ലോകമെമ്പാടും ഉള്ള വിശ്വാസികൾ ഫ്രാൻസിസ് മാർപാപ്പയ്ക്ക് വേണ്ടി പ്രാർത്ഥനയിൽ..അപകടനില തരണം ചെയ്തിട്ടില്ലെന്ന് വിശദീകരിച്ച് ചികില്‍സിക്കുന്ന ഡോക്ടര്‍മാരുടെ സംഘം..ഒരാഴ്ച കൂടി ആശുപത്രിയില്‍ തുടരേണ്ടി വരും..

ലോകമെമ്പാടും ഉള്ള വിശ്വാസികൾ ഫ്രാൻസിസ് മാർപാപ്പയ്ക്ക് വേണ്ടി പ്രാർത്ഥനയിൽ ആണ് . അദ്ദേഹത്തിന്റെ ആരോഗ്യ നിലയിൽ പുരോഗതി ഉണ്ടെന്നാണ് ചികില്സിക്കുന്ന ഡോക്ടർമാരുടെ സംഘം അടക്കം പറഞ്ഞിരിക്കുന്നത് . എന്നിരുന്നാൽ ആശങ്ക ഉയരുകയാണ് . ഇപ്പോഴിതാ
ഫ്രാന്‍സിസ് മാര്‍പാപ്പ ചികിത്സയോടു പ്രതികരിക്കുന്നുണ്ടെങ്കിലും അപകടനില തരണം ചെയ്തിട്ടില്ലെന്ന് വിശദീകരിച്ച് ചികില്‍സിക്കുന്ന ഡോക്ടര്‍മാരുടെ സംഘം. മാര്‍പാപ്പ മരണാസന്നമായ നിലയിലല്ലെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഒരാഴ്ച കൂടി ആശുപത്രിയില്‍ തുടരേണ്ടി വരും.
കിടക്കയില്‍നിന്ന് എഴുന്നേറ്റ് വീല്‍ചെയറില്‍ ഇരിക്കാന്‍ സാധിക്കുന്നുണ്ട്. രോഗവിവരത്തെ കുറിച്ച് ഒന്നും മറച്ചുവയ്ക്കരുതെന്ന് മാര്‍പാപ്പ നിര്‍ദേശിച്ചിട്ടുണ്ട്. ഇപ്പോഴും ശ്വാസംമുട്ടലുണ്ടെങ്കിലും അദ്ദേഹം സംസാരിക്കുന്നുണ്ടെന്നും മെഡിക്കല്‍ സംഘം വ്യക്തമാക്കി.ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇരു ശ്വാസകോശങ്ങളിലെയും അണുബാധ കുറഞ്ഞുവരുന്നതായി വത്തിക്കാന്‍ ഇന്നലെ അറിയിച്ചിരുന്നു. രാത്രി വലിയ വിഷമമുണ്ടായില്ല. നന്നായി ഉറങ്ങി. യന്ത്രസഹായമില്ലാതെ ശ്വസിക്കാനാവുന്നുണ്ട്. ഭക്ഷണം കഴിക്കുന്നുണ്ട്. ആരോഗ്യനില പൂര്‍ണമായും മെച്ചപ്പെടുന്നതുവരെ ആശുപത്രിയില്‍ തുടരുമെന്നായിരുന്നു വത്തിക്കാന്‍ അറിയിച്ചത്.
88 കാരനായ മാര്‍പാപ്പയെ ഈ മാസം 14നാണ് റോമിലെ ജമേലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയിലുള്ള ഫ്രാന്‍സിസ് മാര്‍പാപ്പ പദവിയൊഴിഞ്ഞേക്കുമെന്ന് സൂചനയുണ്ട്. വത്തിക്കാനിലെ സുപ്രധാന ചുമതലയുള്ള ആര്‍ച്ച് ബിഷപ്പുമാരാണ് ഇതുസംബന്ധിച്ച സൂചന നല്‍കിയത്.ആരോഗ്യനില മെച്ചപ്പെട്ടില്ലെങ്കില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ സ്ഥാനം ഒഴിയുമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്'എല്ലാത്തിനും സാധ്യതയുണ്ട്' എന്നായിരുന്നു ഫ്രാന്‍സിലെ മാര്‍സെ ആര്‍ച്ച് ബിഷപ് ജീന്‍ മാര്‍ക് അവേലിന്‍ പ്രതികരിച്ചത്. ഫ്രാന്‍സിസ് മാര്‍പാപ്പ ആശുപത്രിയിലാണെങ്കിലും സഭയുടെ ജീവിതം തുടരും എന്നാണ് ബാഴ്സലോണ ആര്‍ച്ച് ബിഷപ് ജുവാന്‍ ജോസ ഒമെല്ല മറുപടി നല്‍കിയത്.
https://www.facebook.com/Malayalivartha