യു.എസില്‍ മുട്ടയ്ക്ക് പൊന്നുവില: ഒരു കടയിലെ ട്രക്കില്‍ നിന്ന് മോഷ്ടാക്കള്‍ കവര്‍ന്നത് 40,000 ഡോളര്‍ വിലവരുന്ന 1,00,000 മുട്ടകള്‍

യു.എസില്‍ മുന്‍ പ്രസിഡന്റ് ജോ ബൈഡന്റെ കാലത്ത് തുടങ്ങിയ വിലക്കയറ്റം ഇപ്പോള്‍ റെക്കാഡ് ഉയരത്തിലായതോടെ ജനം പ്രതിസന്ധിയില്‍. വിലക്കയറ്റത്തിന് പിന്നില്‍ വിതരണക്കാരുടെ ഗൂഢാലോചന ഉള്‍പ്പെടെ അന്വേഷിക്കുകയാണ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ്.
ഉയര്‍ന്ന വില ഈടാക്കാന്‍ ഫാം ഉടമകള്‍ മുട്ടകളുടെ വിതരണം തടഞ്ഞുവച്ചോ എന്നും അന്വേഷിക്കുന്നു. ഇക്കൊല്ലം ആദ്യം ഡസന് 4.95 ഡോളറായിരുന്നു (432 രൂപ) മുട്ട വില. ചില നഗരങ്ങളില്‍ ഒരു ഡസന്‍ മുട്ട കിട്ടണമെങ്കില്‍ 10 ഡോളര്‍ വരെ കൊടുക്കണം. കൊവിഡിന് മുമ്പ് ഡസന് 1.2 ഡോളറായിരുന്നു.
മുട്ട മോഷണവും വ്യാപകം. ഫെബ്രുവരിയില്‍ പെന്‍സില്‍വേനിയയിലെ ഒരു കടയിലെ ട്രക്കില്‍ നിന്ന് മോഷ്ടാക്കള്‍ കവര്‍ന്നത് 40,000 ഡോളര്‍ വിലവരുന്ന 1,00,000 മുട്ടകള്‍. 2022 മുതല്‍ പക്ഷിപ്പനി വ്യാപനം. കോഴികളും ടര്‍ക്കികളും അടക്കം 16.3 കോടി പക്ഷികള്‍ ചത്തു.
വൈറസ് ബാധിച്ച് ചത്തുപോവുകയോ വ്യാപനം തടയാന്‍ കൊന്നൊടുക്കുകയോ ചെയ്തു. കോഴി ഫാമുകള്‍ക്ക് കനത്ത നഷ്ടം. നഷ്ടം നികത്തപ്പെടാന്‍ ഏതാനും മാസങ്ങള്‍ കൂടി മുട്ടയ്ക്ക് ഉയര്‍ന്ന വില തുടര്‍ന്നേക്കും. കൂടാതെ റെസ്റ്റോറന്റുകളില്‍ മുട്ട വിഭവങ്ങള്‍ക്ക് തീവില.
https://www.facebook.com/Malayalivartha