യുഎസില്‍ വീശിയടിച്ച വന്‍ ചുഴലിക്കാറ്റില്‍ 27 പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരുക്കേറ്റു

മധ്യ അമേരിക്കയിലുടനീളം വീശിയടിച്ച വന്‍ ചുഴലിക്കാറ്റില്‍ 27 പേര്‍ കൊല്ലപ്പെട്ടെന്നു റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരുക്കേറ്റു. കഴിഞ്ഞ വര്‍ഷം ഏപ്രിലിനുശേഷം രാജ്യവ്യാപകമായി യുഎസില്‍ ഏറ്റവും കൂടുതല്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പുകള്‍ പുറപ്പെടുവിച്ചതു ശനിയാഴ്ചയാണ്.
മിസോറിയാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായ സംസ്ഥാനങ്ങളിലൊന്ന്. വെയ്ന്‍ കൗണ്ടിയില്‍ 6 പേരുള്‍പ്പെടെ 12 മരണം റിപ്പോര്‍ട്ട് ചെയ്തു. പൊടിക്കാറ്റ് മൂലം 50 വാഹനങ്ങള്‍ കൂട്ടിയിടിച്ചതിനെത്തുടര്‍ന്ന് വെള്ളിയാഴ്ച കാന്‍സസില്‍ 8 പേര്‍ മരിച്ചു. ടെക്‌സസില്‍, ശക്തമായ പൊടിക്കാറ്റുമായി ബന്ധപ്പെട്ട വാഹനാപകടങ്ങളില്‍ 4 പേര്‍ മരിച്ചു. അര്‍കെന്‍സയിലും 3 മരണമുണ്ടായി, 29 പേര്‍ക്ക് പരുക്കേറ്റു.
ചുഴലിക്കാറ്റിനെ തുടര്‍ന്നു 2 ലക്ഷത്തിലേറെ വീടുകള്‍ക്കും ബിസിനസ് സ്ഥാപനങ്ങള്‍ക്കും വൈദ്യുതി ഇല്ലാതായി. മിസിസ്സിപ്പിയിലും ടെനിസിയിലും കൂടുതല്‍ ചുഴലിക്കാറ്റുകള്‍ ഉണ്ടാകുമെന്നു മുന്നറിയിപ്പുണ്ട്. വീട്, സ്‌കൂള്‍, ജോലിസ്ഥലം, മാള്‍, തിയറ്റര്‍, വാഹനം എന്നിങ്ങനെ വ്യത്യസ്ത സാഹചര്യങ്ങളില്‍ ചുഴലിക്കാറ്റിനെ നേരിടേണ്ടത് എങ്ങനെയെന്ന മുന്നറിയിപ്പ് സന്ദേശങ്ങള്‍ അധികൃതര്‍ പുറത്തിറക്കി.
https://www.facebook.com/Malayalivartha