അത് മോദി കാണാന്‍ പാടില്ല... അമേരിക്കയുടെ യുദ്ധകപ്പലിനുനേരെ ഹൂതികള്‍ ആക്രമണം നടത്തിയെന്ന് ആരോപണം; പിന്നാലെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉത്തരവിട്ടു; യമനിലെ ഹൂതി താവളങ്ങളില്‍ അമേരിക്കയുടെ കനത്ത വ്യോമാക്രമണം

അങ്ങനെ ലോകത്ത് മറ്റൊരു യുദ്ധ സമാനമായ സാഹചര്യം കൂടി. യമനിലെ ഹൂതികളുടെ താവളങ്ങളില്‍ അമേരിക്കയുടെ കനത്ത വ്യോമാക്രമണം. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഉത്തരവിനെ തുടര്‍ന്നാണ് അമേരിക്കന്‍ സൈന്യം യമനിലെ ഹൂതികളുടെ കേന്ദ്രങ്ങളില്‍ ശക്തമായ വ്യോമാക്രമണം ആരംഭിച്ചത്.
അമേരിക്കയുടെ യുദ്ധകപ്പലിനുനേരെ ഹൂതികള്‍ ആക്രമണം നടത്തിയെന്ന് ഡോണള്‍ഡ് ട്രംപ് ആരോപിച്ചു. ഇതിനുമറുപടിയായിട്ടാണ് വ്യോമാക്രണം. ഹൂതികളെ പൂര്‍ണമായും ഇല്ലാതാക്കുന്നതുവരെ ആക്രമണം തുടരുമെന്നും ട്രംപ് വ്യക്തമാക്കി. വ്യോമാക്രമണം ആരംഭിക്കുന്നതിന് മുമ്പ് മുന്നറിയിപ്പുമായി ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ രംഗത്തെത്തിയിരുന്നു. ഹൂതികളുടെ കടല്‍ക്കൊള്ളയ്ക്കും ഭീകരതയ്ക്കും അതിക്രമങ്ങള്‍ക്കെതിരെയുമാണ് നിലപാടെടുക്കുന്നതെന്നാണ് ട്രംപ് വ്യക്തമാക്കിയത്.
'നിങ്ങളുടെ സമയം അവസാനിച്ചു. നിങ്ങളുടെ ആക്രമണം ഇന്ന് മുതല്‍ നിര്‍ത്തണം' എന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചത്. അമേരിക്കന്‍ കപ്പലുകള്‍ക്ക് നേരെ ഹൂതികള്‍ നടത്തുന്ന ഒരാക്രമണവും ഇനി അനുവദിക്കില്ലെന്ന് ട്രംപ് പറഞ്ഞു. ഹൂതികള്‍ക്ക് പ്രധാനമായും പിന്തുണ നല്‍കുന്ന ഇറാനും ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഹൂതികള്‍ക്ക് സഹായം ചെയ്യുന്നത് നിര്‍ത്തണമെന്നും അമേരിക്കയെ ഭീഷണിപ്പെടുത്താനാണ് ശ്രമമെങ്കില്‍ കാര്യങ്ങള്‍ വഷളാകുമെന്നും ഇറാന് ട്രംപ് മുന്നറിയിപ്പ് നല്‍കി.
യെമനിലെ ഹൂതി കേന്ദ്രങ്ങളില്‍ വന്‍ ആക്രമണത്തിനു തുടക്കമിട്ടതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു. ചെങ്കടലില്‍ കപ്പലുകള്‍ക്കു നേരെ ഹൂതികള്‍ ആക്രമണം തുടരുന്ന സാഹചര്യത്തിലാണ് യുഎസ് നടപടി. തലസ്ഥാനമായ സനായിലാണ് വ്യോമാക്രമണം നടത്തിയത്. ആക്രമണത്തില്‍ ഒന്‍പതു പേര്‍ കൊല്ലപ്പെട്ടെന്നും ഒന്‍പതു പേര്‍ക്കു പരുക്കേറ്റെന്നും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
ചെങ്കടലിലെ കപ്പലാക്രമണങ്ങള്‍ ഹൂതികള്‍ അവസാനിപ്പിക്കണമെന്നും ഇല്ലെങ്കില്‍ ദുരന്തമാണു കാത്തിരിക്കുന്നതെന്നും ട്രംപ് ഹൂതികള്‍ക്കു മുന്നറിയിപ്പ് നല്‍കി. ഹൂതികള്‍ക്ക് പിന്തുണ നല്‍കുന്നത് അവസാനിപ്പിക്കണമെന്ന് ഇറാനോടും ആവശ്യപ്പെട്ടു. ട്രംപ് രണ്ടാം തവണ യുഎസ് പ്രസിഡന്റ് ആയ ശേഷം മധ്യപൂര്‍വദേശത്ത് യുഎസ് നടത്തുന്ന ഏറ്റവും വലിയ സൈനിക നടപടിയാണിത്.
2023 നവംബര്‍ മുതല്‍ കപ്പലുകളെ ലക്ഷ്യമാക്കി 100 ത്തിലധികം ആക്രമണങ്ങള്‍ ഹൂതികള്‍ നടത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ബോംബാക്രമണങ്ങളില്‍ പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനാണ് ഇസ്രയേലിന്റെ കപ്പലുകള്‍ ഉള്‍പ്പെടെ ആക്രമിക്കുന്നതെന്നാണ് ഹൂതിയുടെ വിശദീകരണം.
യുഎസിനെ ഇറാന്‍ ഭീഷണിപ്പെടുത്തിയാല്‍ തുടര്‍ന്നുള്ള ഭവിഷ്യത്തുകള്‍ക്ക് ഇറാന്‍ മാത്രമായിരിക്കും ഉത്തരവാദിയെന്ന് ട്രംപ് വ്യക്തമാക്കി. ഇറാനുമായി ആണവ കരാറിനെക്കുറിച്ചു ചര്‍ച്ച നടത്താന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ് ദിവസങ്ങള്‍ക്കുള്ളിലാണ് ഇറാന് മുന്നറിയിപ്പുമായി ഡോണള്‍ഡ് ട്രംപ് രംഗത്തെത്തിയത്.
അതേസമയം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുഖത്ത് അബദ്ധത്തില്‍ റിപ്പോര്‍ട്ടറുടെ മൈക്ക് തട്ടുന്ന വീഡിയോ വൈറല്‍. വാര്‍ത്താ സമ്മേളനത്തിനിടെ ആയിരുന്നു തിക്കിത്തിരക്കി നിന്ന ഒരു റിപ്പോര്‍ട്ടറുടെ കയ്യിലുള്ള മൈക്കാണ് സെക്കന്റുകള്‍ ട്രംപിന്റെ മുഖത്ത് തട്ടിയത്. ഇത് കണ്ട് അല്‍പം പരുഷമായി റിപ്പോര്‍ട്ടറെ നോക്കുകയും പുരികം ഉയര്‍ത്തി അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തു.
മാര്‍ച്ച് 14 ന് ജോയിന്റ് ബേസ് ആന്‍ഡ്രൂസില്‍ നടന്ന ഒരു വാര്‍ത്താ സമ്മേളനത്തിനിടെ ആയിരുന്നു അപ്രതീക്ഷിതമായ സംഭവം. വാഷിംഗ്ടണ്‍ ഡിസിയില്‍ നിന്ന് പുറപ്പെടുന്നതിന് മുമ്പ് ട്രംപ് മാധ്യമങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു. ക്യാമറയില്‍ പതിഞ്ഞ സംഭവം പിന്നീട് വൈറലാവുകയായിരുന്നു. 'ഇന്നത്തെ ടെലിവിഷന്‍ സ്‌ക്രീന്‍ അവര്‍ കൊണ്ടുപോയി, ഈ രാത്രി അവര്‍ തന്നെ വലിയ സ്റ്റോറിയായി മാറി'- എന്നായിരുന്നു ട്രംപ് ചിരിച്ചുകൊണ്ട് പറഞ്ഞത്. ആദ്യം അസ്വസ്ഥനായെങ്കിലും രസകരമായിട്ടായിരുന്നു പിന്നീട് ട്രംപ് സംഭവത്തെ സമീപിച്ചത്.
എന്നാല്‍ വീഡിയോ പുറത്തുവന്നതിന് പിന്നാലെ സുരക്ഷാ സംവിധാനങ്ങള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്. സീക്രട്ട് ഏജന്റ്‌സ് എല്ലാം എവിടെയെന്നും, ഇത്തരമൊരു സുരക്ഷാ വീഴ്ച എങ്ങനെ ഉണ്ടായെന്നും ചോദിക്കുന്നു ചിലര്‍. അതേസമയം എങ്ങനെയാണ് റിപ്പോര്‍ട്ടര്‍ക്ക് ട്രംപിന്റെ ഇത്ര അടുത്ത് എത്താന്‍ സാധിച്ചതെന്നും ചോദ്യമുയര്‍ന്നു. അതേസമയം, വലതുപക്ഷ ആക്ടിവിസ്റ്റ് ലോറ ലൂമര്‍ മാധ്യമങ്ങളെ വിമര്‍ശിച്ച് രംഗത്തുവന്നു. ഒരു റിപ്പോര്‍ട്ടര്‍ എങ്ങനെയാണ് ട്രംപിന്റെ മുഖത്തോട് ഇത്ര അടുത്ത് ആ മൈക്ക് പിടിച്ചത്? ഇത് ശരിയാണെന്ന് തോന്നുന്നില്ല. സുരക്ഷ ശക്തമാക്കണം. മാധ്യമങ്ങള്‍ക്ക് തന്നെ സംഭവം നാണക്കേടാണെന്നും അവര്‍ പ്രതികരിച്ചു.
അതേസമയം വെടിനിര്‍ത്തല്‍ ലംഘിച്ച് ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ബോംബാക്രമണങ്ങളില്‍ വാര്‍ത്താ ഏജന്‍സിയായ അസോഷ്യേറ്റ് പ്രസിന്റെ (എപി) പ്രാദേശിക ലേഖകന്‍ അടക്കം 9 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. വടക്കന്‍ ഗാസയിലെ ബെയ്ത്ത് ലാഹിയ പട്ടണത്തില്‍ ഇന്നലെയുണ്ടായ 2 ആക്രമണങ്ങളിലാണ് 9 പേരും കൊല്ലപ്പെട്ടത്. മഹ്‌മൂദ് ഇസ്ലാമാണ് കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍. റമസാനിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുകയായിരുന്ന സംഘം സഞ്ചരിച്ച 2 വാഹനങ്ങള്‍ക്കുനേരെ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണം നടത്തിയെന്നാണു റിപ്പോര്‍ട്ട്.
അതേസമയം, ഹമാസിനെ സമ്മര്‍ദത്തിലാക്കാനായി ഭക്ഷ്യവസ്തുക്കളുടെയും ഇന്ധനത്തിന്റെയും വിതരണം തടഞ്ഞുള്ള ഇസ്രയേല്‍ ഉപരോധം മൂന്നാം ആഴ്ചയിലേക്കു കടന്നു. പമ്പുകള്‍ പ്രവര്‍ത്തിപ്പിക്കാനാവാതെ വന്നതോടെ ഗാസയില്‍ ശുദ്ധജല ക്ഷാമം രൂക്ഷമായി. 2 വയസ്സില്‍ താഴെയുള്ള കുട്ടികളില്‍ മൂന്നിലൊരാള്‍ കടുത്ത പോഷകാഹാരപ്രശ്‌നം നേരിടുന്നതായി യുനിസെഫ് വെളിപ്പെടുത്തി. അതിനിടെ, വെടിനിര്‍ത്തല്‍ ഏപ്രിലിലേക്കു നീട്ടാനുള്ള പദ്ധതി യുഎസ് മുന്നോട്ടുവച്ചു. രണ്ടാംഘട്ട ചര്‍ച്ചയ്ക്ക് ആവശ്യത്തിനു സമയം ലഭിക്കാനാണിത്. അമേരിക്കന്‍ ബന്ദിയെ വിട്ടയയ്ക്കുന്ന ദിവസം തന്നെ രണ്ടാം ഘട്ട വെടിനിര്‍ത്തല്‍ ചര്‍ച്ച ആരംഭിക്കണമെന്നാണു ഹമാസ് നിലപാട്. ഇസ്രയേല്‍ ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല. മുതിര്‍ന്ന ഹമാസ് നേതാവ് ഖലീല്‍ അല്‍ ഹയ്യ ചര്‍ച്ചയ്ക്കായി കയ്‌റോയിലെത്തിയിട്ടുണ്ട്.
ലിംഗസമത്വത്തിനും വംശീയ വൈവിധ്യത്തിനും മുന്‍ഗണന നല്‍കുന്ന മുന്‍ ഭരണനയം റദ്ദാക്കിയ ട്രംപിന്റെ നടപടിക്കുണ്ടായിരുന്ന കോടതി വിലക്ക് നീക്കി. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവിന് ബോള്‍ട്ടിമോറിലെ ഡിസ്ട്രിക്ട് ജഡ്ജി ആഡം ഏബല്‍സണ്‍ ഏര്‍പ്പെടുത്തിയ രാജ്യവ്യാപക വിലക്ക് അപ്പീല്‍ കോടതിയാണ് വെള്ളിയാഴ്ച നീക്കിയത്.
ട്രംപിന്റെ ഉത്തരവ് ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളുടെ ലംഘനമാണെന്ന ആശങ്ക ഉയര്‍ത്തിയേക്കാമെങ്കിലും മുന്‍ കോടതി ഉത്തരവിലെ വിലക്ക് അല്‍പം കടന്നുപോയി എന്നാണ് അപ്പീല്‍ കോടതിയിലെ 2 ജഡ്ജിമാര്‍ അഭിപ്രായപ്പെട്ടത്.
ലിംഗ, വംശീയ സമത്വം ഉറപ്പാക്കാനുള്ള ഗ്രാന്റുകള്‍ കരാറുകള്‍ എന്നിവയെല്ലാം റദ്ദാക്കിയുള്ള എക്‌സിക്യൂട്ടീവ് ഉത്തരവ് അധികാരമേറ്റ ഒന്നാം ദിവസം തന്നെ ട്രംപ് ഒപ്പിട്ടതാണ്. ബോള്‍ട്ടിമോര്‍ നഗരവും മറ്റു സംഘടനകളും ചേര്‍ന്നാണ് ഇതിനെതിരെ കോടതിയെ സമീപിച്ചത്. പ്രസിഡന്റിന്റെ ഈ ഉത്തരവ് ഭരണഘടനാലംഘനമാണെന്നാണ് അവര്‍ വാദിച്ചത്. ഫെഡറല്‍ സിവില്‍ റൈറ്റ്‌സ് നിയമങ്ങള്‍ ലംഘിക്കുന്ന വൈവിധ്യനയങ്ങളെ മാത്രമാണ് ലക്ഷ്യമിട്ടതെന്നായിരുന്നു ജസ്റ്റിസ് ഡിപ്പാര്‍ട്‌മെന്റിന്റെ മറുവാദം.
സമാധാനശ്രമങ്ങള്‍ തുടരുന്നതിനിടെ, റഷ്യയും യുക്രെയ്ന്‍ പരസ്പരാക്രമണം തുടരുന്നു. വെള്ളിയാഴ്ച രാത്രി റഷ്യയുടെ നൂറിലേറെ ഡ്രോണുകള്‍ വെടിവച്ചിട്ടതായി യുക്രെയ്ന്‍ സൈന്യം പറഞ്ഞു. റഷ്യന്‍ പ്രവിശ്യയായ കര്‍സ്‌കില്‍നിന്ന് സൈന്യം പിന്മാറിയിട്ടില്ലെന്ന് അവകാശപ്പെട്ട യുക്രെയ്ന്‍, അതിര്‍ത്തിയില്‍ റഷ്യ കൂടുതല്‍ സേനയെ വിന്യസിക്കുകയാണെന്നും ആരോപിച്ചു.
കര്‍സ്‌കില്‍നിന്നു യുക്രെയ്ന്‍ സൈന്യം പിന്‍മാറിയിട്ടില്ലെന്ന് പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി പറഞ്ഞു. കര്‍സ്‌കില്‍ ആയിരക്കണക്കിനു യുക്രെയ്ന്‍ സൈനികരെ റഷ്യന്‍ സേന വളഞ്ഞുവച്ചിരിക്കുകയാണെന്നു കഴിഞ്ഞ ദിവസം യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അവകാശപ്പെട്ടിരുന്നു. ഇക്കാര്യം ശരിയല്ലെന്നും പോരാട്ടം തുടരുകയാണെന്നും സെലെന്‍സ്‌കി പറഞ്ഞു.
വെള്ളിയാഴ്ച രാത്രി ഒഡേസയിലെ ഊര്‍ജനിലയങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു റഷ്യയുടെ 178 ഡ്രോണ്‍ ആക്രമണങ്ങള്‍. ഇതില്‍ 130 ഡ്രോണുകള്‍ വെടിവച്ചിട്ടതായി യുക്രെയ്ന്‍ വ്യോമസേന അവകാശപ്പെട്ടു. റഷ്യന്‍ അതിര്‍ത്തി പ്രവിശ്യയിലേക്ക് യുക്രെയ്‌നും തിരിച്ചു ഡ്രോണ്‍ ആക്രമണം നടത്തി.
യുഎസ് മുന്നോട്ടുവച്ച 30 ദിവസത്തെ വെടിനിര്‍ത്തല്‍ തത്വത്തില്‍ അംഗീകരിച്ചെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്‍ പറഞ്ഞെങ്കിലും തുടര്‍ചര്‍ച്ചകള്‍ ഒന്നുമായിട്ടില്ല.
ഇസ്രയേല്‍ വിരുദ്ധ സമരങ്ങളോട് അനുഭാവം കാട്ടിയെന്നാരോപിച്ച് കൊളംബിയ സര്‍വകലാശാലയുടെ സര്‍ക്കാര്‍ ഫണ്ട് റദ്ദാക്കിയതിനു പിന്നാലെ, പലസ്തീന്‍ അനുകൂലികളായ രാജ്യാന്തര വിദ്യാര്‍ഥികള്‍ക്കെതിരായ നടപടികളും ട്രംപ് ഭരണകൂടം ശക്തമാക്കി. ഭീകരപ്രവര്‍ത്തന വകുപ്പുകള്‍ സര്‍വകലാശാലകളിലെ ഇസ്രയേല്‍ വിരുദ്ധ സമരങ്ങള്‍ക്കും ബാധകമാക്കാനാണ് നീക്കം. പൗരാവകാശ ലംഘനമാരോപിച്ച് വിദ്യാര്‍ഥികള്‍ കോടതിയെ സമീപിക്കുന്നതു തടയുകയാണു ലക്ഷ്യം.
കൊളംബിയ സര്‍വകലാശാലയ്ക്കുള്ള 40 കോടി ഡോളര്‍ സഹായമാണ് കഴിഞ്ഞയാഴ്ച റദ്ദാക്കിയത്. കഴിഞ്ഞ വര്‍ഷം യുഎസിലെ ക്യാംപസുകളിലെങ്ങും കത്തിപ്പടര്‍ന്ന പലസ്തീന്‍ അനുകൂല പ്രക്ഷോഭത്തിന്റെ പ്രഭവകേന്ദ്രം കൊളംബിയ സര്‍വകലാശാല ക്യാംപസായിരുന്നു. ഇവിടെ സമരങ്ങള്‍ക്കു നേതൃത്വം നല്‍കിയ പ്രമുഖ പലസ്തീന്‍ വിദ്യാര്‍ഥി നേതാവ് മഹ്‌മൂദ് ഖലീലിനെ കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. സ്ഥിരതാമസത്തിനുള്ള ഗ്രീന്‍ കാര്‍ഡുള്ള ഖലീല്‍ ഇപ്പോള്‍ ലൂസിയാനയില്‍ തടവിലാണ്.
'അമേരിക്കന്‍ വിരോധിയായ വംശീയ വിദ്വേഷി' എന്നാരോപിച്ച് യുഎസിലെ ദക്ഷിണാഫ്രിക്കന്‍ അംബാസഡര്‍ ഇബ്രാഹിം റസൂലിനെ ട്രംപ് ഭരണകൂടം പുറത്താക്കി. യുഎസ് നടപടി ഖേദകരമെന്നു ദക്ഷിണാഫ്രിക്ക പ്രതികരിച്ചു. ഇബ്രാഹിം റസൂലിനെ പുറത്താക്കിയ വിവരം വെളിപ്പെടുത്തിയ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ 'അമേരിക്കയെയും ഡോണള്‍ഡ് ട്രംപിനെയും വെറുക്കുന്ന വംശീയവിദ്വേഷിയായ രാഷ്ട്രീയക്കാരന്‍' എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചത്.
യുഎസിന്റെ സുഹൃദ് രാഷ്ട്രമായ ഇസ്രയേലിനെതിരെ ഗാസയിലെ സൈനിക നടപടിയുടെ പേരില്‍ രാജ്യാന്തര കോടതിയില്‍ പരാതി നല്‍കിയത് ദക്ഷിണാഫ്രിക്കയായിരുന്നു. ഇതേത്തുടര്‍ന്ന് ദക്ഷിണാഫ്രിക്കയ്ക്കുള്ള സാമ്പത്തിക സഹായം യുഎസ് വെട്ടിക്കുറയ്ക്കുകയും ചെയ്തു. പ്രശ്‌നം നയതന്ത്ര മാര്‍ഗത്തില്‍ പരിഹരിക്കുമെന്ന് ദക്ഷിണാഫ്രിക്കയുടെ വക്താവ് ക്രിസ്പിന്‍ ഫിരി പ്രതികരിച്ചു.
അതേസമയം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള ലോകനേതാക്കള്‍ അമേരിക്ക സന്ദര്‍ശിക്കുന്ന വേളയില്‍ നഗരത്തിലെ ടെന്റുകളോ ചുവരെഴുത്തുകളോ അവര്‍ കാണരുതെന്ന് തനിക്ക് നിര്‍ബന്ധമുണ്ടായിരുന്നതായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മനോഹരമായിട്ടാണ് രാജ്യതലസ്ഥാനം കാണപ്പെടേണ്ടതെന്നും കുറ്റകൃത്യങ്ങളിലാത്ത ഒന്നായി വാഷിങ്ടണ്‍ നഗരത്തെ മാറ്റാനാണ് ശ്രമിക്കുന്നതെന്നും ട്രംപ് പറഞ്ഞു. ഫെബ്രുവരി 12, 13 തീയതികളില്ലാണ് നരേന്ദ്ര മോദി അമേരിക്കന്‍ സന്ദര്‍ശനം നടത്തിയത്.
'ഇന്ത്യന്‍ പ്രധാനമന്ത്രി മോദി, ഫ്രഞ്ച് പ്രസിഡന്റ്, യു.കെ. പ്രധാനമന്ത്രി തുടങ്ങിയവര്‍ കഴിഞ്ഞ ആഴ്ചകളില്‍ സന്ദര്‍ശനം നടത്തി. അവര്‍ ഇവിടെയുള്ള ടെന്റുകളോ ചുവരെഴുത്തുകളോ കാണരുതെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. റോഡുകളിലെ കുഴികളും കാണരുത്. മനോഹരമായിട്ടാണ് നഗരം കാണപ്പെടുന്നതെന്ന് ഉറപ്പുവരുത്തി.' - ട്രംപ് പറഞ്ഞു.
കുറ്റകൃത്യങ്ങളിലാത്ത ഒന്നായി ഈ നഗരത്തെ പരിവര്‍ത്തനം ചെയ്യാനാണ് തന്റെ ശ്രമമെന്നും സന്ദര്‍ശകര്‍ ഒരുതരത്തിലുള്ള ഭീഷണിയും നേരിടാന്‍ പാടില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. 'ആളുകള്‍ ഇവിടേക്ക് വരുമ്പോള്‍ അവര്‍ കവര്‍ച്ച ചെയ്യപ്പെടാനോ വെടിയേല്‍ക്കാനോ ബലാത്സംഗം ചെയ്യപ്പെടാനോ പാടില്ല. കുറ്റകൃത്യങ്ങളില്ലാത്ത ഒരു തലസ്ഥാനമായിരിക്കണം. അത് അടുത്തുതന്നെ സാധ്യമാകും.'
'ഞങ്ങള്‍ ഞങ്ങളുടെ നഗരം വൃത്തിയാക്കുകയാണ്. ഈ വലിയ തലസ്ഥാനം വൃത്തിയാക്കാന്‍ പോകുകയാണ്. കുറ്റകൃത്യങ്ങള്‍ക്ക് വേണ്ടി ഒരിക്കലും നിലകൊള്ളില്ല. ഞങ്ങള്‍ ചുവരെഴുത്തുകള്‍ നീക്കാന്‍ പോകുകയാണ്. ടെന്റുകള്‍ നേരത്തേ നീക്കിക്കഴിഞ്ഞു. പ്രാദേശിക ഭരണകൂടവുമായി ചേര്‍ന്നാണ് ഇത് ചെയ്യുന്നത്.'- ട്രംപ് പറഞ്ഞു.
വാഷിങ്ടണ്‍ നഗരത്തിലെ ശുചീകരണപ്രവര്‍ത്തനങ്ങളില്‍ മേയര്‍ മുരിയല്‍ ബൗസറെ ട്രംപ് അഭിനന്ദിക്കുകയും ചെയ്തു. മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെച്ചതെന്നും ലോകം ചര്‍ച്ച ചെയ്യുന്ന രീതിയിലുള്ള തലസ്ഥാനമാണ് വേണ്ടതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha