കാനഡയിലെ ടൊറന്റോയിലുണ്ടായ അപകടത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍.. വിമാനത്തിനുള്ളില്‍ നിന്ന് യാത്രക്കാരെ രക്ഷപ്പെടുത്തിയതിന്റെ വീഡിയോ..വിമാനം ലാന്‍ഡ് ചെയ്തതിന് ശേഷം തലകീഴായി മറിഞ്ഞു..

കാനഡയിലെ ടൊറന്റോയിലുണ്ടായ അപകടത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. സോഷ്യല്‍ മീഡിയയില്‍ അടക്കം യാത്രക്കാരുടെ അത്ഭുതരക്ഷപെടലിനെ കുറിച്ചുള്ള വീഡിയോകള്‍ വൈറലാണ്. ഇതിനോടകം നിരവധി ചിത്രങ്ങളും വീഡിയോകളും പുറത്തു വരുന്നുണ്ട് .
പീറ്റ് കുക്കോവ് എന്ന യാത്രക്കാരി തന്റെ മൊബൈലില്‍ പകര്‍ത്തിയ ചിത്രങ്ങളാണ് എക്‌സിലും ഇന്‍സ്റ്റഗ്രാമിലുമടക്കം വൈറലാകുന്നത്. വിമാനം തകര്‍ന്നതിനെ തുടര്‍ന്ന് വിമാനത്തിനുള്ളില്‍ നിന്ന് യാത്രക്കാരെ രക്ഷപ്പെടുത്തിയതിന്റെ വീഡിയോ ആണിത്. ഫയര്‍ എഞ്ചിന് പുറത്തേക്ക് വെള്ളം ശക്തമായി ഒഴിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
'ജീവിച്ചിരിക്കുന്നതില്‍ ഇന്ന് വല്ലാത്ത സന്തോഷം തോന്നുന്നു' എന്നാണ് യാത്രക്കാരി പോസ്റ്റ് ചെയ്ത വീഡിയോക്ക് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട മറ്റൊരു യാത്രക്കാരന്‍ പകര്‍ത്തിയ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. വിമാന ജീവനക്കാര്‍ ഇടപെട്ട് വിമാനത്തില്‍ നിന്നും ആളുകളെ ഒഴിപ്പിക്കുന്നതും കാണാം. വിമാനം പൊട്ടിത്തെറിക്കാതിരിക്കാന്‍ വെള്ളം ശക്തമായി ചീറ്റുന്നുമുണ്ടായിരുന്നു.'എന്റെ വിമാനം തകര്‍ന്നു, ഞാന്‍ തലകീഴായി മറിഞ്ഞു,' എന്നാണ് വീഡിയോക്ക് തലക്കെട്ടായി നല്‍കിയിരിക്കുന്നത്. സ്തബ്ധരായ യാത്രക്കാര്‍ രക്ഷാ പ്രവര്‍ത്തനത്തിനിടെ വിമാനത്തില്‍ നിന്ന്
പുറത്തുകടക്കാന്‍ നെട്ടോട്ടമോടുന്നത് വീഡിയോയില്‍ കാണാം. കാനഡയിലെ ടൊറോന്റോയില്‍ നടന്ന വിമാനാപകടത്തില്‍ ഡെല്‍റ്റ എയര്‍ലൈന്‍സ് വിമാനം ലാന്‍ഡ് ചെയ്തതിന് ശേഷം തലകീഴായി മറിഞ്ഞു.മിനിയാപൊളിസില്‍ നിന്ന് ടൊറോന്റോയിലേക്കുള്ള ഡെല്‍റ്റ 4819 വിമാനമാണ് അപകടത്തില്‍പ്പെട്ടത്.അപകടത്തില്‍ പരിക്കേറ്റ 15ഓളം യാത്രക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നു പേരുടെ നില ഗുരുതരമാണെങ്കിലും അപകടത്തില്‍പ്പെട്ട ഭൂരിപക്ഷം യാത്രക്കാരും കൂളായി പുറത്തിറങ്ങി സെല്‍ഫി എടുത്തു. ഡെല്‍റ്റ എയര്‍ലൈന്‍സ് വിമാനമാണ് തിങ്കളാഴ്ച അത്ഭുതകരമായ അപകടത്തില്‍പ്പെട്ടത്.അപകട സമത്ത് 76 യാത്രക്കാരും നാല് ക്രൂ മെമ്പേഴ്സുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.
https://www.facebook.com/Malayalivartha