അമ്മ ഐസ്‌ക്രീം കഴിച്ചതിന് പരാതി നല്‍കി നാലുവയസ്സുകാരന്‍

അമ്മ ഐസ്‌ക്രീം കഴിച്ചതിന് പരാതി നല്‍കി നാലുവയസ്സുകാരന്‍. യുഎസിലെ വിസ്‌കോന്‍സെനില്‍ ആണ് സംഭവം. വിസ്‌കോന്‍സെനിലെ മൗണ്ട് പ്ലസന്റ് ഗ്രാമത്തിലെ ഒരു വീട്ടില്‍ നിന്നും പൊലീസിന് ഒരു കോള്‍ ലഭിച്ചു. 'എന്റെ അമ്മയെ അറസ്റ്റ് ചെയ്യണം, അമ്മ തെറ്റുകാരിയാണ്'.
കാര്യം തിരക്കിയപ്പോഴാണ് തന്റെ ഐസ്‌ക്രീം അമ്മ കഴിച്ചെന്ന് നാലു വയസ്സുകാരന്‍ പൊലീസിനോട് പറയുന്നത്. തന്നോട് ചോദിക്കാതെ താന്‍ കഴിക്കാന്‍ മാറ്റിവച്ചിരുന്ന ഐസ്‌ക്രീം അമ്മ കഴിച്ചു, അത്ര വേഗം ക്ഷമിക്കാന്‍ കഴിയുന്ന തെറ്റല്ല ഇതെന്നും കുട്ടി പറഞ്ഞു.
ഫോണ്‍ കോളിനെ തുടര്‍ന്ന് മൗണ്ട് പ്ലസന്റ് പൊലീസ് ഉദ്യോഗസ്ഥരായ ഗാര്‍ഡിനിയറെയും ഓസ്റ്റര്‍ഗാര്‍ഡും കുട്ടിയുടെ വീട്ടിലെത്തി. അധികൃതര്‍ എത്തിയപ്പോള്‍ കുട്ടിയുടെ മനം മാറി. തന്റെ ഐസ്‌ക്രീം അമ്മ കഴിച്ചതില്‍ ദേഷ്യമുണ്ടെന്നും എന്നാല്‍ അതിന്റെ പേരില്‍ അമ്മ ജയിലില്‍ പോകുന്നത് കാണാന്‍ ആഗ്രഹിക്കുന്നില്ലെന്നും കുട്ടി പൊലീസിനോട് പറഞ്ഞു.
സംഭവത്തിന് തൊട്ടടുത്ത ദിവസം, ഉദ്യോഗസ്ഥര്‍ വീണ്ടും കുട്ടിയുടെ വീട്ടിലെത്തി. ഇക്കുറി കുട്ടിക്കായി കയ്യില്‍ ഐസ്‌ക്രീമും അവര്‍ കരുതിയിരുന്നു. രസകരമായ സംഭവം മൗണ്ട് പ്ലസന്റ് പൊലീസ് ഡിപ്പാട്ട്‌മെന്റാണ് സമൂഹ മാധ്യമത്തില്‍ പങ്കുവച്ചത്.
https://www.facebook.com/Malayalivartha