മ്യാന്‍മാറിലെ ഭൂകമ്പം മരണസംഖ്യ 1,600 കവിഞ്ഞു..സ്വിമ്മിങ് പൂളില്‍ നിന്നും ദമ്പതികള്‍ ഇറങ്ങിയോടുന്നതും വൈറലായി: ഭൂകമ്പ കാഴ്ചകള്‍ ഇങ്ങനെ..

മ്യാന്‍മാറിലെ ഭൂകമ്പം ഏവരേയും ഞെട്ടിച്ചു. നിമിഷ നേരം കൊണ്ട് എല്ലാം തകര്‍ന്നു വീണു. 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം 300-ലധികം അണുബോംബുകൾക്ക് തുല്യമായ ഊർജ്ജം പുറത്തുവിട്ടതായി ഒരു ജിയോളജിസ്റ്റ് സിഎൻഎന്നിനോട് പറഞ്ഞു. മേഖലയിൽ തുടർചലനങ്ങൾ ഉണ്ടാകുമെന്ന് മുന്നറിയിപ്പും നൽകി."അത്തരമൊരു ഭൂകമ്പം പുറപ്പെടുവിക്കുന്ന ശക്തി ഏകദേശം 334 അണുബോംബുകൾക്ക് തുല്യമാണെന്ന് ജിയോളജിസ്റ്റ് ജെസ് ഫീനിക്സ് പറഞ്ഞു.
മ്യാൻമറിലെ മണ്ടാലെ നഗരത്തിൻ്റെ പ്രഭവകേന്ദ്രത്തിൽ നിന്നും ഭൂകമ്പം 10 കിലോമീറ്റർ താഴ്ചയിലാണ് ഉണ്ടായതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ അറിയിച്ചു. പ്രാദേശിക അധികാരികളുടെ കണക്കനുസരിച്ച്, മരണസംഖ്യ 1,600 കവിഞ്ഞു, അതേസമയം മുൻകാല പ്രവചനങ്ങളുടെ അടിസ്ഥാനത്തിൽ മരണസംഖ്യ 10,000 കവിയുമെന്ന് യുഎസ് ജിയോളജിക്കൽ സർവേ കണക്കാക്കി.ഇന്ത്യൻ ടെക്റ്റോണിക് പ്ലേറ്റ് മ്യാൻമറിന് താഴെയുള്ള യുറേഷ്യൻ പ്ലേറ്റുമായി കൂട്ടിയിടിക്കുന്നത് തുടരുന്നതിനാൽ, മാസങ്ങളോളം തുടർചലനങ്ങൾ നിലനിൽക്കുമെന്ന് ഫീനിക്സ് മുന്നറിയിപ്പ് നൽകി.
മ്യാൻമറിൽ തുടരുന്ന ആഭ്യന്തരയുദ്ധവും ആശയവിനിമയ സംവിധാനങ്ങൾ വിച്ഛേദിക്കപ്പെടുന്നതും ദുരന്തത്തിന്റെ പൂർണ്ണ വ്യാപ്തി പുറം ലോകത്തിന് മനസ്സിലാക്കാൻ കഴിയാത്ത അവസ്ഥയിലാക്കുന്നുവെന്ന് അവർ കൂട്ടിച്ചേർത്തു.മരിച്ചവരുടെ എണ്ണം 1,644 ആയി.മൂവാരത്തി അഞ്ഞൂറോളം പേര്‍ക്ക് പരിക്കേറ്റതായി റിപ്പോർട്ടുകൾ ഉണ്ട്. നിലവിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നൂറുകണക്കിനുപേര്‍ ഇനിയും കുടുങ്ങിക്കിടക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. റോഡുകളും പാലങ്ങളും തകർന്നത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വെല്ലുവിളിയാണ്.ഇതിനിടെയില്‍ അത്ഭുത രക്ഷപ്പെടല്‍ കഥകളും പുറത്തു വരുന്നു. അതിശക്തമായ ഭൂകമ്പത്തിന്റെ ഭയാശങ്കകള്‍ക്കിടയിലും യുവതിയുടെ സുഖപ്രസവം അടക്കം ചര്‍ച്ചകളിലുണ്ട്.
https://www.facebook.com/Malayalivartha