ഫ്രാൻസീസ് മാർപാപ്പ ഫെബ്രുവരി 28ന് മരണത്തിന്റെ വക്കോളമെത്തി; ചികിത്സ അവസാനിപ്പിക്കാൻ ആലോചിച്ചു’: വെളിപ്പെടുത്തി ഡോക്ടർ

ഫ്രാൻസീസ് പാപ്പാ, പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണത്തിനായുള്ള പൊന്തിഫിക്കൽ സമതിയുടെ മാർച്ച് 24-28 വരെ നടക്കുന്ന സമ്പൂർണ്ണസമ്മേളനത്തിന് ഒരു സന്ദേശം അയച്ചു. അത് ഇങ്ങനെയാണ് ..ഒരു കുട്ടിയോ ദുർബ്ബലനായ വ്യക്തിയോ എവിടെ സുരക്ഷിതനാണോ അവിടെ ക്രിസ്തു ശുശ്രൂഷിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്നു... മുന്നേറാനും ലോകം ഉറങ്ങുമ്പോൾ ഉണർന്നിരിക്കുന്ന കാവൽക്കാരായി തുടരാനും പാപ്പാ വീണ്ടും ജീവിതത്തിലേയ്ക്ക് തിരിച്ചെത്തിയിരിക്കയാണ്
എല്ലാ ആശങ്കകള്‍ക്കും വിരാമമിട്ട് ഫ്രാന്‍സിസ് മാര്‍പ്പാപ്പ കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ട് വത്തിക്കാനിലേക്ക് മടങ്ങിയത്. പല ഘട്ടങ്ങളിലും അദ്ദേഹത്തിന്റെ ആരോഗ്യനില അങ്ങേയറ്റം വഷളായിരുന്നു. 2013 മാർച്ചിലാണ് പോപ്പ് ഫ്രാൻസിസ് കത്തോലിക്ക സഭയുടെ നേതൃത്വത്തിലേയ്ക്ക് എത്തുന്നത്. ഇദ്ദേഹം ജെസ്യുട്ട് സമൂഹത്തിൽ നിന്നുള്ള ആദ്യ പോപ്പാണ്. കൂടാതെ അമേരിക്കയിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ പോപ്പ് എന്ന നിലയിലും, യൂറോപ്പിന് പുറത്തുനിന്ന് ആയിരം വർഷത്തിന് ശേഷം പോപ്പായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള വ്യക്തി എന്ന നിലയിലും ഇദ്ദേഹം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
പോപ്പ് ഫ്രാൻസിസ് വത്തിക്കാനിലെ ആഡംബരവാസം ഒഴിവാക്കി, സാധാരണ വിശ്വാസികൾ താമസിക്കുന്ന കാസ സാന്റ മാർട്ട എന്ന ഗസ്റ്റ് ഹൗസിലാണ് ഇപ്പോഴും താമസം. അദ്ദേഹത്തിന്റെ ഭരണകാലം സാമൂഹ്യനീതി, സാമ്പത്തിക പരിഷ്കാരം, പരിസ്ഥിതി സംരക്ഷണം, മതസൗഹാർദം എന്നിവയ്ക്കുള്ള ശക്തമായ നയങ്ങൾ കൊണ്ടാണ് അറിയപ്പെടുന്നത്.
ഇരട്ട ന്യുമോണിയ വച്ചുനീട്ടിയ വെല്ലുവിളിയെ അതിജീവിച്ച ഫ്രാൻസിസ് മാർപാപ്പ തന്റെ ധോത്യം പൂർത്തിയാക്കി കഴിഞ്ഞില്ല എന്ന യാഥാർഥ്യം ഉൾക്കൊണ്ട് നിറഞ്ഞ പുഞ്ചിരിയോടെ മാതാവിന്റെ അരികിലേക്ക് ഓടിയെത്തി . സെന്റ് മേരി മേജർ ബസിലിക്കയിലെത്തിയ പോപ്പ് മാതാവിനോട് അനുഗ്രഹത്തിനു നന്ദി പറഞ്ഞു .. വഴിയോരത്തു കാത്തുനിന്നവരെ നോക്കി കൈവീശിയും വായുവിൽ കുരിശുവരച്ച് ആശീർവദിച്ചും തനിക്ക് വേണ്ടി പ്രാർത്ഥിച്ചവരോട് വീണ്ടും തന്റെ പ്രിയപ്പെട്ടവർക്കായി അനുഗ്രഹം ചൊരിഞ്ഞു
കഴിഞ്ഞ മാസം 28 നു രാത്രി പോപ്പിന്റെ ആരോഗ്യനില അങ്ങേയറ്റം വഷളായപ്പോൾ പപ്പാ തന്നെ പറഞ്ഞത് കാര്യങ്ങള്‍ മോശമാകുകയാണെന്ന് തോന്നുന്നു എന്നാണ് . ഡോക്ടർമാർക്ക് പോലും ഒന്നും ചെയ്യാനില്ലാത്ത അവസ്ഥ . അദ്ദേഹത്തിന്റെ പേഴ്സണൽ നേഴ്സ് സാധ്യമായതെല്ലാം ചെയ്യാൻ ഡോക്ടർമാരോട് അപേക്ഷിച്ചു .. മരണം ഉറപ്പാക്കിയ ഫ്രാന്‍സിസ് മാര്‍പ്പാപ്പ ദൈവത്തോട് സ്വര്‍ഗത്തിന് വേണ്ടി യാചിച്ചു ..ആ രാത്രി കടന്നുകിട്ടില്ലെന്നു എല്ലാവരും ഉറപ്പിച്ചു
എന്നാൽ അവിടെ ഒരത്ഭുതം സംഭവിച്ചു .. പാപ്പയെ സ്വർഗ്ഗത്തിൽ നിന്നും നീണ്ടുവന്ന ദൈവത്തിന്റെ കാര്യങ്ങൾ വീണ്ടും ഓർമിപ്പിച്ചു ... നിന്റെ ഭൂമിയിലെ ധൗത്യം അവസാനിച്ചിട്ടില്ല.. അതഭുതകരമായി പെട്ടെന്ന് പപ്പാ മരുന്നുകളോട് പ്രതികരിച്ചു .. വീണ്ടും പാപ്പാ നമ്മുടെ അടുത്തേയ്ക്ക് തന്നെ തിരിച്ചെത്തി ...130 കോടി കത്തോലിക്കാ വിശ്വാസികളുടെ ആത്‌മീയ പിതാവായ ഫ്രാൻസിസ് മാർപ്പാപ്പ. ഏകദേശം 250 കോടിയോളം വരുന്ന ക്രിസ്തവരിൽ കത്തോലിക്കാ വിഭാഗത്തിൽ ഉള്ളവരാണ് പോപ്പിനെ ആത്‌മീയനേതാവായി അംഗീകരിക്കുന്നത് .
മാർപ്പാപ്പയെ അഡ്മിറ്റ് ചെയ്തിരിക്കുന്ന ആശുപത്രി മുറിയുടെ മുകളിലായി മഴവില്ല് വിരിഞ്ഞത് വാർത്തയായിരുന്നു . പഴയ നിയമത്തിൽ ദൈവവും നോഹയും തമ്മിലുള്ള ഉടമ്പടിയുടെ അടയാളമായാണ് മഴവില്ലിൻ കണക്കാക്കുന്നത് . ഏതു പ്രതികൂല സാഹചര്യത്തിലും ദൈവം കൂടെ ഉണ്ടാകുമെന്നാണ് ഇത് സൂചിപ്പിക്കുന്നത് . ഡിസ്ചാർജ് ചെയ്യുന്നതറിഞ്ഞു റോമിലെ ജമേലി ആശുപത്രിയുടെ കവാടത്തിൽ നൂറുകണക്കിനു വിശ്വാസികൾ കാത്തുനിന്നിരുന്നു. ആശുപത്രി ജനാലയ്ക്കരികിൽ വീൽചെയറിൽ പ്രസന്നവദനനായി മാർപാപ്പ എത്തിയപ്പോൾ അവർ ആശ്വാസത്തോടെയും ആനന്ദത്തോടെയും ‘വിവ ഇൽ പാപ്പ’ വിളിച്ച് ദീർഘായുസ്സ് നേർന്നു. അതേ ആയിരങ്ങളുടെ പ്രാര്ഥനയായിരുന്നു മാർപ്പാപ്പയെ വീണ്ടും ഉയിർത്തെഴുനേൽപ്പിച്ചത് .. വീണ്ടും ജനങളുടെ നന്മയ്ക്കായി പ്രവർത്തിക്കാൻ
ഇരട്ട ന്യുമോണിയ വച്ചുനീട്ടിയ വെല്ലുവിളിയെ അതിജീവിച്ച ഫ്രാൻസിസ് മാർപാപ്പ ആശുപത്രിയിൽ നിന്നു വത്തിക്കാനിലെ ഔദ്യോഗികവസതിയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് . ഇനി 2 മാസത്തെ വിശ്രമം. ഫിസിയോതെറപ്പിയും മരുന്നും തുടരും. മീറ്റിങ്ങുകളും ആൾക്കൂട്ടങ്ങളും അനുവദിച്ചിട്ടില്ല.
88കാരനായ മാര്‍പ്പാപ്പ ന്യൂമോണിയയോടാണ് മല്ലിട്ടത്. ഫ്രാന്‍സിസ മാര്‍പ്പാപ്പയെ ചികിത്സിക്കുന്ന ഡോക്ടര്‍മാരുടെ സംഘത്തിന്റെ തലവനായിരുന്ന സെര്‍ജിയോ അല്‍ഫേരി ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിൽ മാര്‍പ്പാപ്പ മരണത്തിനു മുന്നിൽ നിന്ന് രക്ഷ പെട്ടത് വിശദീകരിക്കുന്നത് പിൻഗാമിയാണ് . യാണ്യത്. ന്നതായി മാര്‍പ്പാപ്പ നേര്‍ത്ത ശബ്ദത്തില്‍ പറഞ്ഞു. ചുറ്റും ഉണ്ടായിരുന്നവര്‍ എല്ലാം തന്നെ ഇത് കേട്ട് കരയാന്‍ തുടങ്ങി.
കാര്യങ്ങള്‍ ഗുരുതരമായി മാറുകയാണെന്ന് ഡോക്ടര്‍മാര്‍ക്കും മനസിലായി. തന്റെ ആരോഗ്യ സ്ഥിതി അങ്ങേയറ്റം വഷളായി എന്ന കാര്യം പോപ്പിനും അറിയാമായിരുന്നു എന്നാണ് ഡോ. സെര്‍ജിയോ അല്‍ഫേരിയും പറയുന്നത് . ഒരു പക്ഷെ ഈ രാത്രി അദ്ദേഹത്തിന് നിര്‍ണായകം ആണെന്ന കാര്യം മാര്‍പ്പാപ്പക്കും അറിയാമായിരുന്നു. തന്റെ യഥാര്‍ത്ഥ ആരോഗ്യസ്ഥിതിയെ കുറിച്ച് വ്യക്തമായി പറയണം എന്നാണ് മാര്‍പ്പാപ്പ ഡോക്ടര്‍മാരോട് ആവശ്യപ്പെട്ടിരുന്നത്. ഒരിക്കല്‍ ഭക്ഷണം കഴിക്കുന്ന സമയത്ത് പോപ്പിന് പെട്ടെന്ന് ശ്വാസംമുട്ടല്‍ ഉണ്ടായ കാര്യവും ഡോക്ടര്‍ ഓര്‍ത്തു.
ആരോഗ്യ സ്ഥിതി അതീവ ഗുരുതരമായ സാഹചര്യത്തില്‍ അദ്ദേഹത്തെ മരണത്തിന് വിട്ടു കൊടുക്കാന്‍ പോലും ഒരു ഘട്ടത്തില്‍ ഡോക്ടര്‍മാര്‍ തയ്യാറായി എന്നാണ് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. മരണം ഉറപ്പാക്കിയ ഫ്രാന്‍സിസ് മാര്‍പ്പാപ്പ ആകട്ടെ ദൈവത്തോട് സ്വര്‍ഗത്തിന് വേണ്ടി യാചിക്കുകയായിരുന്നു. ചികിത്സയോട് മാര്‍പ്പാപ്പ പൂര്‍ണമായും സഹകരിച്ചു എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഫ്രാന്‍സിസ് മാര്‍പ്പാപ്പ ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ഫെബ്രുവരി 14 മുതല്‍ റോമിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഈ നീണ്ട ആശുപത്രിവാസത്തിനിടയിൽ, കർത്താവിൻറെ ക്ഷമ അനുഭവിക്കാൻ എനിക്ക് അവസരം ലഭിച്ചു എന്ന് പാപ്പാ പറഞ്ഞു , അത്, ഡോക്ടർ മാരുടെയും ആരോഗ്യ പ്രവർത്തകരുടെയും അക്ഷീണ പരിചരണത്തിലും അതുപോലെ തന്നെ രോഗികളുടെ ബന്ധുക്കളുടെ കരുതലിലും പ്രതീക്ഷകളിലും പ്രതിഫലിക്കുന്നതായി ഞാൻ കാണുന്നു. ദൈവത്തിൻറെ അചഞ്ചലമായ സ്നേഹത്തിൽ നങ്കൂരമിട്ടിരിക്കുന്ന വിശ്വാസത്തോടുകൂടിയ ഈ ക്ഷമ, നമ്മുടെ ജീവിതത്തിൽ, സർവ്വോപരി, ഏറ്റവും പ്രയാസകരവും വേദനാജനകവുമായ സാഹചര്യങ്ങളെ നേരിടുന്നതിന്, ശരിക്കും ആവശ്യമാണ് എന്നാണ് പാപ്പാ പറയുന്നത്
ഒരു മാസത്തിന് ശേഷം ഞായറാഴ്ച അദ്ദേഹം വിശ്വാസികളെ അഭിസംബോധന ചെയ്തിരുന്നു. ഒട്ടേറെ വിശ്വാസികളാണ് ആശുപത്രിക്കു ചുറ്റും തടിച്ചുകൂടിയത്. ജീവിതത്തിലേക്ക് മടങ്ങിവന്ന മാര്‍പാപ്പയെ ആഹ്ലാദാരവങ്ങളോട് കൂടിയാണ് ജനങ്ങള്‍ വരവേറ്റത്. തന്റെ രോഗമുക്തിക്കായി പ്രാര്‍ഥിച്ച ഓരോരുത്തര്‍ക്കും നന്ദിയെന്ന് മാര്‍പാപ്പ പറഞ്ഞു. മാര്‍പാപ്പയ്ക്ക് നിലവില്‍ ഓക്സിജന്‍ തെറപ്പി തുടരുന്നുണ്ടെങ്കിലും മറ്റ് ആരോഗ്യപ്രശ്നങ്ങളില്ല. രണ്ട് മാസത്തോളം പൂര്‍ണവിശ്രമം വേണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്.
അടുത്ത മാസം ബ്രിട്ടനിലെ ചാള്‍സ് രാജാവ് വത്തിക്കാനില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുകയാണ്. എന്നാല്‍ പൂര്‍ണ വിശ്രമത്തിലായിരിക്കുന്ന മാര്‍പപാപ്പ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തുന്ന കാര്യത്തില്‍ ഇനിയും തീരുമാനം ആയിട്ടില്ല.ഫെബ്രുവരി 14നാരംഭിച്ച ആശുപത്രിവാസത്തിനിടെ രണ്ടുതവണ നില അതീവഗുരുതരമായിരുന്നു. ലോകമെങ്ങുമുള്ള ക്രൈസ്തവ വിശ്വാസികൾ പ്രാർഥനയോടെ കാത്തിരുന്ന തിരിച്ചുവരവാണിത്. ചാൾസ് രാജാവ് പങ്കെടുക്കുന്ന ഈസ്റ്റർ തിരുക്കർമങ്ങൾ, മേയ് അവസാനത്തേക്കു നിശ്ചയിച്ചിരുന്ന തുർക്കി സന്ദർശനം ഇവയാണു വരാനിരിക്കുന്ന ചടങ്ങുകൾ.
ദൈവത്തിൻറെ ക്ഷമയെക്കുറിച്ചുള്ള ചെറുചിന്തകളെ തുടർന്ന് പാപ്പാ ഗാസയിൽ നടക്കുന്ന ബോംബാക്രമണങ്ങളിൽ തനിക്കുള്ള വേദന വെളിപ്പെടുത്തിക്കൊണ്ട് ഇങ്ങനെ കുറിക്കുന്നു:
ഗാസ മുനമ്പിൽ ഇസ്രായേൽ കനത്ത ബോംബാക്രമണങ്ങൾ പുനരാരംഭിച്ചതിൽ എനിക്ക് ദുഃഖമുണ്ട് .. ഈ ബോബാക്രമണങ്ങളിൽ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവർ നിരവധിയാണ്. ആയുധങ്ങളെ ഉടൻ നിശബ്ദമാക്കണമെന്ന് ഞാൻ ആവശ്യപ്പെടുകയാണ്; എല്ലാ ബന്ദികളെയും മോചിപ്പിക്കുന്നതിനും ഒരു അന്തിമ വെടിനിർത്തൽ കൈവരിക്കുന്നതിനും വേണ്ടി സംഭാഷണം പുനരാരംഭിക്കാൻ നമുക്ക് ധൈര്യമുണ്ടാകണം.
ഗാസ മുനമ്പിലെ മാനവികാവസ്ഥ വീണ്ടും വളരെ ഗുരുതരമായിരിക്കുന്നു, പോരാടുന്ന കക്ഷികളുടെയും അന്താരാഷ്ട്ര സമൂഹത്തിൻറെയും അടിയന്തര നടപടി ആവശ്യമായിരിക്കുന്നു.എന്ന് കുറിച്ച പാപ്പാ യുദ്ധങ്ങൾ അവസാനിപ്പിക്കുന്നതിനും സമാധാനമുണ്ടാകുന്നതിനും, പ്രത്യേകിച്ച് പീഡിത ഉക്രൈയിൻ, പലസ്തീൻ, ഇസ്രായേൽ, ലെബനൻ, മ്യാൻമർ, സുഡാൻ, കോംഗോ പ്രജാധിപത്യ റിപ്പബ്ലിക് എന്നിവിടങ്ങളിൽ, സമാധനം ഉണ്ടാകുന്നതിനായി, ഒത്തൊരുമിച്ചു പ്രാർത്ഥിക്കാൻ പാപ്പാ എല്ലാവരെയും ക്ഷണിക്കുന്നു. കന്യകാമറിയം നമ്മെ സംരക്ഷിക്കുകയും പെസഹായിലേക്കുള്ള യാത്രയിൽ നമ്മോടൊപ്പം ഉണ്ടായിരിക്കുകയും ചെയ്യട്ടെയെന്ന പ്രാർത്ഥനയോടെയാണ് പാപ്പാ തൻറെ ത്രികാലജപ സന്ദേശം ഉപസംഹരിക്കുന്നത്.
https://www.facebook.com/Malayalivartha