മലാലയ്‌ക്ക് കനേഡിയന്‍ സര്‍ക്കാരിന്റെ ഓണററി പൗരത്വം
മലാല യൂസഫ് സായിക്ക് ഓണററി പൗരത്വം നല്‍കുമെന്നു കനേഡിയന്‍ ഗവണ്‍മെന്റ് പ്രഖ്യാപിച്ചു. പാക്കിസ്ഥാനില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പോരാടിയതിന് താലിബാന്റെ ആക്രമണത്തിനിരയായ മലാല ഇപ്പോള്‍ ബ്രിട്ടനിലാണ് താമസിക്കുന്നത്. തീവ്രവാദി ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ മലാലയെ അടിയന്തിര ചികിത്സക്കായി ബ്രിട്ടനില്‍ കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് മലാലയ്‌ക്കും കുടുംബത്തിനും ബ്രിട്ടനില്‍ താമസിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കുകയും ചെയ്‌തു.
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനു സ്വന്തം ജീവന്‍പോലും അപകടത്തിലാക്കി മുന്നോട്ടുവന്ന മലാലയുടെ ധൈര്യത്തെയും അര്‍പ്പണബോധത്തെയും കനേഡിയന്‍ സര്‍ക്കാര്‍ വിമലതിക്കുന്നതായി സര്‍ക്കാര്‍ പുറപ്പെടുവിച്ച പ്രസ്‌താവനയില്‍ പറഞ്ഞു. മുന്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് നെല്‍സണ്‍ മണ്‌ഡേല, മ്യാന്‍മര്‍ പ്രതിപക്ഷ നേതാവ് ആങ് സാന്‍ സ്യൂകി തുടങ്ങിയവര്‍ക്ക് നേരത്തെ കനേഡിയന്‍ സര്‍ക്കാര്‍ ഓണററി പൗരത്വം നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha