മ്യാൻമാറിനെയും തായ്ലാൻഡിനെയും വിറപ്പിച്ച ഭൂകമ്പം സൃഷ്ടിച്ചത് 300 ലധികം ആണവ ബോംബുകൾ പതിച്ചതിന് തുല്യമായ ആഘാതം...

ടോംഗ ദ്വീപസമൂഹത്തിനു സമീപം പസിഫിക് സമുദ്രത്തിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായതിനെത്തുടർന്നു സൂനാമി മുന്നറിയിപ്പ്. ഓസ്ട്രേലിയയുടെ കിഴക്ക് പോളിനേഷ്യയിലെ 171 ദ്വീപുകൾ ചേർന്ന ടോംഗയിലെ ജനങ്ങൾ ഉയർന്ന പ്രദേശങ്ങളിലേക്കു മാറി. സൂനാമി തിരമാലകൾ രൂപപ്പെടാത്തതിനാൽ ഹവായിയിലെ ദി പസിഫിക് സൂനാമി വാണിങ് സെന്റർ മുന്നറിയിപ്പ് പിൻവലിച്ചു. ഒരു ലക്ഷമാണ് ടോംഗയിലെ ജനസംഖ്യ.
ഇതിനിടെ മ്യാൻമാറിനെയും തായ്ലാൻഡിനെയും വിറപ്പിച്ച ഭൂകമ്പം സൃഷ്ടിച്ചത് 300 ലധികം ആണവ ബോംബുകൾ പതിച്ചതിന് തുല്യമായ ആഘാതമെന്ന് ഭൗമശാസ്ത്ര വിദഗ്ധർ. പരിസര പ്രദേശങ്ങളിൽ തുടർ ചലനമുണ്ടായേക്കാമെന്നും മുന്നറിയിപ്പുണ്ട്. മാസങ്ങളോളം തുടർചലനങ്ങൾക്ക് സാധ്യതയുണ്ടെന്നാണ് ഭൗമശാസ്ത്രജ്ഞ ഫീനിക്സ് പറയുന്നത്. ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 1700 ആയി. 3408 പേർക്ക് പരിക്കേറ്റു.
എന്നാൽ ഭൂകമ്പ ദുരിത ബാധിതരുടെ എണ്ണം പതിനായിരം കടക്കുമെന്നാണ് യുഎസ് ജിയോളജിക്കൽ സർവേയുടെ നിഗമനം. മ്യാന്മറിൽ നിരവധി പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് വെള്ളിയാഴ്ച മ്യാൻമാറിലുണ്ടായത്. മ്യാൻമാറിലെ രണ്ടാമത്തെ വലിയ നഗരത്തിൽ നിന്ന് 17.2 കിലോമീറ്റർ അകലെയുള്ള നഗരമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.
ഭൂകമ്പത്തിന്റെ ഭാഗമായി ഏകദേശം 334 ആറ്റം ബോംബുകളുടെതിന് സമാനമായ ഊര്‍ജമാണ് രൂപപ്പെട്ടതെന്നാണ് പ്രശസ്ത ജിയോളജിസ്റ്റായ ജെസ് ഫെനിക്‌സ് സിഎന്‍എന്നിനോട് പ്രതികരിച്ചത്. മാത്രമല്ല ഭൂകമ്പത്തിന്റെ തുടര്‍ചലനങ്ങള്‍ മാസങ്ങളോളം നീണ്ടുനിന്നേക്കാമെന്നും അദ്ദേഹം പറയുന്നു. ദുരന്തത്തിന്റെ പൂര്‍ണവ്യാപ്തി മനസിലാക്കുന്നതില്‍ തടസ്സങ്ങള്‍ നേരിടുന്നതായും ഫെനിക്‌സ് പറഞ്ഞു.
മ്യാന്‍മാറിലെ ആഭ്യന്തരസംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ ആശയവിനിമയത്തില്‍ നേരിടുന്ന പ്രതിസന്ധികള്‍ മൂലം പുറംലോകത്തിന് ദുരന്തത്തിന്റെ വ്യാപ്തി അറിയാനാകുന്നില്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഒരു വലിയ കത്തി ഭൂമിയെ പിളര്‍ക്കുന്നതുപോലെയായിരുന്നു ഈ ഭൂകമ്പമെന്നാണ് ഒരു സീസ്‌മോളജിസ്റ്റ് അഭിപ്രായപ്പെട്ടത്.
https://www.facebook.com/Malayalivartha