പാകിസ്ഥാനില്‍ ശക്തമായ ഭൂചലനം....റിക്ടര്‍ സ്‌കെയിലില്‍ 4.3 തീവ്രത രേഖപ്പെടുത്തി

പാകിസ്ഥാനില്‍ ശക്തമായ ഭൂചലനം. ഇന്ത്യന്‍ സമയം ഇന്ന് പുലര്‍ച്ചെ 2.58നാണ് പാകിസ്ഥാനില്‍ ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് അധികൃതര്‍ . ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങളും ലഭ്യമായിട്ടില്ല. കഴിഞ്ഞ ദിവസം പാകിസ്ഥാനിലെ ബലൂചിസ്ഥാനില്‍ 4.6 തീവ്രതയുള്ള ഭൂചലനമുണ്ടായിരുന്നു. കറാച്ചിയിലും ഭൂകമ്പത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് ഇന്ന് പുലര്‍ച്ചെ വീണ്ടും ഭൂചലനമുണ്ടായത്.
അതേസമയം മ്യാന്‍മര്‍ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 2700 കടന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുന്നു. ഭൂചലനം നടന്ന് 92 മണിക്കൂറിനുശേഷം കെട്ടിടത്തിനടിയില്‍നിന്ന് 63കാരിയെ സ്ത്രീയെ രക്ഷിക്കാനായെന്ന് മ്യാന്‍മര്‍ സൈനിക മേധാവി അറിയിച്ചു.
ഔദ്യോഗിക കണക്കുപ്രകാരം 2719 പേര്‍ മരിച്ചു. 4521 പേര്‍ക്ക് പരിക്കേറ്റു. 441 പേരെ കാണാതായി. ഭൂകമ്പം കാര്യമായി ബാധിച്ച മാന്‍ഡലെയില്‍നിന്ന് 259 മൃതദേഹം കണ്ടെടുത്തു. ഭൂകമ്പത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ച് ജനങ്ങള്‍ ചൊവ്വാഴ്ച ഒരു മിനിറ്റ് മൗനം ആചരിച്ചു.
"
https://www.facebook.com/Malayalivartha