അമേരിക്കന്‍ സാമ്പത്തിക പ്രതിസന്ധി അവസാനിക്കുന്നു
അമേരിക്കയില്‍ പതിനാറു ദിവസമായി നീണ്ടു നില്‍ക്കുന്ന സാമ്പത്തിക അടിയന്തരാവസ്ഥയ്‌ക്ക് അവസാനം. കടമെടുപ്പ് പരിധി ഉയര്‍ത്താനുള്ള ഡെമോക്രാറ്റുകളുടെ ആവശ്യം റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗീകരിച്ചു. ഇതു സംബന്ധിച്ച ബില്‍ അമേരിക്കന്‍ സെനറ്റ് പതിനെട്ടിനെതിരെ എണ്‍പത്തൊന്നു വോട്ടുകള്‍ക്ക് പാസാക്കി. ഇനി ജനപ്രതിനിധി സഭയുടെ അംഗീകാരമാണ് വേണ്ടത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള സഭയാണ് ജനപ്രതിനിധിസഭ. ബില്ല് അവതരിപ്പിക്കുന്നതിനു മുമ്പേ റിപ്പബ്ലിക്കന്‍സ് പിന്തുണ അറിയിച്ചതോടെ അതിലും തടസമുണ്ടാകില്ല.
കടമെടുപ്പ് പരിധി 16.7 ലക്ഷം കോടി ഡോളറായി (1045 ലക്ഷം കോടി രൂപ ) ഉയര്‍ത്തണമെന്നതായിരുന്നു ഡെമോക്രാറ്റുകളുടെ ആവശ്യം. പരിധി ഉയര്‍ത്താനുള്ള സമയം ഫിബ്രവരി ഏഴുവരെ നീട്ടാനാണ് തീരുമാനമായത്.
ഒബാമ മുന്നോട്ടുവെച്ച ആരോഗ്യപരിരക്ഷ പരിപാടിയായ ഒബാമ കെയര്‍ പദ്ധതി നടപ്പിലാക്കാന്‍ റിപബ്ലിക്കന്‍ പാര്‍ട്ടി തയ്യാറാവാഞ്ഞതിനെ തുടര്‍ന്നാണ് അമേരിക്കയില്‍ പ്രതിസന്ധി ഉടലെടുത്തത്. ഒബാമ കെയറിന് പണം അനുവദിക്കാതെ ജനപ്രതിനിധിസഭ പസാക്കിയ ധനവിനിയോഗ ബില്‍ സെനറ്റ് തള്ളിയതോടെയാണ് ട്രഷറി അടച്ചുപ്പൂട്ടുന്നതടക്കമുള്ള നടപടികള്‍ക്ക് സര്‍ക്കാര്‍ നിര്‍ബന്ധിതമായത്.
https://www.facebook.com/Malayalivartha