ലോകത്തെ ആശങ്കയിലാക്കിയ യുക്രൈന്‍- റഷ്യ യുദ്ധം..നിര്‍ണായക ഇടപെടല്‍ നടത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്..പുടിന്‍ സെലന്‍സ്‌കി എന്നിവരുമായി ട്രംപ് ഫോണില്‍ സംസാരിച്ചു..
![](https://www.malayalivartha.com/assets/coverphotos/w657/327216_1739441521.jpg)
ലോകത്തെ ആശങ്കയിലാക്കിയ യുക്രൈന്‍- റഷ്യ യുദ്ധത്തില്‍ നിര്‍ണായക ഇടപെടല്‍ നടത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റഷ്യന്‍ ,യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള നിര്‍ണായക ചര്‍ച്ചകളാണ് ട്രംപ് കഴിഞ്ഞ ദിവസം നടത്തിയത്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുടിന്‍, യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി എന്നിവരുമായി ട്രംപ് ഫോണില്‍ സംസാരിച്ചു. യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ക്ക് പുടിന്‍ സമ്മതമറിയിച്ചതായി ട്രംപ് അവകാശപ്പെട്ടു. പുടിനെപ്പോലെ സെലന്‍സ്‌കിയും സമാധാനം ആഗ്രഹിക്കുന്നതായി അറിയിച്ചുവെന്നും ട്രംപ് പറഞ്ഞു.
സൗദി അറേബ്യയില്‍ വെച്ച് പുടിനുമായി കൂടിക്കാഴ്ച്ചക്ക് ഒരുങ്ങുകയാണ് ട്രംപ്. ഈ ചര്‍ച്ചയില്‍ യുക്രൈന്‍ യുദ്ദം അവസാനിപ്പിക്കാനുള്ള ഫോര്‍മുലകള്‍ ഉരുത്തിരിഞ്ഞേക്കും. അതേസമയം ട്രംപിന്റെ സൗദി സന്ദര്‍ശനം ഗാസയുടെ വിഷയത്തിലും നിര്‍ണായകമാണ്. ഗാസയെ യുഎസ് ഏറ്റെടുക്കുമെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ് ട്രംപ്. ഈ വിഷയത്തില്‍ തന്റെ മനസ്സില്‍ എന്താണെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി ട്രംപ് പങ്കുവെച്ചേക്കും. സൗദിക്കും താല്‍പ്പര്യമുള്ള വിഷയമായി ട്രംപിന്റെ പ്രെപ്പോസല്‍ മാറുമോ എന്ന ആശങ്കയാണ് ഇപ്പോള്‍ ഹമാസിനുമുള്ളത്.
യുക്രൈന്‍-റഷ്യ യുദ്ധംം അവസാനിപ്പിക്കാനായി ഇരു നേതാക്കളും ട്രംപുമായി സംസാരിച്ച കാര്യം റഷ്യയും യുക്രൈനും സ്ഥിരീകരിച്ചെങ്കിലും യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട മധ്യസ്ഥ ചര്‍ച്ചകളുടെ കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.ഒന്നര മണിക്കൂര്‍ നീണ്ട ഫോണ്‍ സംഭാഷണത്തില്‍ ട്രംപിനെ പുടിന്‍ മോസ്‌കോയിലേക്ക് ക്ഷണിച്ചതായി റഷ്യ അറിയിച്ചു. സമാധാനം കൈവരിക്കാനുള്ള അവസരം ഉള്‍പ്പെടെ ചര്‍ച്ചയായെന്നായിരുന്നു സെലന്‍സ്‌കിയുടെ പ്രതികരണം.പുടിനുമായി ടെലിഫോണിലൂടെയാണ് ട്രംപ് സംസാരിച്ചത്.
ഒന്നര മണിക്കൂര്‍ നീളുന്ന സംഭാഷണത്തില്‍ യുദ്ധം അവസാനിപ്പിക്കുന്നതിന് വേണ്ട നടപടികളെ കുറിച്ചാണ് സംസാരിച്ചത്. ഇരു നേതാക്കളും കാലതാമസം കൂടാതെ ചര്‍ച്ചകള്‍ ആരംഭിക്കാന്‍ സമ്മതിച്ചതായി ട്രംപ് വെളിപ്പെടുത്തി. സൗദി അറേബ്യയില്‍ വെച്ച് പുടിനുമായി കണ്ടുമുട്ടുമെന്നാണ് ട്രംപ് പറഞ്ഞത്. സൗദി രാജകുമാരനെ നമുക്കറിയാം, കൂടിക്കാഴ്ച്ചക്ക് പറ്റിയ സ്ഥലമാണ് സൗദിയെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha