ഫെഡറല്‍ ജീവനക്കാരെ പിരിച്ചു വിടാനുള്ള ഡോണള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തിന് തിരിച്ചടി...

ഫെഡറല്‍ ജീവനക്കാരെ പിരിച്ചു വിടാനുള്ള ഡോണള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തിന് തിരിച്ചടി. കാലിഫോര്‍ണിയ ഫെഡറല്‍ ജഡ്ജി ട്രംപിന്റെ ഉത്തരവ് താല്‍ക്കാലികമായി തടഞ്ഞിരിക്കുകയാണ്.
യു.എസ് പ്രതിരോധ വകുപ്പ് ഉള്‍പ്പടെ വിവിധ ഫെഡറല്‍ ഏജന്‍സികള്‍ക്ക് കൂട്ടപിരിച്ചുവിടല്‍ നടത്താനായി അനുമതി നല്‍കി കൊണ്ടുള്ള ഉത്തരവാണ് തടഞ്ഞത്. യു.എസ് ജില്ലാ ജഡ്ജി വില്ല്യം അല്‍സപ്പാണ് ഉത്തരവിറക്കിയത്.
യു.എസ് ഓഫീസ് ഓഫ് പേഴ്‌സണല്‍ മാനേജ്‌മെന്റിന് ഫെഡറല്‍ ഏജന്‍സികളോട് ജീവനക്കാരെ പിരിച്ചുവിടാനായി നിര്‍ദേശിക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. പ്രൊബേഷണറി ജീവനക്കാരേയും ഇത്തരത്തില്‍ പിരിച്ചുവിടാനാവില്ലെന്നും വ്യക്തമാക്കി കോടതി .അനിവാര്യമല്ലാത്ത പ്രൊബേഷണറി ജീവനക്കാരെ കണ്ടെത്തി അവരെ പിരിച്ചുവിടാന്‍ നിര്‍ദേശിക്കുന്ന ജനുവരി 20ലെ മെമ്മോയും ഫെബ്രുവരി 14ലെ ഇമെയിലും പിന്‍വലിക്കാനും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം, 5400 പ്രൊബേഷണറി ജീവനക്കാരെ പിരിച്ചുവിടാനായി നിര്‍ദേശം നല്‍കിയ പ്രതിരോധ വകുപ്പിനായി പ്രത്യേക ഉത്തരവ് കോടതി പുറത്തിറക്കിയിട്ടില്ല. യു.എസില്‍ ജീവനക്കാരുടെ കൂട്ടപിരിച്ചുവിടലിന് ഫെബ്രുവരി 15ന് തുടക്കമായിരുന്നു. 10,000 പേരെയാണ് പിരിച്ച് വിട്ടത്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉപദേശകന്‍ ഇലോണ്‍ മസ്‌കും ചേര്‍ന്നാണ് വന്‍തോതില്‍ ജീവനക്കാരെ പിരിച്ചുവിട്ടത്.
ഇന്റീരിയര്‍, ഊര്‍ജം, വെറ്ററന്‍ അഫയേഴ്‌സ്, കാര്‍ഷികം, ആരോഗ്യം, ഹ്യൂമന്‍ സര്‍വീസ് എന്നി മേഖലകളില്‍ നിന്നാണ് കൂട്ടത്തോടെ ജീവനക്കാരെ പിരിച്ചുവിട്ടത്. പ്രൊബേഷണറി ജീവനക്കാരെയാണ് ആദ്യഘട്ടത്തില്‍ പിരിച്ചുവിട്ടത്.
https://www.facebook.com/Malayalivartha