ചോദ്യം ചോദിക്കുന്നതിനിടെ മൈക്ക് മുഖത്ത് തട്ടി.. യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മാധ്യമ പ്രവര്‍ത്തകയോട്, ചൊടിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍...

മാധ്യമ പ്രവർത്തകർ അടുത്തെത്തുമ്പോൾ അവരോട് നീരസം പ്രകടിപ്പിക്കുന്ന ലോക നേതാക്കൾ ഉണ്ട് . നമ്മുടെ കേരളത്തിൽ തന്നെ എടുത്തു നോക്കുകയാണെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയനും . ഇപ്പോഴിതാ ചോദ്യം ചോദിക്കുന്നതിനിടെ മൈക്ക് മുഖത്ത് തട്ടിയതിനെ തുടര്‍ന്ന് യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മാധ്യമ പ്രവര്‍ത്തകയോട് ചൊടിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്.വാഷിങ്ടണ്‍ ഡിസിയില്‍ നിന്ന് തിരിക്കുന്നതിന് തൊട്ടുമുമ്പ് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് സംഭവം ഉണ്ടായത്.
ഗസ്സയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയായിരുന്നു ട്രംപ്. മാധ്യമ പ്രവര്‍ത്തക ഏത് ചാനലില്‍ നിന്നുള്ളതാണെന്ന് വ്യക്തമായിട്ടില്ല.ട്രംപ് മറുപടി പറയവേ മൈക്ക് മുഖത്ത് തട്ടുകയായിരുന്നു. ഇതോടെ ട്രംപ് ആദ്യമൊന്ന് തുറിച്ചു നോക്കി. അവള്‍ക്ക് വലിയ സ്‌റ്റോറി കിട്ടി എന്നാണ് അദ്ദേഹം ചിരിച്ചുകൊണ്ട് ആദ്യം പറഞ്ഞത്. മൈക്ക് വീണതിനെ തുടര്‍ന്ന് കുറച്ചു നേരത്തേക്ക് മാധ്യമ പ്രവര്‍ത്തകരുമായുള്ള സംവദനം തടസ്സപ്പെട്ടെങ്കിലും വിമാനത്തില്‍ കയറുന്നതിനു തൊട്ടു മുമ്പായി എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കിയ ശേഷമാണ് ട്രംപ് മടങ്ങിയത്.
സംഭവത്തെ തുടര്‍ന്ന് റിപ്പോര്‍ട്ടര്‍ക്കെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. റിപ്പോര്‍ട്ടര്‍ മൈക്ക് പിടിച്ചത് അശ്രദ്ധമായാണ് എന്നാണ് ഉയര്‍ന്ന വിമര്‍ശനം. മുഖത്തോട് ചേർന്ന് മൈക്ക് കൊണ്ടുവരുന്നത് എന്തിനാണെന്നും ചോദ്യമുയരുന്നു.ട്രംപ് അമേരിക്കന്‍ പ്രസിഡന്റായ ശേഷം വൈറ്റ്ഹൗസില്‍ അടക്കം മാധ്യമ നിയന്ത്രണം വന്നിരുന്നു. ട്രംപിന്റെ വാര്‍ത്താസമ്മേളനം റിപ്പോര്‍ട്ടുചെയ്യാന്‍ഏതൊക്കെ മാധ്യമങ്ങളുടെ പ്രതിനിധികള്‍ എത്തണമെന്ന് വൈറ്റ്ഹൗസ് ഉദ്യോഗസ്ഥര്‍ തീരുമാനിച്ചു തുടങ്ങിയിട്ടുണ്ട്.
നൂറ്റാണ്ടുകളായി വൈറ്റ്ഹൗസ് പിന്തുടര്‍ന്നിരുന്ന പാരമ്പര്യമാണ് ട്രംപ് മാറ്റിമറിക്കുന്നത്. സ്വതന്ത്രമായി തിരഞ്ഞെടുത്ത മാധ്യമങ്ങളുടെ ലേഖകര്‍ക്ക് ഇതുവരെ പ്രസിഡന്റിന്റെ വാര്‍ത്താസമ്മേളനങ്ങള്‍ റിപ്പോര്‍ട്ടുചെയ്യാമായിരുന്നു. അവര്‍ക്ക് വൈറ്റ്ഹൗസ് നല്‍കുന്ന കാര്‍ഡുണ്ടാകണമെന്നതായിരുന്നു നിബന്ധന.മെക്സിക്കോ ഉള്‍ക്കടലിന്റെ പേര് ട്രംപ് സര്‍ക്കാര്‍ അമേരിക്കാ ഉള്‍ക്കടല്‍ എന്നുമാറ്റിയതിനുപിന്നാലെ വാര്‍ത്താ ഏജന്‍സിയായ എ.പി.ക്ക് വൈറ്റ്ഹൗസിലെ വാര്‍ത്താസമ്മേളനങ്ങളില്‍ പ്രവേശനം നിഷേധിച്ചിരുന്നു. തങ്ങളുടെ വാര്‍ത്തകളില്‍ മെക്സിക്കോ ഉള്‍ക്കടലെന്ന് തുടര്‍ന്നും ഉപയോഗിക്കുമെന്ന് എ.പി. വ്യക്തമാക്കിയതിനെത്തുടര്‍ന്നായിരുന്നു ഇത്.
https://www.facebook.com/Malayalivartha