ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ആരോഗ്യനിലയില്‍ പുരോഗതി....പോപ്പിന് നിലവില്‍ ശ്വാസതടമില്ലെന്ന് വത്തിക്കാന്‍, ആരോഗ്യനില പൂര്‍ണമായി വീണ്ടെടുക്കുന്നതുവരെ ആശുപത്രിയില്‍ തുടരും

ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ആരോഗ്യനിലയില്‍ പുരോഗതി....പോപ്പിന് നിലവില്‍ ശ്വാസതടമില്ലെന്ന് വത്തിക്കാന്‍, ആരോഗ്യനില പൂര്‍ണമായി വീണ്ടെടുക്കുന്നതുവരെ ആശുപത്രിയില്‍ തുടരും.
പ്രാര്‍ത്ഥിച്ചവര്‍ക്ക് നന്ദി അറിയിച്ചുകൊണ്ടുള്ള മാര്‍പാപ്പയുടെ ഓഡിയോ സന്ദേശം വത്തിക്കാന്‍ പുറത്തുവിട്ടിട്ടുണ്ട്. സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലെ രാത്രി പ്രാര്‍ത്ഥനയ്ക്കിടെയാണ് പോപ്പിന്റെ ശബ്ദസന്ദേശം കേള്‍പ്പിച്ചത്. ചികിത്സയില്‍ തുടരുന്ന ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയെന്നാണ് വത്തിക്കാന്‍ അറിയിച്ചത്. മാര്‍പ്പാപ്പക്ക് ഇപ്പോള്‍ യന്ത്രസഹായമില്ലാതെ ശ്വസിക്കാന്‍ കഴിയുന്നുണ്ട്.
അതേസമയം ശ്വാസകോശ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ഫെബ്രുവരി പതിനാലിനാണ് മാര്‍പ്പാപ്പയെ റോമിലെ ജമേലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇടയ്ക്ക് രോഗാവസ്ഥ മൂര്‍ച്ഛിച്ചെങ്കിലും രണ്ട് ദിവസമായി വത്തിക്കാനില്‍ നിന്നും ആശ്വാസ വാര്‍ത്തയാണ് പുറത്തുവരുന്നത്. എത്രയും വേഗം മാര്‍പാപ്പ സുഖമായി തിരിച്ചുവരുമെന്ന പ്രത്യാശയിലാണ് വത്തിക്കാനും ലോകമെങ്ങുമുള്ള വിശ്വാസികളും.എല്ലാവരും പ്രാര്‍ത്ഥനയോടെയാണിരിക്കുന്നത്.
https://www.facebook.com/Malayalivartha