മൂന്ന് ലക്ഷത്തോളം ഒലിവ് റിഡ്ലി കടലാമകൾ ഒന്നിച്ച് കടൽ തീരത്തേക്ക്, വിശ്വസിക്കാനാവാതെ ജനങ്ങൾ, വീഡിയോ വൈറൽ

മൂന്ന് ലക്ഷത്തോളം ഒലിവ് റിഡ്ലി കടലാമകൾ ഒന്നിച്ച് കടൽ തീരത്തേക്ക് എത്തി. ഒഡീഷയുടെ കടൽ തീരത്ത് കണ്ട അത്ഭുതം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. മൂന്ന് ലക്ഷത്തോളം ഒലിവ് റിഡ്ലി കടലാമകൾ പ്രജനനത്തിനായി തീരത്തെത്തിയത്. അഡീഷണൽ ചീഫ് സെക്രട്ടറി സുപ്രിയ സാഹുവാണ് കടലാമകൾ കടൽത്തീരത്ത് ഇറങ്ങുന്നതിന്‍റെ ദൃശ്യങ്ങൾ പങ്കുവച്ചത്. ദൃശ്യങ്ങൾ വൈറലായതോടെ നിരവധി പേരാണ് പ്രതികരണവുമായി രംഗത്ത് എത്തിയത്.
പ്രകൃതിയുടെ വിസ്മയം അവസാനിക്കുന്നില്ലെന്നാണ് ഒരു കമന്‍റ്. ഇത്രയധികം ആമകൾ ഒരേസമയം കൂടുണ്ടാക്കുന്നതിന് സാക്ഷ്യം വഹിക്കുന്നത് അവിശ്വസനീയമായ കാഴ്ചയെന്ന് മറ്റൊരാൾ. പ്രകൃതി സംരക്ഷണ ശ്രമങ്ങൾ ഫലം കാണുന്നു എന്നതിന്‍റെ തെളിവാണിതെന്ന് മറ്റൊരു കമന്‍റ്. ഈ ആമകളും അവയുടെ മുട്ടകളും വേട്ടക്കാരിൽ നിന്നും സുരക്ഷിതമായിരിക്കട്ടെ എന്നും വീഡിയോയ്ക്ക് താഴെ കമന്‍റുകൾ കാണാം.
അതേ സമയം "പ്രകൃതിയൊരുക്കുന്ന ദൃശ്യവിസ്മയം ഒഡിഷയിൽ വിരിയുകയാണ്. ഏകദേശം 3 ലക്ഷം ഒലിവ് റിഡ്ലി കടലാമകൾ കൂടൊരുക്കാൻ കൂട്ടമായി എത്തി. ഈ വർഷത്തെ കൂടൊരുക്കൽ പകൽ സമയത്താണ് എന്നതാണ് അപൂർവ്വത. ഈ കടലാമകൾ സമുദ്ര ആവാസ വ്യവസ്ഥയെ നിലനിർത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു. ആരോഗ്യകരമായ വാസസ്ഥലത്തിന്‍റെ അടയാളമാണ് ഇവയുടെ തിരിച്ചുവരവ്"- സുപ്രിയ സാഹു ദൃശ്യം പങ്കുവച്ച് കുറിച്ചു.
https://www.facebook.com/Malayalivartha