ന്യുമോണിയ ബാധിതനായി ആശുപത്രിയില്‍ കഴിയുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ കൂടുതല്‍ പുരോഗതി...

ന്യുമോണിയ ബാധിതനായി ആശുപത്രിയില്‍ കഴിയുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ(88)യുടെ ആരോഗ്യനിലയില്‍ കൂടുതല്‍ പുരോഗതി. അദ്ദേഹം ആശുപത്രി ചാപ്പലിലെ പ്രാര്‍ഥനയില്‍ പങ്കെടുത്തെന്നും ചില ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിച്ചെന്നും വത്തിക്കാന്‍ അധികൃതര്‍ .
മൂക്കിനുള്ളിലേക്കു കടത്തിയ ട്യൂബിലൂടെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഓക്‌സിജന്‍ നല്‍കിയിരുന്നതെങ്കില്‍ ഇന്നലെ ഇടയ്ക്കിടെ ഓക്‌സിജന്‍ മാസ്‌ക്കിലേക്കു മാറി. എങ്കിലും കുറച്ചു ദിവസം കൂടി ആശുപത്രിയില്‍ തുടരേണ്ടിവരുമെന്നാണു മെഡിക്കല്‍ റിപ്പോര്‍ട്ടിലുള്ളത്. ഈ മാസം 14ന് ആണു മാര്‍പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.
"
https://www.facebook.com/Malayalivartha