കാനഡയില്‍ പുതിയ പ്രധാനമന്ത്രിയായി മാര്‍ക് കാര്‍ണി (59) ഇന്ന് അധികാരമേല്‍ക്കും....

കാനഡയില്‍ പുതിയ പ്രധാനമന്ത്രിയായി മാര്‍ക് കാര്‍ണി (59) ഇന്ന് അധികാരമേല്‍ക്കും. ഈ ആഴ്ച ആദ്യമാണ് സാമ്പത്തിക വിദഗ്ദ്ധനും ബാങ്ക് ഓഫ് ഇംഗ്ലണ്ട്, ബാങ്ക് ഒഫ് കാനഡ എന്നിവയുടെ മുന്‍ ഗവര്‍ണറുമായ കാര്‍ണിയെ ലിബറല്‍ പാര്‍ട്ടിയുടെ നേതാവായി തിരഞ്ഞെടുത്തത്.
പ്രാദേശിക സമയം രാവിലെ 11ന് (ഇന്ത്യന്‍ സമയം രാത്രി 8.30) കാര്‍ണിയുടെ നേതൃത്വത്തില്‍ ആദ്യ മന്ത്രിസഭാ യോഗം ചേരും. കാനഡയുടെ 24-ാം പ്രധാനമന്ത്രിയായാണ് മാര്‍ക്ക് കാര്‍ണി വരുന്നത്.
ഇക്കഴിഞ്ഞ ജനുവരിയിലാണ് ലിബറല്‍ പാര്‍ട്ടി നേതാവും പ്രധാനമന്ത്രിയുമായിരുന്ന ജസ്റ്റിന്‍ ട്രൂഡോ തന്റെ രാജി പ്രഖ്യാപിച്ചത്. ഒമ്പതുവര്‍ഷത്തിലേറെ ഭരണത്തിലിരുന്നശേഷമായിരുന്നു ട്രൂഡോയുടെ പടിയിറക്കം. ഇതിന് പിന്നാലെയാണ് ട്രൂഡോയ്ക്ക് പകരക്കാരനെ കണ്ടെത്താനായി ലിബറല്‍ പാര്‍ട്ടി തെരഞ്ഞെടുപ്പ് നടത്തിയത്.
ഒന്നരലക്ഷത്തോളം പാര്‍ട്ടി അംഗങ്ങള്‍ പങ്കെടുത്ത വോട്ടെടുപ്പില്‍ മുന്‍ ധനമന്ത്രി ക്രിസ്റ്റിയ ഫ്രീലാന്‍ഡിനെ പരാജയപ്പെടുത്തി, 86 ശതമാനത്തോളം വോട്ട് നേടിയാണ് കാര്‍ണി വിജയം കൈവരിച്ചത്. ട്രംപിന്റെ രണ്ടാം വരവോടെ അമേരിക്കയും കാനഡയും തമ്മിലുള്ള ബന്ധത്തിലുണ്ടായ ഉലച്ചിലില്‍ കാര്‍ണിയുടെ നിലപാടുകള്‍ നിര്‍ണായകമായേക്കും.
https://www.facebook.com/Malayalivartha