മാര്‍പ്പാപ്പ അതീവ ഗുരുതര നിലയില്‍.. പുതിയ വിശുദ്ധരെ തീരുമാനിക്കാനുള്ള കർദിനാൾമാരുടെ യോഗം വിളിക്കാനും തീരുമാനിച്ചു.. പോപ്പ് മരണമടഞ്ഞാല്‍ ആറ് ദിവസങ്ങള്‍ കഴിഞ്ഞാകും അവരുടെ ശവസംസ്‌കാരം നടത്തുക..

മാര്‍പ്പാപ്പ അതീവ ഗുരുതര നിലയില്‍ ആശുപത്രിയില്‍ തുടരുമ്പോള്‍, ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് കത്തോലിക്ക വിശ്വാസികള്‍ തങ്ങളുടെ പരിശുദ്ധ പിതാവിന്റെ ആരോഗ്യത്തിനായി മനമുരുകി പ്രാര്‍ത്ഥിക്കുകയാണ്. കുറച്ചു ദിവസമായി അദ്ദേഹത്തിന്റെ ആരോഗ്യ നില മെച്ചപ്പെടും ഇടക്ക് വച്ച് ഗുരുതരമാണ് തുടരുകയാണ്. ഏറ്റവും ഒടുവിലായി അറിയിച്ചത് ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ മാറ്റമില്ലെന്നും ഗുരുതരാവസ്ഥ തുടരുകയാണെന്നും വത്തിക്കാൻ. പരിശോധനകളും ചികിത്സകളും തുടരുകയാണ്.
അദ്ദേഹം ഇന്നലെ ചില ഔദ്യോഗിക ജോലികൾ ചെയ്തെന്നും ഗാസയിലെ ഇടവകയിലേക്ക് ഫോണിൽ ബന്ധപ്പെട്ടെന്നും വത്തിക്കാൻ ന്യൂസ് റിപ്പോർട്ട് ചെയ്തു.ആസ്മ പോലെ ശ്വാസകോശ സംബന്ധമായ അസുഖത്തിന്റെ ലക്ഷണങ്ങളില്ല. രക്തപരിശോധനാഫലം ഉൾപ്പെടെ തൃപ്തികരമാണെന്നും റിപ്പോർട്ടിലുണ്ട്. ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ചാണു മാർപാപ്പ ചികിത്സയിൽ കഴിയുന്നത്. ഇതിനിടയിൽ അദ്ദേഹം വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയത്രോ പരോളിനും ചീഫ് ഓഫ് സ്റ്റാഫ് ആർച്ച്ബിഷപ് എഡ്ഗർ പെന പരായുമായി ഔദ്യോഗികകാര്യങ്ങൾ ചർച്ച ചെയ്തു.
പുതുതായി രണ്ടു പേരെ വിശുദ്ധരായി പ്രഖ്യാപിക്കാനുള്ള ഉത്തരവിൽ ഒപ്പുവച്ചു. പുതിയ വിശുദ്ധരെ തീരുമാനിക്കാനുള്ള കർദിനാൾമാരുടെ യോഗം വിളിക്കാനും തീരുമാനിച്ചു. രണ്ട് ശ്വാസകോശങ്ങളിലും ന്യൂമോണിയ ബാധ ഉണ്ടായതിനെ തുടര്‍ന്ന് ഫെബ്രുവരി 14ന് ആയിരുന്നു മാര്‍പ്പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.എന്നാല്‍, ഏറ്റവും ദുഃഖകരമായ വാര്‍ത്ത പെട്ടന്ന് പുറത്തുവന്നാല്‍, എന്ത് സംഭവിക്കും എന്നതിനെ കുറിച്ച് ചര്‍ച്ചകളും ഇപ്പോൾ നടക്കുന്നുണ്ട്. സാധാരണഗതിയില്‍ പോപ്പ് മരണമടഞ്ഞാല്‍ ആറ് ദിവസങ്ങള്‍ കഴിഞ്ഞാകും അവരുടെ ശവസംസ്‌കാരം നടത്തുക. ഈ സമയമത്രയും മൃതദേഹം സെയിന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ ആയിരിക്കും സൂക്ഷിക്കുക.
മാത്രമല്ല, മാര്‍പ്പാപ്പയുടെ മരണശേഷം ചുരുങ്ങിയത് 15 ദിവസങ്ങള്‍ എങ്കിലും കഴിഞ്ഞാല്‍ മാത്രമെ, അടുത്ത പോപ്പിനെ കണ്ടെത്തുന്നതിനായി സിസ്‌റ്റൈന്‍ ചാപ്പലില്‍ യോഗം ചേരുകയുള്ളൂ.പോപ്പിന്റെ കിടക്കയ്ക്കരികില്‍ എത്തി, മൂന്ന് തവണ പേര് ചൊല്ലിവിളിച്ചതിന് ശേഷം വത്തിക്കാന്‍ ചേംബര്‍ലെയ്ന്‍ (നിലവില്‍ കര്‍ദ്ദിനാള്‍ കെവിന്‍ ഫാറെല്‍ ആണ് ആ സ്ഥാനം വഹിക്കുന്നത്). പോപ്പിന്റെ മരണം ഔദ്യോഗികമായി പ്രഖ്യാപിക്കും. തുടര്‍ന്ന് പോപ്പിന്റെ സ്വകാര്യം ഓഫീസും അപ്പാര്‍ട്ട്‌മെന്റും അടച്ചു പൂട്ടി സീല്‍ ചെയ്യുകയും അദ്ദേഹത്തിന്റെ വിരലില്‍ നിന്നും പേപ്പല്‍ ഫിഷര്‍മാന്‍സ് മോതിരം ഊരിയെടുത്ത് അത് ഒരു ചുറ്റിക ഉപയോഗിച്ച് തല്ലി പൊട്ടിക്കുകയും ചെയ്യും.
തുടര്‍ന്ന് ചുവന്ന വസ്ത്രം ധരിപ്പിച്ച ശരീരം സെയിന്റ് പീറ്റേഴ്സ് ബസിലിക്കയിലെക്ക് കൊണ്ടു പോകും. മൂന്ന് ദിവസം അത് അവിടെയായിരിക്കും.ഇതിനു മുന്‍പ് ഉണ്ടായിരുന്ന മാര്‍പ്പാപ്പമാരില്‍ ഭൂരിഭാഗം പേരും അന്ത്യവിശ്രമം കൊള്ളുന്നത് സെയിന്റ് പീറ്റേഴ്സില്‍ ആണെങ്കിലും, തന്നെ അടക്കുന്നത് റോമിലെ എസ്‌ക്യുലിനോയിലെ സാന്റാ മറിയ മഗ്ഗോയിര്‍ ബസലിക്കയില്‍ ആയിരിക്കുമെന്ന് 2023 ല്‍ പോപ്പ് ഫ്രാന്‍സിസ് പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് 15 ദിവസത്തിനു ശേഷം നടക്കുന്ന, പിന്‍ഗാമിയെ കണ്ടെത്താനുള്ള യോഗത്തില്‍ 80 വയസിന് മുകളില്‍ പ്രായമുള്ള കര്‍ദ്ദിനാള്‍മാര്‍ക്കു മാത്രമെ വോട്ടവകാശം ഉണ്ടായിരിക്കുകയുള്ളു.
https://www.facebook.com/Malayalivartha