ലണ്ടന്‍കാരിയുമായി ഇന്‍സ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ചു: യുവതിയെ ഹോട്ടല്‍ മുറിയില്‍ പീഡിപ്പിച്ച് യുവാവ്

ലണ്ടന്‍കാരിയുമായി ഇന്‍സ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ച് യുവതിയെ ഹോട്ടല്‍ മുറിയില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ച് യുവാവ്. സംഭവത്തില്‍ പ്രതി കൈലാഷ്, ഇയാളുടെ സുഹൃത്ത് വസിം എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെക്കുറിച്ച് ബ്രിട്ടിഷ് ഹൈക്കമ്മിഷനെ അറിയിച്ചു. പ്രതികളില്‍ ഒരാള്‍ ഇന്‍സ്റ്റഗ്രാമിലൂടെ യുവതിയുമായി സൗഹൃദം സ്ഥാപിച്ചു ഹോട്ടലിലേക്കു വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തു എന്നാണ് കേസ്.
''കിഴക്കന്‍ ഡല്‍ഹിയിലെ മയൂര്‍ വിഹാറിലെ വസുന്ധരയില്‍ താമസിക്കുന്ന കൈലാഷ് ഇന്‍സ്റ്റഗ്രാം റീലുകള്‍ ചെയ്യുന്നയാളാണ്. ഇയാള്‍ കുറച്ചു മാസങ്ങള്‍ക്കു മുന്‍പ് ലണ്ടന്‍ സ്വദേശിയായ യുവതിയുമായി സമൂഹമാധ്യമത്തിലൂടെ സൗഹൃദം സ്ഥാപിച്ചു. മഹാരാഷ്ട്രയിലും ഗോവയിലും സന്ദര്‍ശനത്തിനെത്തിയ യുവതി കൈലാഷിനെ ബന്ധപ്പെടുകയും അങ്ങോട്ടേക്കു ക്ഷണിക്കുകയും ചെയ്തു. യാത്ര ചെയ്യാന്‍ കഴിയില്ലെന്നു പറഞ്ഞ കൈലാഷ്, യുവതിയോട് ഡല്‍ഹിയിലേക്കു വരാന്‍ ആവശ്യപ്പെട്ടു.
തുടര്‍ന്ന് ചൊവ്വാഴ്ച വൈകിട്ട് ഡല്‍ഹിയിലെത്തിയ യുവതി, മഹിപാല്‍പുരിലെ ഹോട്ടലില്‍ മുറിയെടുത്തു. യുവതിയുടെ ക്ഷണപ്രകാരം കൈലാഷ് തന്റെ സുഹൃത്ത് വസിമിനൊപ്പം ഹോട്ടലില്‍ എത്തി. ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചതിനും മദ്യപിച്ചതിനും പിന്നാലെ കൈലാഷ് യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. യുവതി ബഹളം വച്ചപ്പോള്‍ സമാധാനിപ്പിക്കാന്‍ സുഹൃത്ത് വസിമിനെ മുറിയിലേക്കു വിളിച്ചുവരുത്തുകയായിരുന്നു.'' - പൊലീസ് പറഞ്ഞു.
പിറ്റേന്ന് രാവിലെ, വസന്ത് കുഞ്ച് പൊലീസ് സ്റ്റേഷനിലെത്തി യുവതി പരാതി നല്‍കുകയായിരുന്നു. ഒരു സ്വകാര്യ സ്ഥാപനത്തിലാണ് കൈലാഷ് ജോലി ചെയ്യുന്നത്. ഇയാള്‍ ഇംഗ്ലിഷ് സംസാരിക്കാന്‍ ബുദ്ധിമുട്ടുന്നുണ്ടെന്നും തന്നോട് ആശയവിനിമയം നടത്താന്‍ ഗൂഗിള്‍ ട്രാന്‍സ്ലേറ്റ് ഉപയോഗിച്ചെന്നും യുവതി പൊലീസിനോടു പറഞ്ഞു.
https://www.facebook.com/Malayalivartha