വിമാനം ലാൻഡ് ചെയ്യുന്നതിനിടെ റണ്‍വേയില്‍ മറ്റൊരു വിമാനം..പൈലറ്റിന്റെ സമയോചിതമായ ഇടപെടലില്‍ വിമാനങ്ങളുടെ കൂട്ടിയിടി ഒഴിവായി. .അനുമതിയില്ലാതെയാണ് സ്വകാര്യ ജെറ്റ് റണ്‍വേയിലേക്ക് പ്രവേശിച്ചത്..

അതീവ സുരക്ഷാ പരിശോധനകൾക്ക് ശേഷമാണ് വിമാന താവളങ്ങളിൽ നിന്നും വിമാനം പുറപ്പെടുകയുള്ളു. അതിനിടയിൽ എന്തെങ്കിലും തകരാറുകൾ സംഭവിച്ചാൽ അടിയന്തരമായി നിലത്തിറക്കാനുള്ള സംവിധാനങ്ങൾ ഒരുക്കാറുണ്ട് . ഇപ്പോഴിതാ പൈലറ്റിന്റെ സമയോചിതമായ ഇടപെടലില്‍ വിമാനങ്ങളുടെ കൂട്ടിയിടി ഒഴിവായി. യു.എസ്സിലെ ഷിക്കാഗോ മിഡ്‌വേ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. സൗത്ത്‌വെസ്റ്റ് എയര്‍ലൈന്‍സിന്റെ വിമാനമാണ് റണ്‍വേയില്‍ മറ്റൊരു വിമാനം കണ്ടതോടെ വീണ്ടും പറന്നുയര്‍ന്ന് അപകടമൊഴിവാക്കിയത്.
ഇതിന്റെ വീഡിയോ പുറത്തുവന്നു.പ്രാദേശിക സമയം ചൊവ്വാഴ്ച രാവിലെ 08:50-ഓടെയാണ് സംഭവമുണ്ടായത്. സ്വകാര്യ ജെറ്റാണ് പറന്നുയരാനായി സൗത്ത്‌വെസ്റ്റ് വിമാനത്തിന് മുന്നിലെത്തിയത്. അനുമതിയില്ലാതെയാണ് സ്വകാര്യ ജെറ്റ് റണ്‍വേയിലേക്ക് പ്രവേശിച്ചതെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ (എഫ്.എ.എ) വ്യക്തമാക്കി. സംഭവത്തില്‍ എഫ്.എ.എയും നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡും അന്വേഷണം ആരംഭിച്ചു.കൂട്ടിയിടിയില്‍ നിന്ന് സൗത്ത്‌വെസ്റ്റ് വിമാനം തലനാരിഴയ്ക്ക് രക്ഷപ്പെടുന്നതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.
സൗത്ത്‌വെസ്റ്റ് ഫ്‌ളൈറ്റ് 2504 എന്ന വിമാനമാണ് ലൈന്‍ഡിങ്ങിനായി മിഡ്‌വേ വിമാനത്താവളത്തിന്റെ റണ്‍വേയിലേക്ക് താഴ്ന്നിറങ്ങിയത്. പൊടുന്നനെ വെളുത്ത നിറത്തിലുള്ള ചെറുവിമാനം സൗത്ത്‌വെസ്റ്റ് വിമാനത്തിന് മുന്നിലേക്ക് നീങ്ങുന്നത് ദൃശ്യങ്ങളില്‍ കാണാം. റണ്‍വേയില്‍ നിലംതൊടുന്നതിന് തൊട്ടുമുമ്പായി സൗത്ത്‌വെസ്റ്റ് വിമാനം ഉടനടി വീണ്ടും പറന്നുയരുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
https://www.facebook.com/Malayalivartha