഷ്ടിക്കും’ – ഇതായിരുന്നു ട്രംപിന്റെ വാക്കുകൾ. താൻ നിർദേശിച്ച സമയപരിധിയെക്കുറിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി സംസാരിക്കുമെന്നും ട്രംപ് പറഞ്ഞു.

 



ഭീഷണിക്കു പിന്നിലെ വസ്തുതകൾ എന്താണെന്ന് ട്രംപ് വിശദീകരിച്ചില്ല. താൻ എന്താണ് ഉദ്ദേശിക്കുന്നതെന്ന് ഹമാസിന് അറിയാമെന്നു മാത്രമാണ് ട്രംപ് പറഞ്ഞത്. വെടിനിർത്തലിനു ശേഷം യുഎസ് സേനയുടെ സാധ്യത തള്ളിക്കളയുന്നുണ്ടോ എന്ന ചോദ്യത്തിന് ‘എന്ത് സംഭവിക്കുമെന്ന് നമുക്ക് കാണാം’ എന്നും ട്രംപ് മറുപടി നൽകി.

ഗാസ വാങ്ങുകയും സ്വന്തമാക്കുകയും ചെയ്യുമെന്ന് നേരത്തേ ട്രംപ് പറഞ്ഞിരുന്നു. എന്നാൽ, എന്ത് അധികാരത്തിലാണ് യുഎസ് ഇതു ചെയ്യാൻ പോകുന്നതെന്നു ട്രംപ് വ്യക്തമാക്കിയില്ല. ‘ഗാസ ഇടിച്ചുനിരത്തിയ ഇടമാണ്. അവശേഷിക്കുന്നതും പൂർണമായി നിരത്തും. അവിടെ ഇനി ഹമാസ് അടക്കം ആരുമുണ്ടാവില്ല. ഗാസ ഒരു വലിയ റിയൽ എസ്റ്റേറ്റ് സ്ഥലമാണ്. യുഎസ് അതു സ്വന്തമാക്കും. മനോഹരമായി പുനർനിർമിക്കും.’–ട്രംപ് പറഞ്ഞു.

 



‘ഗാസ മുനമ്പിന്റെ ഭാഗങ്ങൾ മനോഹരമായി പുനർനിർമിക്കാൻ മധ്യപൂർവദേശത്തെ മറ്റു സമ്പന്ന രാജ്യങ്ങളെ യുഎസ് അനുവദിക്കും. എന്നാൽ ഹമാസിന്റെ മടങ്ങിവരവ് അനുവദിക്കില്ല’– ന്യൂ ഓർലിയൻസിലേക്കുള്ള യാത്രയ്ക്കിടെ എയർഫോഴ്സ് വണിൽ മാധ്യമപ്രവർത്തകരോട് പ്രസിഡന്റ് പറഞ്ഞു. ഗാസയിലെ 20 ലക്ഷത്തിലേറെ വരുന്ന പലസ്തീൻകാർ ഒഴിയണമെന്ന വാദവും ആവർത്തിച്ചു. കുറച്ചു പലസ്തീൻകാരെ അമേരിക്ക സ്വീകരിക്കാൻ ഒരുക്കമാണ്. എന്നാൽ ഓരോ അപേക്ഷയും പ്രത്യേകം പരിശോധിക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡോളറിനെതിരെ ഇന്ത്യന്‍ കറന്‍സിക്ക് 63 പൈസയുടെ വര്‍ദ്ധനവ്  (52 minutes ago)

കൊല്ലം സ്വദേശി ഹൃദയാഘാതം മൂലം കുവൈത്തില്‍ മരിച്ചു... മൃതദേഹം നാട്ടിലെത്തിക്കും  (1 hour ago)

വിശ്വാസം അതാണല്ലോ എല്ലാം... പ്രയാഗ്രാജില്‍ മഹാകുംഭമേളയുടെ ഭാഗമായ ത്രിവേണി സംഗമത്തില്‍ പുണ്യസ്നാനം നടത്തിഅംബാനി കുടുംബത്തിലെ 4 തലമുറയും ഒത്തൊരുമിച്ച്  (1 hour ago)

അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാരെ കൂട്ടമായി നാടുകടത്തുന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ...  (1 hour ago)

മലപ്പുറം തേള്‍ പാറയില്‍ ജനവാസ മേഖലയിലിറങ്ങിയ കരടി ഒടുവില്‍ കൂട്ടിലായി...  (2 hours ago)

നാല് മാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് വീട്ടമ്മ കാമുകനൊപ്പം ഒളിച്ചോടിയ കേസ് ... ഏപ്രില്‍ 30 ന് പ്രതികള്‍ ഹാജരാകണം  (2 hours ago)

വയനാട്ടില്‍ വന്യജീവി ആക്രമണത്തില്‍ പ്രതിഷേധിച്ച് ഫാര്‍മേഴ്‌സ് റിലീഫ് ഫോറവും തൃണമൂല്‍ കോണ്‍ഗ്രസും പ്രഖ്യാപിച്ച ഹര്‍ത്താല്‍ ഇന്ന്...  (2 hours ago)

50000 മുന്‍ഗണനാ റേഷന്‍കാര്‍ഡുകളുടെ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്  (2 hours ago)

സംസ്ഥാനത്ത് താപനില ഉയരുന്നു.... ജോലി സമയം പുനഃക്രമീകരിച്ചു... ഉച്ചയ്ക്ക് 12 മണി മുതല്‍ 3 മണി വരെ തൊഴിലാളികള്‍ക്ക് വിശ്രമം നല്‍കണമെന്ന് ലേബര്‍ കമ്മീഷണര്‍ നിര്‍ദേശം  (3 hours ago)

വടകരയില്‍ 9 വയസുകാരിയെ കോമയിലാക്കിയ വാഹനാപകടം; 11 മാസത്തിനുശേഷം പിടിയിലായ പ്രതിക്ക് ജാമ്യം  (10 hours ago)

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീടിനു തീപിടിച്ചു; പൊള്ളലേറ്റ ഗൃഹനാഥനെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചു  (10 hours ago)

അനധികൃത കുടിയേറ്റക്കാരെല്ലാം കുറ്റക്കാരല്ല; നാടുകടത്തല്‍ വിപത്ത്: ട്രംപിന്റെ നയം അവസാനിക്കുമെന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മുന്നറിയിപ്പ്  (10 hours ago)

കയര്‍ ബോര്‍ഡ് ജീവനക്കാരി ജോളി മധുവിന്റെ മരണത്തില്‍ 4 ഉദ്യോഗസ്ഥര്‍ക്ക് എതിരെ പരാതി നല്‍കി കുടുംബം  (11 hours ago)

ഹയര്‍ സെക്കന്‍ഡറി പൊതുപരീക്ഷ രാവിലെയാക്കുക സാധ്യമല്ലെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി; പരീക്ഷ രാവിലെയാക്കിയാല്‍ ഫലപ്രഖ്യാപനം നീളും  (11 hours ago)

കേരളത്തിലേക്ക് ലഹരിയുടെ ഒഴുക്കാണ്: യുവത്വം ലഹരിയുടെ മയക്കത്തിലേക്ക് വഴുതി വീഴുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍  (11 hours ago)

Malayali Vartha Recommends