മൗറീഷ്യസിന്റെ അന്‍പത്തിയാറാം ദേശീയ ദിനാഘോഷത്തില്‍ നരേന്ദ്ര മോദി മുഖ്യാതിഥിയാകും... രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി മൗറീഷ്യസില്‍...

മൗറീഷ്യസിന്റെ അന്‍പത്തിയാറാം ദേശീയ ദിനാഘോഷത്തില്‍ നരേന്ദ്ര മോദി മുഖ്യാതിഥിയാകും... രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി മൗറീഷ്യസില്‍...
ഡൊണാള്‍ഡ് ട്രംപിന്റെ നടപടികള്‍ ആഗോളതലത്തില്‍ വലിയ ചലനം സൃഷ്ടിക്കുമ്പോഴാണ് മോദിയുടെ സന്ദര്‍ശനം. ഇരു രാജ്യങ്ങളും തമ്മില്‍ നിര്‍ണായക വിഷയങ്ങളില്‍ ചര്‍ച്ച നടക്കുമെന്നാണ് സൂചനകളുള്ളത്. മൗറിഷ്യസ് തലസ്ഥാനത്ത് ഊഷ്മളമായ സ്വീകരണമാണ് മോദിക്ക ്‌ലഭിച്ചത്.
1968ല്‍ ബ്രിട്ടനില്‍ നിന്ന് സ്വാതന്ത്ര്യം നേടിയതിന്റെയും തുടര്‍ന്ന് 1992ല്‍ റിപ്പബ്ലിക്കായി മാറിയതിന്റെയും സ്മരണ പുതുക്കാനായാണ് മൗറീഷ്യസ് ദേശീയ ദിനം ആഘോഷിക്കുന്നത്.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനിടെ പ്രതിരോധം, വ്യാപാരം, സമുദ്രസുരക്ഷ എന്നീ മേഖലകളില്‍ ഇന്ത്യയും മൗറീഷ്യസും തമ്മില്‍ കരാറില്‍ ഏര്‍പ്പെടും. സന്ദര്‍ശനം ഇന്ത്യ - മൗറീഷ്യസ് ബന്ധത്തില്‍ പുതിയ അധ്യായം തുറക്കുമെന്ന് ഉറപ്പുണ്ടെന്ന് യാത്ര പുറപ്പെടും മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി നല്‍കിയ പ്രസ്താവനയില്‍ പറഞ്ഞു.
മൗറീഷ്യസ് പ്രധാനമന്ത്രി ഡോ. നവീന്‍ചന്ദ്ര രാംഗൂലമാണ് മോദിയെ രാജ്യത്തേക്ക് ക്ഷണിച്ചത്. രണ്ട് ദിവസം മോദി മൗറീഷ്യസിലുണ്ടാകും. പോര്‍ട്ട് ലൂയിസ് വിമാനത്താവളത്തില്‍ മൗറീഷ്യസ് പ്രധാനമന്ത്രിയും ഭാര്യയും ചേര്‍ന്ന് മോദിയെ സ്വീകരിക്കുകയായിരുന്നു. ഇവര്‍ക്ക് പുറമെ രാജ്യത്തെ 34 മന്ത്രിമാരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ഉള്‍പ്പെടെ ഇരുന്നൂറോളം പേര്‍ മോദിയെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയിച്ചേര്‍ന്നിരുന്നു.
" f
https://www.facebook.com/Malayalivartha