പാകിസ്ഥാനില്‍ ട്രെയിനില്‍ ബന്ദികളാക്കിയ എല്ലാവരെയും മോചിപ്പിച്ചതായി റിപ്പോര്‍ട്ട്.. സ്‌ഫോടകവസ്തുക്കള്‍ ദേഹത്തുവച്ചുകെട്ടി ട്രെയിനിലുണ്ടായിരുന്ന 33 ബിഎല്‍എ ചാവേറുകളെ വധിച്ചതായും സൈന്യം..

യുഎസ് നൽകിയ മുന്നറിയിപ്പ് എത്ര കൃത്യമായിരുന്നുവെന്നു തിരിച്ചറിഞ്ഞ നിമിഷം. നൂറുകണക്കിന് ആളുകളുമായി പോയ ട്രെയിൻ വിഘടനവാദികൾ തട്ടിയെടുത്ത സംഭവം ഒരുപക്ഷേ പാക്കിസ്ഥാനിൽ വലിയ ഞെട്ടലുണ്ടാക്കില്ല! ഭീകരാക്രമണം നിമിത്തം രക്തച്ചൊരിച്ചിൽ ഇല്ലാത്ത ദിവസങ്ങൾ അവിടെ കുറവാണെന്നതുതന്നെ കാരണം. ഇപ്പോഴിതാ പാകിസ്ഥാനില്‍ ട്രെയിനില്‍ ബന്ദികളാക്കിയ എല്ലാവരെയും മോചിപ്പിച്ചതായി റിപ്പോര്‍ട്ട്. ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ ബലൂച് ലിബറേഷന്‍ ആര്‍മി (ബിഎല്‍എ) സായുധ സംഘടന ബന്ദിയാക്കിയ ട്രെയിന്‍ യാത്രക്കാരെ മുഴുവന്‍ മോചിപ്പിച്ചെന്നും രക്ഷാദൗത്യം അവസാനിച്ചെന്നും പാക് സുരക്ഷാ സേന അറിയിച്ചു.
സ്‌ഫോടകവസ്തുക്കള്‍ ദേഹത്തുവച്ചുകെട്ടി ട്രെയിനിലുണ്ടായിരുന്ന 33 ബിഎല്‍എ ചാവേറുകളെ വധിച്ചതായും സൈന്യം അവകാശപ്പെട്ടു.അതേസമയം 50 യാത്രക്കാരെ വധിച്ചതായി ബിഎല്‍എയും പത്രക്കുറിപ്പിറക്കി. 21 യാത്രക്കാരും നാല് സൈനികരും കൊല്ലപ്പെട്ടതായാണ് പാക് സൈന്യം അറിയിച്ചത്. ട്രെയിനിലെ എല്ലാ ബോഗികളിലും രക്ഷാസൈന്യമെത്തി യാത്രക്കാരെ രക്ഷപ്പെടുത്തിയെന്നു സൈന്യം വ്യക്തമാക്കുന്നത്.
എന്നാല്‍ ബിഎല്‍എയുടെ കൈവശം കൂടുതല്‍ ബന്ദികളുണ്ടോയെന്നു വ്യക്തമല്ല.ഇക്കഴിഞ്ഞ ദിവസമാണ് ബലൂചിസ്ഥാന്‍ സായുധ സംഘത്തിന്റെ തട്ടിക്കൊണ്ടുപോകല്‍ നടന്നത്. അതേ സമയം ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി പാക്കിസ്ഥാനില്‍ ട്രെയിന്‍ റാഞ്ചുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ബിഎല്‍എ തന്നെയാണ് ട്രെയിന്‍ തട്ടിയെടുക്കുന്നതിന്റേയും യാത്രികരെ ബന്ദിയാക്കുന്നതിന്റേയും വീഡിയോ പുറത്ത് വിട്ടത്. ട്രെയിന്‍ പോകുമ്പോള്‍ ട്രാക്കില്‍ സ്‌ഫോടനം നടക്കുന്നതും തുടര്‍ന്ന് ഒളിഞ്ഞിരുന്ന ബിഎല്‍എ സായുധസംഘം ജാഫര്‍ എക്പ്രസ് ട്രെയിനിനടുത്തേക്ക് ഇരച്ചെത്തുന്നതും ദൃശ്യങ്ങളില്‍ കാണാം.
ട്രെയിന്‍ വളഞ്ഞ് യാത്രക്കാരെ പുറത്തിറക്കി ബന്ദികളാക്കുന്നതും പുറത്തുവന്ന വീഡിയോയിലുണ്ട്. റോഡോ മറ്റു സൗകര്യങ്ങളോ ഇല്ലാത്ത മലയിടുക്കാണ് ആക്രമണത്തിനായി ബിഎല്‍എ സംഘം തിരഞ്ഞെടുത്തത്.
https://www.facebook.com/Malayalivartha