ഒരു ഭാവിപ്രവചന വീഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്..എല്‍വിസ് തോംസണ്‍ പറഞ്ഞിരിക്കുന്നത്..അന്യഗ്രഹജീവി ഭൂമിയിൽ നിന്ന് 12,000 മനുഷ്യരെ മറ്റൊരു ഗ്രഹത്തിലേക്ക് കടത്തിക്കൊണ്ടുപോകും..

ഭാവിപ്രവചനങ്ങള്‍ക്ക് ആളുകളുടെയിടയില്‍ വലിയ സ്വീകാര്യത ലഭിക്കാറുണ്ട്.ശാസ്ത്രജ്ഞർക്കിടയിലും സയൻസ് ഫിക്ഷൻ പ്രേമികൾക്കിടയിലും ജനപ്രീതി നേടിയ ആശയമാണ് ടൈം ട്രാവൽ. ശാസ്ത്രത്തിന്റെ കണ്ണിൽ അസംഭവ്യമാണെങ്കിലും ടൈം ട്രൈവൽ എന്ന ആശയം ജനിപ്പിക്കുന്ന കൗതുകമേറെയാണ്. ഒരാൾക്ക് വർത്തമാനകാലത്ത് മാത്രമേ ജീവിക്കാൻ സാധിക്കൂവെന്നിരിക്കെ, ഭാവിയിലേക്കും ഭൂത കാലത്തേക്കും സഞ്ചരിച്ച് ജീവിക്കുകയെന്നതാണ് ടൈം ട്രാവൽ മുന്നോട്ടുവെക്കുന്ന ആശയം. ടൈം ട്രാവൽ ചെയ്ത് തിരിച്ചുവന്നവർ ഭാവിയിൽ സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ച് സംവദിക്കുന്നതും ദോഷകരമായ കാര്യങ്ങൾ തടയാൻ പോകുന്നതുമെല്ലാം ടൈം ട്രാവൽ സിനിമകളിലൂടെ നാം കണ്ടിരിക്കാം.
എന്നാൽ അതൊന്നും സിനിമയിൽ മാത്രമല്ല ജീവിതത്തിലും അത്തരം ടൈം ട്രാവൽ നടത്തി ആളുകൾക്കിടയിൽ ഒരേസമയം ആശങ്കയും അത്ഭുതവും ഭയവും നിറച്ചിട്ടുള്ള ഒരുപാട് ആളുകൾ ജീവിച്ചിരുന്നു . അവർ നടത്തിയിട്ടുള്ള പല പ്രവചനങ്ങളും ഇന്നും ലോകത്ത് ചർച്ചയാകാറുണ്ട്.
പതിനാറാം നൂറ്റാണ്ടിലെ ഫ്രഞ്ച് ജ്യോതിഷിയും ഭിഷഗ്വരനുമായ നോസ്ട്രഡാമസ്,അന്ധയായ ബൾഗേരിയൻ സന്യാസിനിയായിരുന്ന ബാബാ വാംഗഇവരെല്ലാം അത്തരത്തിൽ വരും വർഷങ്ങളിൽ ലോകത്തിന്റെ പല കോണുകളിലും സംഭവിക്കാൻ ഇടയുള്ള കാര്യങ്ങളെ കുറിച്ച് പ്രവചനം നടത്തിയിട്ടുള്ളവരാണ് .ഇവരുടെ മരണ ശേഷവും അവരുടെ പ്രവചനങ്ങൾ സോഷ്യൽ മീഡിയയിലടക്കം വൈറലാണ് എന്നുള്ളതാണ് കൗതുകകരമായ കാര്യം.
എന്നാലിപ്പോൾ എൽവിസ് തോംസൺ എന്നയാൾ അവകാശപ്പെടുന്നതും ഇതുതന്നെയാണ്.അത്തരത്തിൽ ഒരാൾ കൂടി ഈ പ്രവചനങ്ങളിൽ തന്റേതായ കണ്ടെത്തലുകൾ കൂടി ചേർക്കുകയാണ് ഭാവിപ്രവചനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു ഭാവിപ്രവചന വീഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.സ്വയം പ്രഖ്യാപിത സമയ സഞ്ചാരിയായ (time traveller) എല്‍വിസ് തോംസണ്‍ എന്നയാളാണ് 2025നെക്കുറിച്ചുള്ള പ്രവചനങ്ങളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തത്. 2025ലെ പ്രധാന ദുരന്തദിനങ്ങളുടെ തീയതികളാണ് ഇയാള്‍ വീഡിയോയിലൂടെ പറയുന്നത്.
ജനുവരി ഒന്നിനാണ് ഇദ്ദേഹം ഈ പ്രവചന വീഡിയോ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ചത്.താനൊരു ടൈം ട്രാവലർ ആണെന്നും ഭാവിയിലൂടെ സഞ്ചരിച്ചാണ് തിരിച്ചുവന്നതെന്നും എൽവിസ് അവകാശപ്പെടുന്നു. അതുകൊണ്ട് 2025ൽ സംഭവിക്കാൻ പോകുന്ന ദുരന്തങ്ങൾ എന്തെല്ലാമാണെന്ന് തനിക്കറിയാമെന്നാണ് എൽവിസിന്റെ അവകാശവാദം. ഇൻസ്റ്റഗ്രാമിൽ എൽവിസ് പങ്കുവച്ച വീഡിയോയിൽ ഇക്കൊല്ലം സംഭവിച്ചേക്കാവുന്ന ദുരന്തങ്ങളുടെ തീയതിയടക്കമാണ് വിശദമാക്കുന്നത്.ഏപ്രിൽ ആറിന് 1,046 കിലോ മീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് യുഎസിലെ ഒക്ലഹോമ നഗരത്തെ വിഴുങ്ങുമെന്നാണ് എൽവിസിന്റെ പ്രവചനം.
മെയ് 27ന് അമേരിക്കയിൽ രണ്ടാം ആഭ്യന്തരയുദ്ധം ഉടലെടുക്കും. യുഎസിൽ നിന്ന് ടെക്സാസ് വിഭജിക്കപ്പെടും. ന്യൂക്ലിയർ ആയുധങ്ങൾ ഉപയോഗിക്കും. സെപ്റ്റംബർ ഒന്നിന് ചാമ്പ്യൻ എന്ന് പേരുള്ള അന്യഗ്രഹജീവി ഭൂമിയിൽ നിന്ന് 12,000 മനുഷ്യരെ മറ്റൊരു ഗ്രഹത്തിലേക്ക് കടത്തിക്കൊണ്ടുപോകും.സെപ്റ്റംബർ 19ന് അമേരിക്കയിലെ കിഴക്കൻ തീരത്ത് കൊടുങ്കാറ്റ് അലയടിക്കും. നവംബർ മൂന്നിന് പസഫിക് സമുദ്രത്തിൽ വലിയൊരു ജീവി പ്രത്യക്ഷപ്പെടും. ഇതിന് നീലത്തിമിംഗലത്തേക്കാൾ ആറിരട്ടി വലിപ്പമുണ്ടാകും, സെറീൻ ക്രൗൺ എന്നാണ് ഈ ജീവിക്ക് പേരിടുകയെന്നും എൽവിസ് പറഞ്ഞു.26 മില്യൺ ആളുകളാണ് എൽവിസിന്റെ വീഡിയോ ഇൻസ്റ്റഗ്രാമിൽ കണ്ടത്.
എൽവിസിന്റെ അഭിപ്രായപ്രകടനത്തെക്കുറിച്ച് വിവിധ തരത്തിലുള്ള കമന്റുകളും രൂപപ്പെട്ടു. ചിലർ എൽവിസിനെ പരിഹസിച്ചപ്പോൾ മറ്റ് ചിലർ ചീത്തവിളിച്ചു. രണ്ട് മാസം മുൻപായിരുന്നു എൽവിസ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്.ഈ പ്രവചനങ്ങള്‍ ശരിയായില്ലെങ്കില്‍ എല്‍വിസ് തോംസണിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അതിനായി ഈ വീഡിയോ സൂക്ഷിച്ചുവെയ്ക്കുകയാണെന്നും ചിലര്‍ കമന്റ് ചെയ്തു.ഏതായാലും ആളുകളിൽ വീണ്ടും ഇത്തരം പ്രവചനങ്ങൾ ഭീതി പടർത്തുകയാണ് .
ഇതെല്ലം ഉള്ളതാണോ അതോ സോഷ്യൽ മീഡിയയിൽ വൈറലാവാൻ വേണ്ടി മാത്രം കെട്ടിച്ചമച്ച കള്ളക്കഥകളാലാണോ എന്നുള്ളതും സംശയം ഉണ്ട് . തുടക്കത്തിൽ പറഞ്ഞത് പോലെ ബാബാ വാംഗയുടെ കഥകള്‍ എല്ലാം ഇപ്പോഴും ചർച്ചയാകാറുണ്ട് . അവർ പ്രവചിച്ചത് പോലെയുള്ള കാര്യങ്ങൾ അല്ലെങ്കിൽ അതിനു സമാനയാമായിട്ടുള്ള കാര്യങ്ങൾ എന്തെങ്കിലും സംഭവിക്കുമ്പോൾ അത് ചർച്ചയാകാറുണ്ട് . വാംഗ പലപ്പോഴായി പ്രവചിച്ച കാര്യങ്ങൾ ജോലിക്കാർ എഴുതി സൂക്ഷിച്ചിരുന്നതായിട്ടാണ് അനുയായികൾ പറയുന്നത്.
https://www.facebook.com/Malayalivartha