ഫ്രാന്‍സിസ് മാര്‍പാപ്പ മരണത്തിന്റെ വക്കിലെത്തിയിരുന്നുവെന്ന് ഡോക്ടര്‍ സെര്‍ജിയോ ആല്‍ഫിയേരി..ചികിത്സനിര്‍ത്തി അദ്ദേഹത്തെ സമാധാനത്തോടെ മരിക്കാന്‍വിടുന്ന കാര്യം ഡോക്ടര്‍മാര്‍ ആലോചിച്ചിരുന്നു..

അഞ്ച് ആഴ്ചത്തെ ആശുപത്രിവാസം കഴിഞ്ഞാണെന്ന് ഓർമിപ്പിച്ചത് മൂക്കിൽ ഘടിപ്പിച്ചിരുന്ന ഓക്സിജൻ ട്യൂബ് മാത്രം. ക്ഷീണിതനെങ്കിലും, വഴിയോരത്തു കാത്തുനിന്നവരെ നോക്കി കൈവീശിയും വായുവിൽ കുരിശുവരച്ച് ആശീർവദിച്ചുമുള്ള യാത്ര. ഇടയ്ക്ക് മുഖത്ത് അതേ പഴയ പ്രകാശച്ചിരി! ഫ്രാന്‍സിസ് മാര്‍പാപ്പ അതീവ ഗുരുതരാവസ്ഥയിൽ എന്നുള്ള വാർത്തകൾ പരന്നപ്പോൾ തന്നെ വിശ്വാസികൾ നടുക്കത്തിലായി . ലോകത്തിന്റെ പല കോണുകളിൽ നിന്നും അവർ പപ്പയുടെ ജീവന് വേണ്ടി പ്രാർത്ഥന തുടങ്ങി.
ഒടുവിൽ ഇരട്ട ന്യുമോണിയ വച്ചുനീട്ടിയ വെല്ലുവിളിയെ അതിജീവിച്ച ഫ്രാൻസിസ് മാർപാപ്പ (88) ആശുപത്രിയിൽ നിന്നു വത്തിക്കാനിലെ ഔദ്യോഗികവസതിയിലേക്കു കഴിഞ്ഞ ദിവസമാണ് മടങ്ങിയെത്തിയത് . ഇനി 2 മാസത്തെ വിശ്രമം. ഫിസിയോതെറപ്പിയും മരുന്നും തുടരും. മീറ്റിങ്ങുകളും ആൾക്കൂട്ടങ്ങളും അനുവദിച്ചിട്ടില്ല.ഇപ്പോഴിതാ അദ്ദേഹത്തിന്റെ ചികിത്സയുമായി ബന്ധപ്പെട്ട ചില വെളിപ്പെടുത്തലുകൾ ആണ് നടത്തിയിരിക്കുന്നത് . ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ചു ചികിത്സയിലായിരുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ ഫെബ്രുവരി 28ന് മരണത്തിന്റെ വക്കോളമെത്തിയെന്ന് വെളിപ്പെടുത്തല്‍.
ന്യുമോണിയബാധിതനായി 38 ദിവസം റോമിലെ ജെമെല്ലി ആശുപത്രിയില്‍ക്കഴിയവേ ഫ്രാന്‍സിസ് മാര്‍പാപ്പ മരണത്തിന്റെ വക്കിലെത്തിയിരുന്നുവെന്ന് ഡോക്ടര്‍ സെര്‍ജിയോ ആല്‍ഫിയേരിയാണ് വിശദീകരിക്കുന്നത്. ചികിത്സനിര്‍ത്തി അദ്ദേഹത്തെ സമാധാനത്തോടെ മരിക്കാന്‍വിടുന്ന കാര്യം ഡോക്ടര്‍മാര്‍ ആലോചിച്ചിരുന്നെന്നും ആല്‍ഫിയേരി പറഞ്ഞു. ഇറ്റലിയിലെ കൊറിയേറെ ഡെല്ല സെറ പത്രത്തിനു നല്‍കിയ അഭിമുഖത്തിലാണ് പാപ്പയെ ചികിത്സിച്ച സംഘത്തിന്റെ തലവനായിരുന്ന ആല്‍ഫിയേരി മനസ്സുതുറന്നത്.
ഛര്‍ദിക്കുമ്പോള്‍ ശ്വാസംകിട്ടാതെവരുന്നത് പതിവായതോടെ മാര്‍പാപ്പ അതിജീവിക്കില്ലെന്നു കരുതി. എന്നാല്‍, വര്‍ഷങ്ങളായി പാപ്പയ്‌ക്കൊപ്പമുള്ള നഴ്‌സ് മാസിമിലിയാനോ സ്ട്രാപ്പെറ്റി ''എല്ലാ വഴിക്കും ശ്രമിക്കൂ; കൈവിടരുത്'' എന്ന സന്ദേശമയച്ചതോടെ സാധ്യമായ സകല ചികിത്സകളും മരുന്നുകളും പരീക്ഷിച്ചു. വൃക്കകളും മജ്ജയുംവരെ തകരാറിലാക്കാനിടയുള്ളത്രയും തീവ്രമായ മരുന്നുകളാണ് 88-കാരനായ പാപ്പയ്ക്കു നല്‍കിയത്. വൈകാതെ, അദ്ദേഹത്തിന്റെ ശരീരം മരുന്നുകളോട് പ്രതികരിച്ചു. ന്യുമോണിയ ബാധിച്ച രണ്ടു ശ്വാസകോശങ്ങളിലെയും അണുബാധ കുറഞ്ഞു.
ചികിത്സയില്‍ക്കഴിഞ്ഞിരുന്ന പത്താംനിലയിലെ മുറിയില്‍നിന്ന്, പുറത്തുനില്‍ക്കുന്ന വിശ്വാസികളെ അഭിവാദ്യംചെയ്യാന്‍ വെള്ളക്കുപ്പായമിട്ട് വീല്‍ച്ചെയറില്‍ പുറത്തേക്കുനീങ്ങുന്ന മാര്‍പാപ്പയെ കണ്ട നിമിഷത്തില്‍ താന്‍ വികാരാധീനനായെന്ന് ആല്‍ഫിയേരി പറഞ്ഞു.
അണുബാധയുടെ തീവ്രതയെക്കുറിച്ചുള്ള വിശദാംശങ്ങൾ അവർ നൽകി, ഇപ്പോഴും അദ്ദേഹം ചികിത്സയിലാണ്, ഇരട്ട ന്യുമോണിയയുടെ ഇത്രയും ഗുരുതരമായ കേസ് ഉണ്ടാകുന്ന എല്ലാ രോഗികളും അതിജീവിക്കുന്നില്ലെന്ന് ആൽഫിയേരി അഭിപ്രായപ്പെട്ടു, ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യപ്പെടുന്നത് വളരെ കുറവാണ് എന്നാണ് ഡോക്ടർ ആല്‍ഫിയേരി പറഞ്ഞത് . ശ്വാസകോശത്തിനേറ്റ തകരാറും സപ്ലിമെന്റൽ ഓക്സിജനും വെന്റിലേഷനും ചെലവഴിച്ച സമയവും കാരണം ഫ്രാൻസിസിന് ഇപ്പോഴും സംസാരിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് ആൽഫിയേരി സ്ഥിരീകരിച്ചു. എന്നാൽ അത്തരം പ്രശ്നങ്ങൾ സാധാരണമാണെന്നും ശബ്ദം തിരിച്ചുവരുമെന്ന് അദ്ദേഹം പ്രവചിച്ചു."നിങ്ങൾക്ക് ഒരു ദ്വിമുഖ ന്യുമോണിയ ഉണ്ടാകുമ്പോൾ,
നിങ്ങളുടെ ശ്വാസകോശത്തിന് കേടുപാടുകൾ സംഭവിക്കുകയും ശ്വസന പേശികൾ ബുദ്ധിമുട്ടിലാവുകയും ചെയ്യും. നിങ്ങൾ വളരെ ഉച്ചത്തിൽ സംസാരിക്കുമ്പോൾ പോലെ, നിങ്ങളുടെ ശബ്ദം അൽപ്പം നഷ്ടപ്പെടും," ആൽഫിയേരി പറഞ്ഞു. "എല്ലാ രോഗികളെയും സംബന്ധിച്ചിടത്തോളം, ചെറുപ്പക്കാരോ പ്രായമായവരോ, പ്രത്യേകിച്ച് പ്രായമായവരോ, അത് പഴയതുപോലെ തിരിച്ചുവരാൻ നിങ്ങൾക്ക് സമയം ആവശ്യമാണ്."എന്നാണ് അദ്ദേഹത്തെ ചികിൽസിച്ചു ഡോക്ടർമാർ പറഞ്ഞത് . ഞായറാഴ്ചയാണ് മാര്‍പാപ്പ ആശുപത്രിയില്‍നിന്ന് വത്തിക്കാനിലേക്കു മടങ്ങിയത്. രണ്ടുമാസംകൂടി അദ്ദേഹത്തിന് വിശ്രമവും ചികിത്സയും ആവശ്യമുണ്ട്.
https://www.facebook.com/Malayalivartha