എല്ലാ രാജ്യങ്ങളിലും തുടങ്ങാം. എന്തുസംഭവിക്കുമെന്ന് നോക്കാം .... എല്ലാ രാജ്യങ്ങള്‍ക്കുമേലും യു.എസ് തീരുവ ചുമത്തുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

യു.എസ് തീരുവ എല്ലാ രാജ്യങ്ങള്‍ക്കുമേലും ചുമത്തുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്കെതിരെ പകരച്ചുങ്കം നിലവില്‍ വരുന്ന ബുധനാഴ്ച രാജ്യത്തിന്റെ വിമോചനദിനമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ, 10- 15 വരെ രാജ്യങ്ങള്‍ക്ക് മേലെ തീരുവചുമത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്. എന്നാല്‍ അത് തള്ളുന്നതാണ് പുതിയ പ്രസ്താവന. എല്ലാരാജ്യങ്ങളിലും തുടങ്ങാം. എന്തുസംഭവിക്കുമെന്ന് നോക്കാമെന്നായിരുന്നു അന്തര്‍ദേശീയ മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയത്. അതേസമയം, യു.എസ് കയറ്റുമതിയില്‍ ഫീസ് ഈടാക്കുന്ന രാജ്യങ്ങള്‍ക്കെതിരെ തീരുവയ്ക്ക് തുല്യമായി തീരുവ ചുമത്തുമെന്നും ട്രംപ് .
അതേസമയം മൂന്നാമതൊരു തവണ കൂടി പ്രസിഡന്റ് പദവിയിലെത്തുന്നതു പരിഗണനയിലുണ്ടെന്നും അതിനുള്ള ഭരണഘടനാപരമായ തടസ്സം മറികടക്കാന്‍ വഴികള്‍ തേടുകയാണെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് . എന്നാല്‍, അതിന് ഇനിയും കാലമേറെയുള്ളതിനാല്‍ തിടുക്കമില്ലെന്നും മറലാഗോയിലെ സ്വകാര്യ ക്ലബില്‍ അവധി ആഘോഷിക്കുന്ന ട്രംപ് പറഞ്ഞു. 2016 ല്‍ ആദ്യവട്ടം പ്രസിഡന്റായ ട്രംപ് കഴിഞ്ഞ ജനുവരിയില്‍ വീണ്ടും അധികാരമേറ്റിരുന്നു. 2029 ല്‍ ആണ് അടുത്ത തിരഞ്ഞെടുപ്പ്.
" f
https://www.facebook.com/Malayalivartha