അതിതീവ്ര സംഹാരശേഷിയുള്ള ഭൂചലനം..തീവ്രത 9.9..! 3 ലക്ഷംപേർ പിടഞ്ഞ് മരിക്കും..! സാറ്റലൈറ്റ് ചിത്രത്തിൽ വ്യക്തം

ജപ്പാനില്‍ അതിതീവ്ര സംഹാരശേഷിയുള്ള ഭൂചലനത്തിന് സാധ്യത പ്രവചിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ട് സര്‍ക്കാര്‍. ജപ്പാന്റെ പസഫിക് തീരത്തെ നന്‍കായി ട്രഫിലുണ്ടായേക്കാവുന്ന ഈ അതിതീവ്ര ഭൂചലനം സുനാമിക്കും വഴിതെളിച്ചേക്കും. നൂറുകണക്കിന് കെട്ടിടങ്ങള്‍ തകര്‍ന്നേക്കാമെന്നും മൂന്നുലക്ഷത്തോളം ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടേക്കാമെന്നും വിദഗ്ധര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ലോകത്ത് ഭൂചലനഭീഷണി ഏറ്റവും അധികം നേരിടുന്ന രാജ്യങ്ങളിലൊന്നാണ് ജപ്പാന്‍. നന്‍കായി ട്രഫ് എന്നറിയപ്പെടുന്ന മേഖലയില്‍ റിക്ടര്‍ സ്‌കെയിലില്‍ എട്ട് മുതല്‍ ഒന്‍പതുവരെ തീവ്രത അനുഭവപ്പെട്ടേക്കാവുന്ന ഭൂചലനത്തിന് എണ്‍പതുശതമാനം സാധ്യതയുണ്ടെന്നാണ് ജപ്പാന്‍ സര്‍ക്കാര്‍ വിലയിരുത്തിയിട്ടുള്ളത്. രാജ്യത്തിന്റെ തെക്കുപടിഞ്ഞാറ് പസഫിക് തീരത്ത് 900 കിലോമീറ്റര്‍ വിസ്തൃതിയിലാണ് നന്‍കായി ട്രഫ് സ്ഥിതി ചെയ്യുന്നത്. ഫിലിപ്പീന്‍സ് സമുദ്ര ഫലകത്തിന്റെയും യുറേഷ്യന്‍ ഫലകത്തിന്റെയും ചലനങ്ങളാണ് ഈ മേഖലയെ അതിതീവ്ര ഭൂചലനത്തിന് സാധ്യതയുള്ള പ്രദേശമാക്കി മാറ്റുന്നത്. നൂറുമുതല്‍ 150 കൊല്ലത്തിനിടയ്ക്ക് ഒരിക്കല്‍ ഇവിടെ ഭൂചലനം അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.
2024 ഓഗസ്റ്റ് മാസത്തിലാണ് അതിതീവ്ര സംഹാരശേഷിയുള്ള ഭൂചലനത്തിനുള്ള മുന്നറിയിപ്പ് ജപ്പാന്‍ ആദ്യമായി പ്രവചിക്കുന്നത്. തീവ്രത ഒന്‍പതോ അതിലധികമോ ആയ ഭൂചലനങ്ങളെയാണ് മെഗാക്വാക്ക് അല്ലെങ്കില്‍ അതിതീവ്ര സംഹാരശേഷിയുള്ളവ എന്ന് വിളിക്കുന്നത്. ഇത്തരമൊരു ഭൂചലനമുണ്ടായാല്‍, ജപ്പാന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് 1.81 ട്രില്യന്‍ ഡോളറിന്റെ നഷ്ടമുണ്ടായേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തീവ്രത ഒന്‍പത് രേഖപ്പെടുത്തുന്ന ഭൂചലനമുണ്ടാകുന്നപക്ഷം പത്തുലക്ഷത്തിലധികം ആളുകളെ മാറ്റിപ്പാര്‍പ്പിക്കേണ്ട സാഹചര്യവും ഉണ്ടാകും. രാജ്യത്തിന്റെ ആകെ ജനസംഖ്യയുടെ പത്തുശതമാനത്തോളം വരുമിത്. തണുപ്പുകാലത്ത് രാത്രി വൈകിയാണ് അതിതീവ്ര ഭൂചലനമുണ്ടാകുന്നതെങ്കില്‍ സുനാമിയെയും കെട്ടിടങ്ങള്‍ തകര്‍ന്നുവീഴുന്നതിനെയും തുടര്‍ന്ന് 2,98,000 പേര്‍ക്കെങ്കിലും ജീവന്‍ നഷ്ടമായേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2024-ല്‍ തെക്കന്‍ ജപ്പാനിലുണ്ടായ 7.1 തീവ്രതയുണ്ടായിരുന്ന ഭൂചലനത്തില്‍ 14 പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു.
തെക്കുകിഴക്കൻ ഏഷ്യൻ രാജ്യമായ മ്യാൻമാർ നേരിട്ട വൻ ദുരന്തത്തിൻ്റെ വ്യാപ്തി വ്യക്തമാക്കി സാറ്റ്‍ലൈറ്റ് ചിത്രങ്ങൾ പുറത്ത്. 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം സർവനാശം വിതച്ച നഗരങ്ങളുടെ, ദുരന്തത്തിന് മുൻപും ശേഷവുമുള്ള ആകാശദൃശ്യങ്ങളാണ് പുറത്തുവന്നത്. പ്ലാനറ്റ് ലാബ്സ് ആൻ്റ് മാക്സർ ടെക്നോളജീസ് പകർത്തിയ ദൃശ്യങ്ങളിൽ സെൻട്രൽ മ്യാൻമാർ നേരിട്ട വ്യാപകനാശം വ്യക്തമാക്കുന്നു. തകർന്ന പാലവും കെട്ടിടങ്ങളും വിമാനത്താവള കൺട്രോൾ ടവറുമൊക്കെ ചിത്രങ്ങളിൽ വ്യക്തമായി കാണാം. മ്യാൻമാർ തലസ്ഥാനമായ നേപ്യിഡോയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ കൺട്രോൾ ടവറാണ് നിലംപതിച്ച നിലയിൽ ചിത്രങ്ങളിലുള്ളത്. ഭൂചലനത്തിന് മുൻപുള്ള കൺട്രോൾ ടവറിൻ്റെ ചിത്രവും ഇതിനൊപ്പം പുറത്തുവന്നിട്ടുണ്ട്. ഭൂചലനം കനത്ത നാശം വിതച്ച മ്യാൻമാറിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ മാൻഡലെയിൽ തിങ്ങിനിറഞ്ഞ റെസിഡെൻഷ്യൽ കെട്ടിടങ്ങളെല്ലാം തകർന്ന് നിലംപതിച്ച നിലയിൽ കാണാനാകും.
അതേസമയം ഭൂചലനത്തിന് രണ്ടാം ദിവസവും തകർന്ന് തരിപ്പണമായ കെട്ടിടങ്ങൾക്കടിയിൽനിന്ന് ജീവനുകൾ രക്ഷിക്കാനുള്ള ശ്രമം രക്ഷാപ്രവർത്തകർ തുടരുകയാണ്. വൻ ദുരന്തത്തിൽ 1700 പേർ കൊല്ലപ്പെട്ടുവെന്നും 3400 പേർക്ക് പരിക്കേറ്റുവെന്നും 300 പേരെ കാണാതായെന്നും മ്യാൻമാറിലെ സൈനിക സർക്കാർ അറിയിച്ചു. മരണസംഖ്യ വൻതോതിൽ ഉയരുമെന്ന് യുഎസ് ജിയോളജിക്കൽ സർവീസസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ദുരന്തഭൂമിയിലെ പല മേഖലകളിലേക്ക് രക്ഷാപ്രവർത്തകർക്ക് എത്തിച്ചേരാനായിട്ടില്ലെന്നാണ് അന്താരാഷ്ട്ര വാർത്ത ഏജൻസിയായ അസോസിയേറ്റഡ് പ്രസ്സിൻ്റെ റിപ്പോർട്ട്.
തകർന്ന് വീണ് കൂറ്റൻ കെട്ടിടങ്ങൾ, കുടുങ്ങി ജനങ്ങൾ; മരണസംഖ്യ 1,600 കടന്നു, 3,400 പേർക്ക് പരിക്ക്, വിറങ്ങലിച്ച് മ്യാൻമർ
7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെ 6.7 തീവ്രത രേഖപ്പെടുത്തിയ തുടർപ്രകമ്പനം ദുരന്തത്തിൻ്റെ വ്യാപ്തി വർധിപ്പിച്ചു. മാൻഡലെയ്ക്ക് സമീപമാണ് ഭൂചലനത്തന്റെ പ്രഭവകേന്ദ്രം. ഏകദേശം 17 ലക്ഷത്തിലധികം പേരാണ് മാൻഡലെയിൽ അധിവസിച്ചിരുന്നത്. ജീവൻ തിരിച്ചുകിട്ടിയ ഭൂരിഭാഗം പേരും തുടർപ്രകമ്പനങ്ങളുടെ പശ്ചാത്തലത്തിൽ തെരുവുകളിലും തുറസ്സായ സ്ഥലങ്ങളിലുമാണ് അന്തിയുറങ്ങിയത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 5.1 തീവ്രത രേഖപ്പെടുത്തിയ പ്രകമ്പനമുണ്ടായത് പരിഭ്രാന്തി പരത്തി.
https://www.facebook.com/Malayalivartha