ഫ്രഞ്ച് ചരിത്രത്തിലെ ഏറ്റവും വലിയ പീഡോഫൈല്‍..ചികിത്സിച്ച 300 കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച 74 കാരനായ സ്‌കൗര്‍നെക്..മൂന്നു പതിറ്റാണ്ടോളമാണ് ഇയാള്‍ സര്‍ജനായി സേവനം അനുഷ്ഠിച്ചത്..

ഞെട്ടിക്കുന്ന പല ക്രൂരമായിട്ടുള്ള പീഡന വാർത്തകളും പുറത്തു വരാറുണ്ട് . ഇപ്പോഴിതാ അതിഭയാനകമായ റിപ്പോർട്ടാണ് പുറത്തു വരുന്നത് .
ഫ്രഞ്ച് ചരിത്രത്തിലെ ഏറ്റവും വലിയ പീഡോഫൈല്‍ കേസിന്റെ വിശദാംശങ്ങള്‍ പുറത്ത്. ചികിത്സിച്ച 300 കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച 74 കാരനായ ജോയല്‍ ലെ സ്‌കൗര്‍നെക് ഒടുവില്‍ കുറ്റം സമ്മതിച്ചതോടെയാണ് രാജ്യത്തെ ഏറ്റവും വലിയ പീഡോഫൈല്‍ കേസിന്റെ ഞെട്ടിക്കുന്ന കഥ പുറംലോകം അറിഞ്ഞത്. ബീജ് ജമ്പറും കറുത്ത ജാക്കറ്റും ധരിച്ച് വെള്ള മുടിയുള്ള സ്‌കൗര്‍നെക് തന്റെ പീഡനത്തിന് ഇരയായവരുടെ മുന്നിലേക്കാണ് കഴിഞ്ഞ ദിവസം എത്തിയത്.
മൂന്നു പതിറ്റാണ്ടോളമാണ് ഇയാള്‍ സര്‍ജനായി സേവനം അനുഷ്ഠിച്ചത്. അതിനിടെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടക്കമുള്ള 299 പേരെ ആക്രമിക്കുകയോ ബലാത്സംഗം ചെയ്യുകയോ ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. ഫ്രാന്‍സിലുടനീളം ജോലി ചെയ്തിരുന്ന സ്‌കൗര്‍നെക് പലരെയും അനസ്തേഷ്യയ്ക്ക് വിധേയരാക്കി ശസ്ത്രക്രിയകള്‍ നടത്തിയിരുന്നു. 2020ല്‍ അയല്‍വാസിയായ ആറ് വയസുകാരനെയും നാല് വയസുള്ള ഒരു രോഗിയെയും അയാളുടെ രണ്ട് മരുമക്കളെയും ആക്രമിച്ച കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ലെ സ്‌കൗര്‍നെക് നിലവില്‍ 15 വര്‍ഷത്തെ തടവ് അനുഭവിക്കുകയാണ്.
2017ല്‍ ആറ് വയസുകാരിയായ പെണ്‍കുട്ടി തന്റെ മാതാപിതാക്കളോട് പൂന്തോട്ടത്തില്‍ വച്ച് സ്‌കൗര്‍നെക് തന്നോടു കാട്ടിയ അതിക്രമത്തെ കുറിച്ച് വെളിപ്പെടുത്തിയപ്പോഴാണ് അയാള്‍ ചെയ്ത കുറ്റകൃത്യത്തിന്റെ യഥാര്‍ത്ഥ വ്യാപ്തി വ്യക്തമായത്. ഉടന്‍ തന്നെ അവര്‍ പോലീസിനെ ബന്ധപ്പെട്ടു.തുടര്‍ന്ന് ജോണ്‍സാകിന്റെ സ്‌കൗര്‍നെകിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ബാലപീഡനം ചിത്രീകരിക്കുന്ന ഞെട്ടിക്കുന്ന തെളിവുകളാണ് പൊലീസ് കണ്ടെത്തിയത്.എന്നാൽ ഇത്രയേറെ പീഡനങ്ങൾ നടത്തിയിട്ടും അതിന്റെ യാതൊരു കുറ്റബോധവും പ്രതിക്കില്ലായിരുന്നു എന്നുള്ളതാണ് .
https://www.facebook.com/Malayalivartha