കാനഡയിലെ ടൊറോന്റോയില്‍ വിമാനാപകടം.... ലാന്‍ഡ് ചെയ്തതിന് ശേഷം തലകീഴായി മറിഞ്ഞ് വിമാനം...17പേര്‍ക്ക് പരുക്ക്

കാനഡയിലെ ടൊറോന്റോയില്‍ വിമാനാപകടം.... ലാന്‍ഡ് ചെയ്തതിന് ശേഷം തലകീഴായി മറിഞ്ഞ് വിമാനം...17പേര്‍ക്ക് പരുക്ക്.ഡെല്‍റ്റ എയര്‍ലൈന്‍സ് വിമാനമാണ് ലാന്‍ഡ് ചെയ്തതിന് ശേഷം തലകീഴായി മറിഞ്ഞത്.
മിനിയാപൊളിസില്‍ നിന്ന് ടൊറോന്റോയിലേക്കുള്ള ഡെല്‍റ്റ 4819 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. മഞ്ഞുമൂടിയ റണ്‍വേയില്‍ വിമാനം തലകീഴായി മറിയുകയായിരുന്നു.
സംഭവം നടന്ന സമയത്ത് 80 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. 76 യാത്രക്കാരും നാല് ക്രൂ മെമ്പേഴ്സുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.
17 പേര്‍ക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല. കനത്ത കാറ്റിനെ തുടര്‍ന്നാണ് അപകടമുണ്ടായതെന്ന് പ്രാഥമിക റിപ്പോര്‍ട്ടുകളുള്ളത്.
അതേസമയം അപകടത്തിന് പിന്നാലെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം മണിക്കൂറുകളോളംനിര്‍ത്തിവെച്ചു. ഡെല്‍റ്റ എയര്‍ലൈന്‍സ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്.
"
https://www.facebook.com/Malayalivartha