നമ്മുടെ വരും തലമുറയ്ക്ക് പോലും ബാക്കിയില്ലാത്ത വിധത്തിൽ ഭൂമി നാശമായി കൊണ്ട് ഇരിക്കുന്നു..ഇന്ന് നേരിടുന്ന പ്രധാന പ്രതിസന്ധികളില്‍ ഒന്നാണ് കാര്‍ബണിന്റെ പുറന്തള്ളല്‍..

നമ്മുടെ വരും തലമുറയ്ക്ക് പോലും ബാക്കിയില്ലാത്ത വിധത്തിൽ ഭൂമി നാശമായി കൊണ്ട് ഇരിക്കുന്നു എന്നുള്ള ഞെട്ടിക്കുന്ന റിപ്പോർട്ടാണ് പുറത്തു വരുന്നത് . ലോകം ഇന്ന് നേരിടുന്ന പ്രധാന പ്രതിസന്ധികളില്‍ ഒന്നാണ് കാര്‍ബണിന്റെ പുറന്തള്ളല്‍. ഭാവിയില്‍ ഇത് നിയന്ത്രിക്കാന്‍ കഴിഞ്ഞാലും ഭാവി തലമുറയെ കാത്തിരിക്കുന്നത് നിരവധി പ്രശ്നങ്ങളാണ്. ആഗോള താപനം ഭാവിയില്‍ വന്‍തോതില്‍ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 2200 ആകുമ്പോഴേക്കും ഭൂമിയുടെ താപനില 12.6 ഡിഗ്രി ഫാരന്‍ഹീറ്റ് വരെ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് ഗവേഷണ ഫലങ്ങള്‍ വ്യക്തമാക്കുന്നത്.
കാര്‍ബണ്‍ പുറന്തള്ളുന്നതിന്റെ അളവ് കുറഞ്ഞാലും ഇത് തന്നെ ആയിരിക്കും സംഭവിക്കുന്നത്.ജര്‍മ്മനിയിലെ പോട്‌സ്ഡാം ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ക്ലൈമറ്റ് ഇംപാക്റ്റ് റിസര്‍ച്ചിലെ ശാസ്ത്രജ്ഞന്‍മാരാണ് ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. സാധാരണ വിളകള്‍ക്ക് ശരിയായി വളരാന്‍ കഴിയാത്തത്ര ചൂടായിരിക്കും ഉണ്ടാകാന്‍ പോകുന്നത്. ഇത് ആഗോള ഭക്ഷ്യ അരക്ഷിതാവസ്ഥയ്ക്കും പട്ടിണിക്കും കാരണമാകുമെന്നാണ് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നത്. അതേസമയം മഞ്ഞ് ഉരുകുന്നത് മൂലം സമുദ്രനിരപ്പ് ഉയരുന്നതിന്റെ ഫലമായി വെള്ളപ്പൊക്കം ഉണ്ടാകുന്നത് കാരണം തീരദേശ നഗരങ്ങളില്‍ നിന്ന് പലായനം ചെയ്യാന്‍ ആളുകള്‍ നിര്‍ബന്ധിതരാകും.
അത്തരമൊരു സാഹചര്യത്തില്‍, വരള്‍ച്ച, ഉഷ്ണതരംഗങ്ങള്‍, കാട്ടുതീ, ഉഷ്ണമേഖലാ കൊടുങ്കാറ്റുകള്‍, വെള്ളപ്പൊക്കം തുടങ്ങിയ തീവ്രമായ പല സംഭവങ്ങളും ഈ കാലയളവില്‍ ഉണ്ടാകാനും സാധ്യതയുണ്ട്. കേരളത്തിലും പല തരത്തിലുള്ള കാലാവസ്ഥ പ്രതിസന്ധികളും ഭാവിയിൽ വലിയ ആപത്ത് വരുന്നതിനുള്ള സൂചനകൾ ആണെന്ന് കാലാവസ്ഥ വിദഗ്ധർ അടക്കം പറയുന്നത് . സംസ്ഥാനത്ത് മാര്‍ച്ച് ആദ്യം മുതല്‍ തന്നെ വേനല്‍ മഴ എത്തി. എല്ലാ വര്‍ഷത്തെയും അപേക്ഷിച്ച് ഈ പ്രാവശ്യം നേരത്തെ തന്നെ വിവിധ ജില്ലകളില്‍ വേനല്‍ മഴ ലഭിച്ചു കൊണ്ടിരിക്കുകയാണ്.
സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. അന്തരീക്ഷത്തില്‍ ചാര നിറത്തിലുള്ള നിംബസ് കാര്‍മേഘങ്ങൾ വ്യാപകമാകുന്നതും ന്യൂനമര്‍ദപാത്തിയുമാണ് മഴയ്‌ക്ക് കാരണമാകുന്നത്.
https://www.facebook.com/Malayalivartha