നിധി സ്വന്തമാക്കാന്‍ മനുഷ്യക്കുരുതി.. ജ്യോത്സ്യൻ പറഞ്ഞ വാക്കുകേട്ട് മധ്യവയസ്‌കനെ മാരാമ്മ ദേവിക്ക് ബലി കൊടുത്ത് യുവാവ്..മൂർച്ചയുള്ള ആയുധം കൊണ്ട് ക്രൂരമായി കുത്തി കൊലപ്പെടുത്തി..
![](https://www.malayalivartha.com/assets/coverphotos/w657/327220_1739444402.jpg)
അതിക്രൂരമായ കൊലപാതകത്തിന്റെ നടുക്കത്തിലാണ് നാട്.നിധി സ്വന്തമാക്കാന്‍ മനുഷ്യക്കുരുതി തന്നെ വേണമെന്ന ജ്യോത്സ്യന്‍റെ വാക്കുകേട്ട് യുവാവ് ചെയ്തത് വൻ കടുംകൈ. ജ്യോത്സ്യൻ പറഞ്ഞ വാക്കുകേട്ട് യുവാവിന്റെ ഉറക്കം തന്നെ പോയിരുന്നു. അങ്ങനെ ഏറെ നാളെത്തെ ആലോചനയ്ക്ക് ശേഷമാണ് മനുഷ്യ ബലി നൽകാൻ പ്രതി തീരുമാനിച്ചത്.
സംഭവത്തിൽ ഇപ്പോൾ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.നിധി കണ്ടെത്താന്‍ മധ്യവയസ്‌കനെ മാരാമ്മ ദേവിക്ക് ബലികൊടുത്ത യുവാവും ജ്യോതിഷിയും അറസ്റ്റില്‍. നിധി സ്വന്തമാക്കാന്‍ മനുഷ്യക്കുരുതി വേണമെന്ന ജ്യോത്സ്യന്‍റെ വാക്കുകേട്ടാണ് യുവാവ് കൊലപാതകം നടത്തിയത്. ചെരുപ്പുകുത്തിയായ 52കാരൻ പ്രഭാകർ എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ആന്ധ്ര സ്വദേശിയായ ആനന്ദ് റെഡ്ഡി എന്ന യുവാവിനെയും ഇയാളോട് മനുഷ്യബലി കഴിക്കാൻ നിർദ്ദേശിച്ച ജ്യോത്സ്യന്‍ രാമകൃഷ്ണയേയും പോലീസ് പിടികൂടി.
കർണാടക-ആന്ധ്ര അതിർത്തിക്ക് സമീപത്താണ് പ്രഭാകറിന്‍റെ മൃതദേഹം കണ്ടെത്തിയത്. മൂർച്ചയുള്ള ആയുധം കൊണ്ട് ക്രൂരമായി കുത്തി കൊലപ്പെടുത്തിയ നിലയിലായിരുന്നു മൃതദേഹം. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നരബലിയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്താവുന്നതും ആനന്ദ് റെഡ്ഡിയും രാമകൃഷ്ണയും അറസ്റ്റിലാകുന്നതും. ഹോട്ടലിൽ പാചക തൊഴിലാളിയായിരുന്ന ആനന്ദ് ജോത്സ്യന്‍റെ വാക്കുകേട്ടാണ് പ്രഭാകറിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha