യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും സ്പേസ് എക്സ് മേധാവി എലോണ്‍ മസ്‌കിനും നന്ദി പറഞ്ഞ് സുനിത വില്യംസും ബുച്ച് വില്‍മോറും...

നന്ദി അറിയിച്ച് സുനിത വില്യംസും ബുച്ച് വില്‍മോറും...യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും സ്പേസ് എക്സ് മേധാവി എലോണ്‍ മസ്‌കിനും നന്ദി പറഞ്ഞ് സുനിത വില്യംസും ബുച്ച് വില്‍മോറും. ബോയിങ്ങിന്റെ ബഹിരാകാശ പേടകം സ്റ്റാര്‍ലൈനറിനുണ്ടായ സാങ്കേതിക തകരാര്‍ മൂലം ഒമ്പത് മാസത്തോളം തിരികെ വരാനാകാതെ ബഹിരാകാശ നിലയത്തില്‍ തുടരാന്‍ ഇരുവരും നിര്‍ബന്ധിതരായിരുന്നു.
ഒടുവില്‍ ഇലോണ്‍ മസ്‌കിന്റെ സ്പേസ് എക്സ് പേടകത്തിലാണ് മാസങ്ങള്‍ക്ക് ശേഷം ഇവരെ തിരികെ എത്തിച്ചത്. സംഭവത്തില്‍ ബോയിങ്ങിനെ കുറ്റപ്പെടുത്തുന്ന നിരവധി വിമര്‍ശനങ്ങളുയര്‍ന്നെങ്കിലും അതിനോട് ഇതുവരെ ഇരുവരും പ്രതികരിച്ചിരുന്നില്ല.ബഹിരാകാശ യാത്ര എന്നത് പ്രയാസമേറിയ ഒന്നാണ് എന്നാണ് ഇരുവരും അഭിപ്രായപ്പെട്ടത്. അതുപോലെ തന്നെ പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് കൂടുതല്‍ മെച്ചപ്പെടാന്‍ ശ്രമിക്കുന്നതും ബുദ്ധിമുട്ടേറിയതാണെന്നും സുനിതയും വില്‍മറും പറയുന്നു.
https://www.facebook.com/Malayalivartha