4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പാക്കിസ്ഥാനിൽ...

രാജ്യത്തിന്റെ പല ഭാഗങ്ങളിലും പാക്കിസ്ഥാനിൽ റിക്ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. നാഷണൽ സെന്റർ ഫോർ സീസ്മോളജി (എൻസിഎസ്) പ്രകാരം, പുലർച്ചെ 2.58 ഓടെയാണ് ഭൂചലനം ഉണ്ടായത്. ബലൂചിസ്ഥാനിലെ ഉതാലിൽ നിന്ന് 65 കിലോമീറ്റർ കിഴക്ക്-തെക്കുകിഴക്കായി, 10 കിലോമീറ്റർ താഴ്ചയിലാണ് പ്രഭവകേന്ദ്രമെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്) റിപ്പോർട്ട് ചെയ്തു.
ഇതുവരെ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഈ വർഷം തന്നെ ഫെബ്രുവരി 28-ന് 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും പാകിസ്താനിൽ രേഖപ്പെടുത്തിയിരുന്നു. പാകിസ്താൻ അധിനിവേശ കശ്മീരിലും ഇതിന്റെ പ്രകമ്പനം അനുഭവപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha