ബി.എല്‍.എ തീവണ്ടി ആക്രമിച്ച് ബന്ദികളാക്കിയ 104 പേരെ, പാക് സുരക്ഷാസേനകള്‍ മോചിപ്പിച്ചത് കമാണ്ടോ ഓപ്പറേഷനിലൂടെ..വെടിവയ്പ്പിൽ 30 പാക് സൈനികർ കൊലപ്പെട്ടു... 182 യാത്രക്കാരെയാണ് ബന്ദികളാക്കിയിരിക്കുന്നത്..

പാകിസ്ഥാനിൽ പോരാട്ടം ശക്തമാവുകയാണ് . ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ ബലൂചിസ്താന്‍ ലിബറേഷന്‍ ആര്‍മി (ബി.എല്‍.എ) തീവണ്ടി ആക്രമിച്ച് ബന്ദികളാക്കിയ 104 പേരെ പാക് സുരക്ഷാസേനകള്‍ മോചിപ്പിച്ചത് കമാണ്ടോ ഓപ്പറേഷനിലൂടെ. ഏറ്റമുട്ടലില്‍ 16 ബലൂച് വിഘടനവാദികളെ കൊലപ്പെടുത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. ബി.എല്‍.എയുമായി ഏറ്റുമുട്ടല്‍ തുടരുകയാണെന്നും പാക് സുരക്ഷാസേന അറിയിച്ചു. ക്വറ്റയില്‍നിന്ന് അഞ്ഞൂറോളം യാത്രക്കാരുമായി ഖൈബര്‍ പഖ്തൂന്‍ഖ്വയിലെ പേഷാവറിലേക്കു പോകുകയായിരുന്ന ജാഫര്‍ എക്സ്്പ്രസാണ് ആക്രമിച്ചത്.
ഗുദലാറിനും പീരു കൊനേരിക്കുമിടയില്‍ എട്ടാംനമ്പര്‍ തുരങ്കത്തിലൂടെ പോകുമ്പോഴായിരുന്നു ആക്രമണം. ബലൂച് വിമോചന പോരാളികൾ നടത്തിയ വെടിവയ്പ്പിൽ 30 പാക് സൈനികർ കൊലപ്പെട്ടു. 182 യാത്രക്കാരെയാണ് ബന്ദികളാക്കിയിരിക്കുന്നത്. ബലൂച് വിമോചന പോരാളികളിൽ 16 പേരും കൊല്ലപ്പെട്ടു. ശക്തമായ ഏറ്റുമുട്ടലുകൾക്ക് ശേഷം പാക് സൈനികർ പിന്മാറി.സൈനിക നടപടിയിലേക്ക് കടന്നാൽ യാത്രക്കാരെ കൊലപ്പെടുത്തുമെന്നായിരുന്നു ബലൂചിന്റെ ഭീഷണി.ക്വറ്റയിൽ നിന്നും പെഷവാറിലേക്ക് പോയ ജാഫർ എക്സ്പ്രസ് ട്രെയിനാണ് ബലൂച് വിമാേചന പോരാളികൾ തട്ടിയെടുത്തത്.
450 യാത്രക്കാരാണ് ട്രെയിനിൽ ഉണ്ടായിരുന്നത്. ഇതിൽ സ്ത്രീകളെയും കുട്ടികളെയും ബലൂചിസ്ഥാൻ സ്വദേശികളായ യാത്രക്കാരെയും വിട്ടയച്ചുവെന്ന് ബലൂച് വിമോചന പോരാളികൾ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.. ബി.എല്‍.എയുമായുള്ള ഏറ്റുമുട്ടലില്‍ 30 സുരക്ഷാ ഉദ്യോഗസ്ഥര്‍ മരിച്ചു. ലോക്കോപൈലറ്റും കൊല്ലപ്പെട്ടു. സംഭവത്തിന്റെ ഉത്തരവാദിത്വം വിഘടനവാദിസംഘടനയായ ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി (ബിഎല്‍എ) ഏറ്റെടുക്കുകയായിരുന്നു. ബലൂചിസ്താനില്‍ ട്രെയിന്‍ റാഞ്ചിയത് തന്ത്രപരമായി.
പെഷവാറില്‍ ജാഫര്‍ എക്‌സ്പ്രസിനെ എട്ടാം നമ്പര്‍ ടണലില്‍ കുടുക്കിയ ഭീകരര്‍ ഇരച്ചെത്തി സുരക്ഷാ ജീവനക്കാര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. എട്ടാം നമ്പര്‍ ടണലിലെ ട്രാക്കുകള്‍ക്ക് കൂടി ഭീകരര്‍ കേടുവരുത്തിയതോടെ ട്രെയിന്‍ പാളം തെറ്റുകയും ചെയ്തു. റൂട്ടിലെ 17 ടണലുകളുള്ള പ്രദേശത്ത് ട്രെയിനിന് വേഗത കുറയുന്നതും വിഘടന വാദികള്‍ മുതലാക്കി. വേഗതക്കുറവ് ട്രെയിനിലേക്ക് അനായാസം കയറാന്‍ വിഘടനവാദികളെ സഹായിച്ചു.ബലൂചിസ്ഥാനിലെ കച്ചി ജില്ലയില്‍ അബെഗം പ്രദേശത്തുവെച്ചാണ് ബി.എല്‍.എ ട്രെയിന്‍ തട്ടിയെടുത്ത് യാത്രക്കാരെ ബന്ദികളാക്കിയത്.
https://www.facebook.com/Malayalivartha