ബഹിരാകാശത്ത് ഇത്രയും മാസം കഴിയേണ്ടി വന്നതിന്റെ യഥാർത്ഥ കാരണക്കാർ ആരൊക്കെ..വെളിപ്പെടുത്തിയിരിക്കുകയാണ് ഇരുവരും..ഭൂമിയിലേക്ക് മടങ്ങിയെത്തിയ ശേഷം ആദ്യമായി..

എട്ട് ദിവസം മാത്രം നീണ്ടു നിൽക്കുന്ന ബഹിരാകാശ ദൗത്യത്തിനായി കഴിഞ്ഞ വർഷം ജൂൺ അഞ്ചിനാണ് ബോയിംഗ് കമ്പനി വികസിപ്പിച്ച സ്റ്റാർ ലൈനർ പേടകത്തിൽ നാസയുടെ ബഹിരാകാശ ഗവേഷകരായ സുനിത വില്യംസും ബുച്ച് വിൽമോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയത്. എന്നാൽ, ചില സാങ്കേതിക തകരാറുകൾ കാരണം ഇവർ ഒമ്പത് മാസത്തോളം ബഹിരാകാശ നിലയത്തിൽ കുടുങ്ങിപ്പോവുകയായിരുന്നു.ഒമ്പത് മാസങ്ങൾക്ക് ശേഷം ഇലോൺ മസ്‌കിന്റെ സ്‌പേസ് എക്‌സിന്റെ ക്രൂ ഡ്രാഗൺ ബഹിരാകാശ പേടകത്തിൽ മാർച്ച് 18ന് ഇരുവരും ഫ്ലോറിഡ തീരത്ത് ലാൻഡ് ചെയ്‌തു.
ബരിഹാകാശ ഗവേഷകർ കുടുങ്ങിപ്പോയതിൽ പല തരത്തിലുള്ള കാരണങ്ങൾ പലരും ചൂണ്ടിക്കാട്ടി. രാഷ്‌ട്രീയ കാരണങ്ങളാലാണ് സുനിതയും വിൽമോറും കുടുങ്ങിയതെന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇലോൺ മസ്‌കും കുറ്റപ്പെടുത്തിയിരുന്നത്. ജോ ബൈഡന്റെ നേതൃത്വത്തിലുള്ള മുൻ സർക്കാരിന് നേരെയാണ് ഇരുവരും വിരൽ ചൂണ്ടിയത്.എന്നാൽ, ഇത്രയും കാലം ബഹിരാകാശത്ത് തങ്ങേണ്ടിവന്നതിന്റെ കാരണം രാഷ്‌ട്രീയമല്ലെന്നാണ് സുനിതയും വിൽമോറും പറയുന്നത്. ഇപ്പോഴിതാ ബഹിരാകാശത്ത് ഇത്രയും മാസം കഴിയേണ്ടി വന്നതിന്റെ യഥാർത്ഥ കാരണക്കാർ ആരൊക്കെയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇരുവരും.
ഭൂമിയിലേക്ക് മടങ്ങിയെത്തിയ ശേഷം ആദ്യമായി മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുനിതയും വിൽമോറും.അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് തിരികെ എത്തിച്ചതിന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും സ്‌പേസ് എക്‌സ് മേധാവി എലോണ്‍ മസ്‌കിനും നന്ദി പറഞ്ഞ് സുനിത വില്യംസും ബുച്ച് വില്‍മോറും. ബോയിങ്ങിന്റെ ബഹിരാകാശ പേടകം സ്റ്റാര്‍ലൈനറിനുണ്ടായ സാങ്കേതിക തകരാര്‍ മൂലം ഒമ്പത് മാസത്തോളം തിരികെ വരാനാകാതെ ബഹിരാകാശ നിലയത്തില്‍ തുടരാന്‍ ഇരുവരും നിര്‍ബന്ധിതരായിരുന്നു.ഒടുവില്‍ ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ് പേടകത്തിലാണ് മാസങ്ങള്‍ക്ക് ശേഷം ഇവരെ തിരികെ എത്തിച്ചത്.
സംഭവത്തില്‍ ബോയിങ്ങിനെ കുറ്റപ്പെടുത്തുന്ന നിരവധി വിമര്‍ശനങ്ങളുയര്‍ന്നെങ്കിലും അതിനോട് ഇതുവരെ ഇരുവരും പ്രതികരിച്ചിരുന്നില്ല. ഇക്കാര്യത്തില്‍ ആരെയെങ്കിലും കുറ്റപ്പെടുത്തുന്നതില്‍ അര്‍ഥമില്ലെന്ന് വില്‍മര്‍ വിശദീകരിക്കുന്നു. ഞങ്ങള്‍ക്കും നാസയ്ക്കുള്‍പ്പെടെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും അതിന്റെ ഉത്തരവാദിത്തമുണ്ട്.അതിനാല്‍ ആരെയെങ്കിലും ഒരാളെമാത്രം കുറ്റക്കാരനാക്കുന്നത് ശരിയല്ലെന്നും വില്‍മോര്‍ പറഞ്ഞു. സംഭവിച്ച കാര്യങ്ങള്‍ പഴിചാരാതെ തെറ്റുകളില്‍ നിന്ന് പഠിച്ച് മുന്നോട്ടുപോവുകയാണ് വേണ്ടതെന്നും അദ്ദേഹം വിശദീകരിച്ചു.
https://www.facebook.com/Malayalivartha