ഏതു നിമിഷവും ഹമാസിനെതിരെ ഘോരയുദ്ധം..അവധിയില്‍ പോയവര്‍ സൈനിക ക്യാമ്പിലേക്ക് ഉടന്‍ മടങ്ങിവരാനും ഇസ്രായേല്‍ സൈന്യത്തിന് നിര്‍ദേശം..കരാറുകള്‍ റദ്ദാക്കി ഇസ്രായേല്‍..
![](https://www.malayalivartha.com/assets/coverphotos/w657/327081_1739270688.jpg)
ഏതു നിമിഷവും ഹമാസിനെതിരെ ഘോരയുദ്ധം തുടങ്ങാന്‍ സജ്ജരാിരിക്കാനും അവധിയില്‍ പോയവര്‍ സൈനിക ക്യാമ്പിലേക്ക് ഉടന്‍ മടങ്ങിവരാനും ഇസ്രായേല്‍ സൈന്യത്തിന് നിര്‍ദേശം. കരാറുകള്‍ റദ്ദാക്കി ഇസ്രായേല്‍ ഇന്നോ നാളെയോ പലസ്തീനെതിരെ ആടുത്ത പോരാട്ടം പുനരാരംഭിക്കാനുള്ള സാധ്യതയേറി.
അവശേഷിക്കുന്ന ഇസ്രായേലി ബന്ധികളെ വിട്ടു നല്‍കില്ലെന്ന നിലപാട് ഹമാസ് സ്വീകരിച്ചതോടെ പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധകാഹളം മുഴങ്ങുകയാണ്. അങ്ങെനയുണ്ടായാല്‍ അവശേഷിക്കുന്ന ഇസ്രായേലി ബന്ദികളെ ഹമാസ് വധിക്കാനുള്ള സാധ്യതയും ഏറെയാണ്. ഏതു നിമിഷവും ഇസ്രായേലും ഹമാസും തമ്മില്‍ പോരാട്ടം തുടങ്ങുമെന്നതാണ് നിലവിലെ സാഹചര്യം.
ഇസ്രായേലുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍വ്യവസ്ഥയില്‍ നിന്ന് ഹമാസ് പിന്നോട്ടുമാറിയെന്നു മാത്രമല്ല ബന്ദികളെ മോചിപ്പിക്കില്ലെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു. വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായുള്ള രണ്ടാംഘട്ട ചര്‍ച്ചകള്‍ നടന്നുവരുമ്പോഴാണ് പശ്ചിമേഷ്യയെ കൂടുതല്‍ ആശങ്കയിലാക്കിക്കൊണ്ടുള്ള ഹമാസിന്റെ അപ്രതീക്ഷിതമായ നീക്കം. തടവുകാരുടെ കൈമാറ്റം വൈകിപ്പിക്കുക, ഗാസയിലെ ആശുപത്രികള്‍ക്കും മറ്റും വേണ്ട അടിയന്തര സഹായം തടയുക, വടക്കന്‍ ഗാസയിലേക്ക് മടങ്ങുന്ന ഫലസ്തീനികള്‍ക്കു നേരെ ആക്രമണം നടത്തുക,
രണ്ടാംഘട്ട വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്ക് വിഘാതം സൃഷ്ടിക്കുക എന്നിവ കരാര്‍ ലംഘനമാണെന്ന് ഹമാസ് സൈനിക വിഭാഗത്തിന്റെ വക്താവ് അബൂ ഉബൈദ പറഞ്ഞു.വെടിനിര്‍ത്തല്‍ കരാറിലെ വ്യവസ്ഥകള്‍ ഇസ്രയേല്‍ ലംഘിച്ചെന്ന് ആരോപിച്ചാണ് ഹമാസിന്റെ നീക്കം.ഗാസ മുനമ്പിലേക്ക് തിരികെയെത്തിയവരെ ഇസ്രായേല്‍ തടഞ്ഞെന്നാണ് ഹമാസ് ആരോപിക്കുന്നത്. മാത്രവുമല്ല ഭക്ഷണവും മരുന്നുമായി എത്തുന്ന രാജ്യാന്തര ഏജന്‍സികളെ ഇസ്രയേല്‍ തടയുന്നുവെന്നും ഹമാസ് ആരോപിക്കുന്നു.
വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ഗാസയിലെ പ്രധാന മേഖലകളിലൊന്നായ നെറ്റ്സാറിം ഇടനാഴിയില്‍നിന്ന് സൈന്യത്തെ പിന്‍വലിച്ചു തുടങ്ങിയതായി ഇസ്രായേല്‍ ഞായറാഴ്ച അറിയിച്ചിരുന്നു. വെടിനിര്‍ത്തല്‍ കരാറിനെ തുടര്‍ന്ന് നെറ്റ്സാറിം കോറിഡോര്‍ വഴി കടന്നുപോവാന്‍ ഇസ്രയേല്‍ സൈന്യം പാലസ്തീനികളെ അനുവദിച്ചിരുന്നു. ഇടനാഴി തുറന്നതോടെ യുദ്ധബാധിത മേഖലയായ വടക്കന്‍ ഗാസയിലേക്ക് ആയിരക്കണക്കിന് അഭയാര്‍ഥികളാണ് കാല്‍നടയായും വാഹനങ്ങളിലും കടന്നുപോയത്.
അതേസമയം എല്ലാ ബന്ദികളെ ഹമാസ് വിട്ടയച്ചില്ലെങ്കില്‍ ഇസ്രായേല്‍-ഹമാസ് വെടിനിര്‍ത്തല്‍ അവസാനിപ്പിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി.വടക്കന്‍ ഗാസയിലേക്ക് പലസ്തീനികള്‍ മടങ്ങിയെത്തുന്നത് തടയാന്‍ ഇസ്രായേല്‍ ശ്രമിക്കുകയാണ്. പലസ്തീനികളെ തടയാനായി തുടരെ ഷെല്‍ വര്‍ഷവും വെടിവെപ്പും നടക്കുന്നുണ്ട്. കരാര്‍ പ്രകാരം ശനിയാഴ്ച നടക്കേണ്ട മൂന്ന് ബന്ദികളുടെ മോചനം നീട്ടിവച്ചതായും അബൂ ഉബൈദ അറിയിച്ചു.
അതേസമയം, ഹമാസിന്റെ നീക്കം വെടിനിര്‍ത്തല്‍ കരാറിന്റെ കടുത്ത ലംഘനമാണെന്ന് ഇസ്രായേലി പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാര്‍ട്‌സ് ആരോപിച്ചു. ഈ സാഹചര്യത്തില്‍ ഏതു നിമിഷവും യുദ്ധം ആരംഭിക്കാന്‍ സൈന്യത്തോട് സജ്ജരായിരിക്കാന്‍ അദ്ദേഹം നിര്‍ദേശം നല്‍കി. ശനിയാഴ്ച കരാര്‍ പ്രകാരം ബന്ദികളെ കൈമാറിയില്ലെങ്കില്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും പ്രതിരോധ മന്ത്രി പറഞ്ഞു.
ഹമാസിന്റെ അപ്രതീക്ഷിത പ്രഖ്യാപനത്തിന് പിന്നാലെ തെല്‍ അവിവില്‍ ബന്ദികളുടെ കുടുംബാംഗങ്ങള്‍ ഒത്തുചേര്‍ന്നു. വെടിനിര്‍ത്തല്‍ ധാരണയില്‍ നിന്ന് പിന്മാറരുതെന്ന് സര്‍ക്കാറിന് മേല്‍ സമ്മര്‍ദം ചെലുത്താനാണ് അവരുടെ നീക്കം. ബന്ദികളുടെ മോചനം പ്രതിസന്ധിയിലാക്കാന്‍ അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ തെല്‍ അവൈവില്‍ വന്‍കിട റാലി നടത്തി.
https://www.facebook.com/Malayalivartha