ഹമാസിന്റെ തുല്‍ക്രം ബറ്റാലിയന്‍ കരുതിയിരുന്നോ..ഒരു വലിയ ആക്രമണമാണ് ഇപ്പോൾ ഇസ്രയേലിനെ തൊട്ടും തലോടിയും പോയത്.. അക്രമികളുടെ കണക്കുകൂട്ടലുകള്‍ പിഴച്ചതുകൊണ്ടു മാത്രം..

ഒരു വലിയ ആക്രമണമാണ് ഇപ്പോൾ ഇസ്രയേലിനെ തൊട്ടും തലോടിയും പോയത് . തലനാരിഴയ്ക്കാണ് ജൂതർ രക്ഷപ്പെട്ടത് . ഇസ്രയേലില്‍ നടന്ന ഭീകരാക്രമണം ഒരു വന്‍ ദുരന്തമാകാതിരുന്നത് അക്രമികളുടെ കണക്കുകൂട്ടലുകള്‍ പിഴച്ചതുകൊണ്ടു മാത്രം. ഇന്നലെ നടന്ന സ്‌ഫോടന പരമ്പരയില്‍ മൂന്ന് ബസ്സുകളായിരുന്നു പൊട്ടിത്തെറിച്ച് കത്തിയമര്‍ന്നത്. എന്നാല്‍, ബസ്സുകളില്‍ ആരും ഇല്ലാതിരുന്നതിനാല്‍ ഒരു വന്‍ ദുരന്തം ഒഴിവായി. ഡെറ്റൊണേറ്ററുകളില്‍ സമയം ക്രമീകരിച്ചതില്‍ വന്ന പിഴവുമൂലമാണ്, നിരവധി പേരുടെ മരണത്തിന് ഇടയാക്കുമായിരുന്ന സ്‌ഫോടനം വൈകിപ്പോയതെന്ന് അധികൃതര്‍ അറിയിച്ചു.
വാഹനങ്ങളില്‍ നിന്നും അഗ്‌നിനാളങ്ങളും പുകയും ഉയര്‍ന്നു പൊങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.തീവ്രവാദ ആക്രമണമാണെന്ന് സംശയിക്കുന്നു എന്നാണ് ഇസ്രയേല്‍ പ്രതികരിച്ചത്. ഇന്നലെ രാത്രി പ്രാദേശിക സമയം ഏകദേശം ഒന്‍പത് മണിയോടെയായിരുന്നു സ്‌ഫോടനങ്ങള്‍ നടന്നത്. മറ്റു ചില ബസ്സുകളില്‍ നിന്നും ബോംബുകള്‍ കണ്ടെടുത്തതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. വന്‍ പോലീസ് സന്നാഹം തന്നെ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. പ്രതികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. രാവിലെ 9 മണിക്ക് സ്‌ഫോടനം നടത്താന്‍ ആയിരുന്നു തീവ്രവാദികള്‍ ഉദ്ദേശിച്ചത് എന്ന് അധികൃതര്‍ വിലയിരുത്തുന്നു.
തിരക്കേറിയ ആ സമയത്ത് സ്‌ഫോടനം നടന്നിരുന്നെങ്കില്‍ അത് നിരവധിപേരുടെ ജീവനെടുക്കുമായിരുന്നു.ഹമാസിന്റെ തുല്‍ക്രം ബറ്റാലിയന്‍ ഈ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായ ചില സൂചനകള്‍ നല്‍കിയിട്ടുണ്ട്. അധിനിവേശക്കാര്‍ തങ്ങളുടെ മണ്ണില്‍ തുടരുന്നിടത്തോളം കാലം, രക്തസാക്ഷികള്‍ക്കായി പ്രതികാരം ചെയ്യും എന്നാണ് ബറ്റാലിയന്‍ വക്താവ് പറഞ്ഞത്. ഇത് ജിഹാദിന്റെ ഭാഗമാണെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനും, സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനുള്ള കൂടുതല്‍ നടപടികള്‍ക്കുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സുരക്ഷാ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. സംഭവം നടന്നയുടന്‍ തന്നെ തീവ്ര വലതുപക്ഷ നേതാവായ ഇറ്റ്മാര്‍ ബെന്‍ വിര്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിനെയും ഇസ്രയേലി സര്‍ക്കാരിനെയും വിമര്‍ശിച്ച് രംഗത്തെത്തി.
https://www.facebook.com/Malayalivartha