സഹോദരനെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ ഭക്ഷിച്ച ഫുട്‌ബോള്‍ താരം അറസ്റ്റില്‍

അമേരിക്കയില്‍ സഹോദരനെ അതിദാരുണമായി കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ ഭക്ഷിച്ച കേസില്‍ ഫുട്‌ബോള്‍ താരം അറസ്റ്റില്‍. ഫുട്‌ബോള്‍ താരം മാത്യു ഹെര്‍ട്ട്ജന്‍ എന്ന യുവാവിനെയാണ് യുഎസ് പൊലീസ് അറസ്റ്റ് ചെയ്തത്. സഹോദരന്‍ ജോസഫ് ഹെര്‍ട്ട്ജനെ വെട്ടിക്കൊലപ്പെടുത്തിയ ഇയാള്‍, കണ്ണ് ചൂഴ്ന്നു തിന്നുകയും വളര്‍ത്തുപൂച്ചയെ തീകൊളുത്തി കൊല്ലുകയും ചെയ്തു. വിതര്‍സ്പൂണ്‍ സ്ട്രീറ്റിലെ മിഷേല്‍ മ്യൂസ് അപ്പാര്‍ട്ട്‌മെന്റിലായിരുന്നു സംഭവം.
ജോസഫ് ഹെര്‍ട്ട്ജന്റെ മൃതദേഹത്തിനൊപ്പം രക്തം പുരണ്ട ഒരു കത്തി, ഫോര്‍ക്ക്, പ്ലേറ്റ് എന്നിവ സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തി. പൂച്ചയുടെ കത്തിക്കരിഞ്ഞ അവശിഷ്ടങ്ങളും സ്ഥലത്തു നിന്ന് കണ്ടെത്തിയതായി പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചോദ്യം ചെയ്യലില്‍ സഹോദരന്റെ മൃതദേഹത്തിന്റെ ഒരു ഭാഗം ഭക്ഷിച്ചതായി മാത്യു ഹെര്‍ട്ട്ജന്‍ മൊഴി നല്‍കി.
ബ്ലേഡ് ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഉപയോഗിച്ചാണ് ഇയാള്‍ സഹോദരനെ കൊലപ്പെടുത്തിയത്. മാത്യു ഹെര്‍ട്ട്ജനെതിരെ കൊലപാതകം, മൃഗങ്ങളോടുള്ള ക്രൂരത എന്നീ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ ജീവപര്യന്തം തടവ് ലഭിച്ചേക്കാവുന്ന കുറ്റകൃത്യങ്ങളാണിത്.
https://www.facebook.com/Malayalivartha