മ്മൂട്ടിക്ക് വേണ്ടി ലാൽ നടത്തിയ പൂജയുടെ വിവരങ്ങൾ ചോർത്തിയതാര് !ക്ഷുഭിതനായി മോഹൻലാൽ ...മമ്മൂട്ടി കമ്പനിക്കും നിരാശ..

ശബരിമലയിൽ മോഹൻലാൽ അതീവ രഹസ്യമായി മമ്മൂട്ടിയുടെ പേരിലെടുത്ത ഉഷ:പൂജയുടെ ചീട്ട് പരസ്യമായ സംഭവത്തിൽ ദേവസ്വം ബോർഡ് അന്വേഷണം
തുടങ്ങി. ശബരിമലയിലെ തന്ത്രി കണ്ഠര് രാജീവരുടെ നിർദ്ദേശാനുസരണം അദ്ദേഹത്തിന്റെ മകൻ കണ്ഠര് ബ്രഹ്മദത്തൻ നേരിട്ട് എഴുതിച്ച ചീട്ടാണ് ദേവസ്വം ബോർഡിലെ ചില ഉദ്യോഗസ്ഥർ ചോർത്തി ഒരു പ്രമുഖ ദ്യശ്യ മാധ്യമത്തിന് നൽകിയത്. സംഭവത്തിൽ മോഹൻലാൽ നിരാശനും ക്രുദ്ധനമാണെന്നാണ് റിപ്പോർട്ട്.
മമ്മൂട്ടിക്ക് കാൻസറാണെന്ന വാർത്തകൾ അദ്ദേഹമോ കുടുംബമോ ഇതു വരെ അംഗീകരിച്ചിട്ടില്ല. ചില ഓൺലൈൻ മാധ്യമങ്ങളും ഒന്നോ രണ്ടോ ദിനപത്രങ്ങളാ മാത്രമാണ് പ്രസിദ്ധീകരിച്ചത്. വാർത്തകൾ വന്നു തുടങ്ങിയ സമയത്താണ് മോഹൻലാലിന്റെ വഴിപാട് രസീത് പുറത്താകുന്നത്. ഇതോടെ മമ്മൂട്ടിക്ക് അസുഖമാണെന്ന കാര്യം സ്ഥിരീകരിക്കപ്പെട്ടു. മമ്മൂട്ടി ഇത്തരം കാര്യങ്ങൾ അതീവ രഹസ്യമായിരിക്കാൻ താല്പര്യപ്പെടുന്ന വ്യക്തിയാണ്. ചലച്ചിത്രമാധ്യമവുമായി ബന്ധമുള്ള ഒരാളുടെ സാമൂഹിക മാധ്യമ കുറിപ്പിൽ നിന്നാണ് മമ്മൂട്ടിക്ക് കാൻസറാണെന്ന വാർത്ത പുറംലോകം അറിയുന്നത്.
കുറച്ചുദിവസങ്ങളായി മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിക്ക് അർബുദം സ്ഥിരീകരിച്ചുവെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ വാർത്തകൾ പ്രചരിക്കുകയാണ്. മമ്മൂട്ടിയോ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളോ ബന്ധുക്കളോ ഇത് സംബന്ധിച്ച് യാതൊരു വിവരങ്ങളും പങ്കുവെച്ചിരുന്നില്ല. അസുഖം ബാധിച്ച മമ്മൂട്ടിയെ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും പരിശോധനയിൽ കുടലിന് അർബുദം സ്ഥിരീകരിച്ചുവെന്നുമായിരുന്നു വാർത്തകളിൽ ചിലത്.
ഇപ്പോൾ ഇതെല്ലാം വ്യാജമാണെന്നും നടന് ഒരുതരത്തിലുള്ള അസുഖവുമില്ലെന്നും റമദാൻ വ്രതത്തിന്റെ ഭാഗമായി വിശ്രമത്തിലാണെന്നും അതിനാലാണ് ഷൂട്ടിങ്ങിന് ഇടവേളയെടുത്തിരിക്കുന്നതെന്നും വിശദീകരിച്ച് രംഗത്തുവന്നിരിക്കുകയാണ് മമ്മൂട്ടി ടീം.
''എല്ലാം വ്യാജ വാർത്തകളാണ്. റമദാൻ വ്രതമെടുക്കുന്നതിനായി അവധിയിലാണ് അദ്ദേഹം. ഷൂട്ടിങ്ങിൽനിന്ന് ഇടവേളയെടുത്തിരിക്കുകയാണ്. റമദാൻ കഴിയുന്നതോടെ അദ്ദേഹം മഹേഷ് നാരായണന്റെ സിനിമയുടെ ഷൂട്ടിങ്ങിൽ സജീവമാകും.''-മമ്മൂട്ടി ടീം അറിയിച്ചു.
ഈ സിനിമയിൽ മമ്മൂട്ടിയെ കൂടാതെ മോഹൻലാൽ, നയൻതാര, രേവതി, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ എന്നിവരുൾപ്പെടെയുള്ള വൻതാരനിരയാണ് അണിനിരക്കുന്നത്. 16 വർഷങ്ങൾക്കു ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ഒരു മുഴുനീള സിനിമ കൂടിയാണിത്. മമ്മൂട്ടിയുടെ 2013ൽ പുറത്തിറങ്ങിയ കടൽ കടന്ന് ഒരു മാത്തുകുട്ടി എന്ന സിനിമയിൽ മോഹൽലാൽ ചെറിയ വേഷം ചെയ്തിരുന്നു. 2011ൽ പുറത്തിറങ്ങിയ മോഹൻലാലിന്റെ ക്രിസ്ത്യൻ ബ്രദേഴ്സിൽ മമ്മൂട്ടിയും ചെറിയ വേഷത്തിൽ അഭിനയിച്ചിരുന്നു. 2008 ൽ ട്വന്റി ട്വന്റിയിലാണ് ഇരുതാരങ്ങളും ഒരുമിച്ച് അഭിനയിച്ചത്.
ചിത്രത്തിന്റെ ഒരു ഷെഡ്യൂൾ കൊച്ചിയിലും ഒരു ഷെഡ്യൂൾ അസർബൈജാനിലും പൂർത്തിയായിരുന്നു. കൊച്ചിയിലും ഷൂട്ട് നടന്നിരുന്നു. ഡൽഹിയിലും ഒരു ഷെഡ്യൂൾ ചിത്രീകരിക്കാനുണ്ട്. ശ്രീലങ്ക, ഹൈദരാബാദ്,വിശാഖപട്ടണം, തായ്‍ലൻഡ് എന്നിവയും ഷൂട്ടിങ് ലൊക്കേഷനുകളാണ്. ബസൂക്കയാണ് മമ്മൂട്ടിയുടെ റിലീസ് ചെയ്യാനിരിക്കുന്ന പുതിയ സിനിമ.
ഗൗതം മേനോന്റെ ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്‌സിലാണ് അവസാനമായി അഭിനയിച്ചത്. ഡീനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ബസൂക്ക , ഫാലിമി സംവിധായകൻ നിതീഷ് സഹദേവിനൊപ്പം പേരിടാത്ത ചിത്രം , വിനായകൻ നായകനാകുന്ന കലംകാവൽ തുടങ്ങിയ ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്.
നിരന്തരം ചർദ്ദിൽ ഉണ്ടായതിനെ തുടർന്നാണ് മമ്മൂട്ടി പരിശോധനക്ക് വിധേയനായതെന്നും ചെന്നൈ അപ്പോളോയിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചതെന്നും പറയുന്നു.
അപ്പോളോയിലെ ചികിത്സക്ക് ശേഷം ആവശ്യമെങ്കിൽ അദ്ദേഹത്തെ യു.എസിലേക്ക് കൊണ്ടു പോകും.
അദ്ദേഹം റേഡിയേഷൻ തെറാപ്പിക്ക് വിധേയനാകും. എന്നിരുന്നാലും, സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചില കിംവദന്തികൾക്ക് വിരുദ്ധമായി, അദ്ദേഹത്തിന്റെ പ്രാഥമിക പരിശോധനകൾ നടത്തിയ മെഡിക്കൽ വിദഗ്ധർ ആശങ്കയ്ക്ക് കാരണമില്ലെന്ന് ഉറപ്പുനൽകി. റേഡിയേഷൻ തെറാപ്പി പൂർത്തിയാക്കിയ ശേഷം ചിത്രീകരണം പുനരാരംഭിക്കാൻ അദ്ദേഹം പദ്ധതിയിടുന്നു. കീമോതെറാപ്പി ഉൾപ്പെടെയുള്ള തുടർ ചികിത്സയുടെ ആവശ്യകത മെഡിക്കൽ വിലയിരുത്തലുകൾക്ക് ശേഷം തീരുമാനിക്കും. ശസ്ത്രക്രിയ ആവശ്യമാണെങ്കിൽ, സ്പെഷ്യലൈസ്ഡ് മെഡിക്കൽ കൺസൾട്ടേഷനായി അദ്ദേഹം അമേരിക്കയിലേക്ക് ഒരു യാത്ര ആലോചിക്കുന്നു.ചെന്നൈയിലെ വസതിയിൽ നിന്ന് തേനാംപേട്ടിലെ ആശുപത്രിയിലേക്ക് യാത്ര ചെയ്യാൻ കഴിയുന്ന തരത്തിലാണ് അദ്ദേഹത്തിന്റെ റേഡിയേഷൻ സെഷനുകൾ ഷെഡ്യൂൾ ചെയ്തിരിക്കുന്നതെന്ന് റിപ്പോർട്ടുണ്ട്. നേരത്തെ തന്നെ രോഗം കണ്ടെത്തിയതിനാൽ, മമ്മൂട്ടി ഉടൻ തന്നെ പൂർണ്ണമായി സുഖം പ്രാപിക്കുമെന്ന് ഡോക്ടർമാർ ശുഭാപ്തി വിശ്വാസത്തിലാണ്. ഭാര്യ സുൽഫത്ത്, മകനും നടനുമായ ദുൽഖർ സൽമാൻ, മകൾ സുറുമി, മരുമകൻ ഡോ. മുഹമ്മദ് റെഹാൻ സയീദ്, മറ്റ് അടുത്ത ബന്ധുക്കൾ എന്നിവരുൾപ്പെടെയുള്ള അദ്ദേഹത്തിന്റെ കുടുംബം പിന്തുണയ്ക്കായി ഒപ്പമുണ്ട്.
മലയാളത്തെ ഒന്നടങ്കം വേദനിപ്പിച്ച വാർത്തയാണ് ഇത്. മമ്മൂട്ടി ഒരിക്കലും തന്റെ രോഗം പരസ്യമാക്കാൻ ആഗ്രഹിച്ചിരുന്നില്ല. അതുകൊണ്ടാണ് പി.ആർ. ടീം ശക്തമായി വാർത്തകൾ നിഷേധിച്ചത്. ഇതിനിടയിലായിരുന്നു മോഹൻലാലിന്റെ വഴിപാട് വാർത്ത പുറത്തുവന്നത്.
അയ്യപ്പന് ഉഷ:പൂജ നടത്തുന്നത് ദീർഘ സൗഭാഗ്യം നൽകുമെന്നാണ് കരുതുന്നത്. മമ്മൂട്ടിക്ക് വേണ്ടി ഉഷ: പൂജ നടത്താൻ ലാലിന് ഉപദേശം നൽകിയത് കണ്ഠര് രാജീവര് തന്നെയാണ്. മമ്മൂട്ടിയുടെ പേരിലുള്ള പൂജക്ക് കൂടി വേണ്ടിയാണ് ലാൽ ശബരിമലയിലെത്തിയത്. എമ്പുരാൻ സിനിമയുടെ റിലീസിന് മുമ്പുള്ള മലയാത്രയാണെന്ന് വാർത്തകൾ വന്നെങ്കിലും അത് പൂരണമായി ശരിയായിരുന്നില്ല. മമ്മൂട്ടിക്ക് രോഗം സ്ഥിരീകരിച്ചതോടെ ലാൽ അസ്വസ്ഥനായിരുന്നു, ഇതു വരെ പുറത്തുവരാത്ത ചില പൂജകളും അദ്ദേഹം നടത്തിയിരുന്നു. ഇപ്പോഴും നടത്തുന്നു. മമ്മൂട്ടി സുഖം പ്രാപിക്കുന്നതിന് വേണ്ടിയുള്ള പ്രാർത്ഥനകളിലും അദ്ദേഹം വ്യാപ്യതതനാണ്. മോഹൻലാൽ ധാരാളം പൂജകൾ സ്വയം ചെയ്യുന്ന വ്യക്തിയാണ്.
ദാന ധർമ്മാദി കാര്യങ്ങളിൽ മോഹൻലാലിനോളം താൽപ്പര്യമുള്ളവർ കുറവാണ്. ദിവസേനെ അദ്ദേഹം നിരവധിയാളുകളെ സഹായിക്കുന്നു. എന്നാൽ അതെല്ലാം രഹസ്യമാണ്.മോഹൻലാലിന്റെ പി.ആർ. ടീം അത്തരം വാർത്തകൾ പ്രചരിപ്പിക്കാറില്ല. സ്വന്തം മാതാപിതാക്കളുടെ പേരിൽ മോഹൻലാൽ രജിസ്റ്റർ ചെയ്ത വിശ്വശാന്തി ഫൗണ്ടേഷനാണ് ഇത്തരം പ്രവർത്തനങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.
മമ്മൂട്ടിയുടെ പേരിൽ ഒരു പൂജ നടത്തിയ ശേഷം താൻ എന്തോ മഹാകാര്യം ചെയ്തുവെന്ന പേരിൽ വാർത്തകൾ പ്രചരിപ്പിച്ചതോടെ മോഹൻലാലിന്റെ ഇമേജിന് സാരമായ ദോഷം സംഭവിച്ചു.
അദ്ദേഹത്തിന്റെ മകന്റെ നേതൃത്വത്തിലാണ് പൂജ നടത്തിയത്. മമ്മൂട്ടിക്ക് വേണ്ടി എന്തു പൂജ നടത്തണമെന്ന് മോഹൻലാൽ ചോദിച്ചിരുന്നു. അതീവ രഹസ്യമായിപുജ നടത്താനാണ് ആഗ്രഹിച്ചത്. ഇക്കാര്യം പരസ്യമായാൽ മമ്മൂട്ടിക്ക് സഹിക്കില്ലെന്ന് ആരെക്കാളധികം അറിയുന്നത് മോഹൻലാലിനാണ്. അതാണ് അദ്ദേഹം രഹസ്യസ്വഭാവം സൂക്ഷിച്ചത്. എന്നാൽ കരുണയില്ലാത്ത ആരോ അത് ചോർത്തി.
ദേവസ്വം ബോർഡിൽ നിന്നാണ് വിവരങ്ങൾ പോയതെന്ന് മോഹൻലാൽ സ്ഥിരീകരിച്ചുകഴിഞ്ഞു. ഇത് പുറത്തായില്ലായിരുന്നെങ്കിൽ ഒരു പക്ഷേ വിവരം ആരും അറിയുമായിരുന്നില്ല. ദേവസ്വം റസീപ്റ്റിന്റെ ഒറിജിനൽ ക്ഷേത്രത്തിലേക്ക് തന്ത്രിയാണ് കൊണ്ടു പോയത്. അദ്ദേഹത്തിൽ നിന്നും വിവരം ചോരില്ല. എന്നാൽ റസീപ്റ്റിന്റെ ഡ്യൂപ്ലിക്കേറ്റിന്റെ ചിത്രം മൊബൈലിൽ എടുത്ത ശേഷം ചാനലിന് കൊടുത്തു എന്നാണ് ദേവസ്വം ബോർഡ് രഹസ്യമായി കണ്ടെത്തിയിരിക്കുന്നത്. ഇത്തരം വാർത്തകൾക്ക് താഴെ വന്ന് പലരും തങ്ങളുടെ വിയോജിപ്പ് രേഖപ്പെടുത്തി. ഇതാണ് ലാലിനെഏറെ വേദനിപ്പിച്ചത്.
ലാലിന്റെ ചീട്ട് പരസ്യമാക്കിയ മാധ്യമത്തോട് വല്ലാത്ത ദേഷ്യത്തിലാണ് മോഹൻലാൽ. തന്നോട് ചാനലുകാർ പ്രതികരണം ചോദിച്ചപ്പോഴും ലാൽ ചൂടായി. മമ്മൂട്ടിക്ക് രോഗമാണെന്ന വാർത്തകൾ പ്രസിദ്ധീകരിക്കരുതെന്ന അപേക്ഷ കണക്കിലെടുത്ത് മനോരമയും മാതൃഭൂമിയും വാർത്ത പ്രസിദ്ധീകരിച്ചതേയില്ല.ഇത് മലയാളത്തിലെ മഹാനടനോടുള്ള ആദരവിന്റെ ബാക്കിയായിരുന്നു. എന്നാൽ ദൃശ്യമാധ്യമങ്ങൾ ഇതിനെ ആഘോഷമാക്കി. ലാൽ മമ്മൂട്ടിയുടെ പേരിൽ പൂജ നടത്തിയ ചീട്ട് നൽകിയിട്ട് ഇതാണ് ഭായി കേരളം എന്ന മട്ടിൽ നവമാധ്യമങ്ങളിൽ എഴുതിവിടുന്ന വിദ്വാൻമാരോട് വല്ലാത്ത ഈർഷ്യയാണ് മോഹൻലാലിനുള്ളത്.
മമ്മൂട്ടിയുടെ രോഗവും മോഹൻലാലിന്റെ പൂജയും ഇരുവരുടെയും സ്വകാര്യതയാണെന്ന വസ്തുത അംഗീകരിക്കാൻ ചില മാധ്യമങ്ങൾക്ക് മടിയാണ്. എമ്പുരാൻ റിലീസ് ഇല്ലായിരുന്നെങ്കിൽ മോഹൻലാൽ അതിശക്തമായി ഇത്തരം പ്രവണതകൾക്കെതിരെ പ്രതികരിക്കുമായിരുന്നു. എന്നാൽ നല്ല കാര്യം സംഭവിക്കാതിരിക്കെ വിവാദങ്ങൾ മോഹൻലാൽ ഒഴിവാക്കുകയായിരുന്നു.
മമ്മുക്കയെ കാണാനുള്ള ധൈര്യംതനിക്കില്ലെന്ന് മോഹൻലാൽ തന്റെ സുഹൃത്തുക്കളോട് പങ്കു വച്ചിരുന്നു. ഒന്നിച്ചുണ്ടായിരുന്ന ദിവസങ്ങളിലെല്ലാം മമ്മൂട്ടി സന്തോഷവാനായിരുന്നു.മഹേഷ് നാരായണന്റെ ചിത്രം സൂപ്പർ ഹിറ്റാകുമെന്ന പ്രതീക്ഷയിലായിരുന്നു മമ്മുക്ക. ഏറെ നാളിന് ശേഷം മോഹൻലാലുമായി അഭിനയിക്കുന്നതിന്റെ ത്രില്ലും അദ്ദേഹത്തിനുണ്ടായിരുന്നു. എന്നാൽ പെട്ടെന്നാണ് എല്ലാ കാര്യങ്ങൾക്കും കരിനിഴൽ വീണത്. മമ്മൂട്ടിയുടെ ആരോഗ്യം പഴയതിനെക്കാൾ നന്നാവണേ എന്ന പ്രാർത്ഥനയിലാണ് ലാൽ.മമ്മൂട്ടിയുടെ കുടുംബവുമായി ലാൽ നിരന്തരം ബന്ധപ്പെടുന്നുണ്ട്. മാധ്യമങ്ങൾ നടത്തുന്ന സ്വകാര്യതയിലേക്കുള്ള കൈയേറ്റത്തെ കുറിച്ച് മാത്രമാണ് ലാലിന് പരാതി.
മമ്മൂട്ടിക്ക് വേണ്ടി താൻ ചെയ്യുന്ന കാര്യങ്ങളെല്ലാം ഗോപ്യമായി സൂക്ഷിക്കാൻ മോഹൻലാൽ നിർദ്ദേശം നൽകിയിട്ടുണ്ട്. മറ്റാരും ഇക്കാര്യം അറിയാതിരിക്കാനും ശ്രദ്ധിക്കുന്നുണ്ട്. ശബരിമലയിൽ ടിക്കറ്റ് കൗണ്ടറിൽ ഉണ്ടായിരുന്ന ആരോ തന്നെ ചതിച്ചതായി ലാൽ വിശ്വസിക്കുന്നു. ദേവസ്വം ബോർഡിലെ ഉന്നതർ ഇക്കാര്യം മനസിലാക്കികഴിഞ്ഞു. എന്നാൽ സംഭവിച്ചതെന്താണെന്ന് മനസിലാക്കാൻ ഇനി പ്രയാസമായിരിക്കും. ഇത്തരം വാർത്തകൾ മമ്മൂട്ടിയുടെ കുടുംബം എങ്ങനെ സ്വീകരിക്കും എന്നതിൽ മാത്രമാണ് ലാലിന് ആശങ്ക. പ്രത്യേകിച്ച് ദുൽഖർ സൽമാൻ പോലും മമ്മൂട്ടിയുടെ രോഗ വാർത്ത നിഷേധിച്ച സാഹചര്യത്തിൽ. മമ്മൂട്ടി പൊതുവേ ദുർബലമായ മനസ്സിന് ഉടമയാണ് .ചെറിയ കാര്യങ്ങൾ പോലും അദ്ദേഹത്തിന് വിഷമമുണ്ടാക്കും. തന്റെ കുടുംബം മുഴുവൻ രോഗമില്ലെന്ന നിലപാട് എടുക്കുമ്പോൾ മോഹൻലാലിന്റെ ടീമിന്റെ ഭാഗത്ത് നിന്നുണ്ടായ ജാഗ്രത കുറവിനെ മമ്മൂട്ടി എങ്ങനെ എടുക്കും എന്നതിലാണ് കാര്യം.
ശബരിമലയിൽ ദേവസ്വം ബോർഡിന്റെ സഖാക്കളാണ് ഇത്തരം ഒരു ക്രൂരത കാണിച്ചതെന്ന് എല്ലാവർക്കുമറിയാം. അതു കൊണ്ടു തന്നെ ഒന്നും സംഭവിക്കില്ല.ദ്യശ്യ മാധ്യമങ്ങളുടെ റേറ്റിംഗ് കൂട്ടാൻ മമ്മൂട്ടിയും ലാലും ഉപകരണങ്ങഇയെന്ന് പറഞ്ഞാൽ മതി.രണ്ടു പ്രമുഖ വ്യക്തികൾക്കാണ് ചോർത്തലിൽ ദോഷം സംഭവിച്ചത്. മമ്മൂട്ടിയുടെപ്രിയപ്പെട്ട ആരാധകർക്ക് ഇത് സഹിക്കാവുന്നതിലുമപ്പുറമാണ്.
https://www.facebook.com/Malayalivartha